കറുത്ത കല്ല്‌


Sunday 5 June 2011

കാളിദാസന്മാരുടെ ഇസ്ലാമോഫോബിയയും അവയ്ക്കുള്ള പ്രധിവിധിയും3

കാളിദാസന്മാരുടെ കമെന്റില്‍ നിന്നുണ്ടാവുന്ന ചോദ്യങ്ങക്കുള്ള മറുപടിയാണ് ഈ തരം പോസ്റ്റ്‌ കൊണ്ട് ഉദ്ദേശിക്കപെടുന്നത്.മാത്രമല്ല കാളിദാസന്മാരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിട്ടുള്ള എന്റെ മുന്‍ കമെന്റുകള്‍ കോപി പേസ്റ്റ്‌ ചെയ്യുകയും അവയിലെ പോയിന്റുകള്‍ അക്കമിട്ട് പറയുകയും വിശദീകരണം ആവശ്യമുള്ള പോയിന്റുകള്‍ മറ്റൊരു പോസ്റ്റായി വികസിപ്പിക്കണമെന്നും വിചാരിക്കുന്നുണ്ട്.(ഇന്‍ഷാ അള്ളാ..) 

conne   kaalidaasan said...
എച്ച് ഐ വി വൈറസിന്റെ കുതന്ത്രം എന്ന പരാമര്‍ശം എന്നെ ചിരിപ്പിച്ചു. എച്ച് ഐ വി വൈറസിനെ  സൃഷ്ടിച്ച് മനുഷ്യനെ നശിപ്പിക്കുന്ന അള്ളായുടെ കുതന്ത്രമെന്നല്ലേ കുഞ്ഞാപ്പമാര്‍ പറയേണ്ടത്?

കുന്ഹിപ്പ     കുഞ്ഞിപ്പ said...
അപ്പോള്‍ എച്ച് ഐ വി വൈറസ്‌ പരിണമിച്ചുണ്ടായതല്ലെന്ന് പരിണാമിയായ കാളിദാസന്മാര്‍ സമ്മതിച്ചുവല്ലേ?.

തീര്‍ച്ചയായും ബുദ്ധിയും,ബോധവും,ഉദ്ദേശ്യവുമില്ലാതെ യാദൃശ്യശ്ചികമായി…പരിണാമത്തിലൂടെ എച്ച് ഐ വി വൈറസ്‌ എന്നൊരു സൃഷ്ടിയുണ്ടാവില്ലെന്ന് പരിണാമികള്‍ക്ക് ഇപ്പോഴെങ്കിലും തിരിച്ചറിയാന്‍  കഴിയുന്നത് നല്ലൊരു ലക്ഷണമാണ്‌.
കാളിദാസന്മാരുടെ നേരത്തെ പറഞ്ഞ ചിരിക്ക് കാരണം അവരുടെ വിശകലന ശേഷിയില്ലായ്മയാണെന്ന് ഓര്‍ത്ത്‌ ഓര്‍ത്ത്‌ മറ്റുള്ളവര്‍ക്കും ചിരി വരുന്നത് ചിരിയോടെ തന്നെ കാളിദാസന്മാരെയും അറിയിക്കുന്നു.
എച്ച് ഐ വി വൈറസിന്റെ സൃഷ്ടി കര്‍ത്താവ് ബോധവും ബുദ്ധിയും ഉദ്ധേഷവുമില്ലാത്ത മ്യൂട്ടെഷന്‍ മൂര്‍ത്തിയല്ല,ബോധവും ബുദ്ധിയും ഉദ്ദേശ്യവുമുള്ള അല്ലാഹുവാണെന്ന കാളിദാസന്മാരുടെ വാദം പൂര്‍ണ്ണമായും അംഗീകരിക്കുന്നു…..
…..എന്നല്ല,സര്‍വ്വ സൃഷ്ടികളുടെയും സൃഷ്ടി കര്‍ത്താവ്‌ അല്ലാഹുവാണെന്ന് വിശുദ്ധ ഖുര്‍ആനില്‍ വിവിധ ഭാഗങ്ങളില്‍ പറയുന്നത് പരിണാമികള്‍ക്ക് അറിയില്ലെങ്കില്‍ ഇതോട് കൂടി സര്‍വ്വ സൃഷ്ടികളുടെയും സൃഷ്ടി കര്‍ത്താവ്‌ അല്ലാഹുവാണെന്ന് എല്ലാ പരിണാമികളെയും അറിയിക്കുന്നു.

മനുഷ്യബോധത്തെ,മനുഷ്യന്റെ ധാര്‍മികബോധത്തെ അഥവാ മനുഷ്യന്റെ ലൈംഗിക സദാചാരബോധത്തെ സംരക്ഷിക്കാനെന്ന പോലെ പ്രത്യക്ഷപെട്ട  എച്ച് ഐ വി വൈറസിനെ  അഥവാ എയ് ഡ്സ് വൈറസിനെ ബോധവും മൂല്യബോധവുമില്ലാത്ത,എന്നല്ല യാതൊരു ബോധവും ലകഷ്യവുമില്ലാത്ത പരിണാമ കാരണമല്ല സൃഷ്ടിച്ചത്,മറിച്ച് ബുദ്ധിയും ബോധവും ഉദ്ദേശ്യവുള്ള മനുഷ്യന്റെ ധാര്‍മ്മിക-ലൈംഗിക സദാചാര മൂല്യങ്ങളില്‍ താല്പര്യമുള്ള അതിന് വേണ്ടി മനുഷ്യനെ നിര്‍ബന്ധിക്കുകയും ചെയ്യുന്ന അല്ലാഹുവാണ് സൃഷ്ടിച്ചതെന്ന കാളിദാസന്മാരുടെ വാദമാണ് അംഗീകരിക്കുന്നതെന്ന് ഞാന്‍ നേരത്തെ പറഞ്ഞത്.
അപ്പോള്‍ ലൈംഗിക സദാചാര ബോധത്തെ സംരക്ഷിക്കാന്‍ അല്ലെങ്കില്‍ മനുഷ്യന്റെ ലൈഗിക സദാചാരബോധത്തെ തകര്‍ക്കുന്നവരെ ശിക്ഷികാനാണ്‌ എയ് ഡ്സ് വൈറസിനെ സൃഷ്ടിച്ചതെന്നും അതിനെ സൃഷ്ടിച്ചത് പരിണാമ കാരണമല്ലെന്നും….(പരിണാമ കാരണമെന്താണെന്ന് സത്യാത്തില്‍ എനിക്കും അറിയില്ല,അറിയണമെന്നുള്ളവര്‍ ഏതെങ്കിലും പരിണാമികളെ കണ്ട് മുട്ടിയാല്‍ പുടിച്ച് വെച്ച് ചോദിച്ചാല്‍ മതി )
….അതിനെ സൃഷ്ടിച്ചത് അല്ലാഹുവാണെന്നുമുള്ള  കാളിദാസന്മാരുടെ വാദം അംഗീകരിക്കുമ്പോള്‍,മറ്റൊരു ചോദ്യം ഒരു പക്ഷെ ഗൌരവത്തോടെ ആലോചിക്കാത്തവരില്‍ ഉണ്ടാവാം….

…അതായത്‌,എച്ച് ഐ വി വൈറസ്‌ മൂലം നിരപരാധികളും ശിക്ഷിക്കപെടുന്നില്ലേ,അത് നീതീകരിക്കാന്‍ കഴിയുന്നതാണോ എന്നൊക്കെയുള്ള സംശയങ്ങളാണ്‌  ഉദ്ദേശിക്കുന്നത് .
തീര്‍ച്ചയായും ലൈഗിക സദാചാര ബോധം സമൂഹവുമായി ബന്ധമുള്ളതാണ്,സ്വാഭാവികമായും ലൈഗിക സദാചാര മൂല്യങ്ങളെ സംരക്ഷിക്കലും ഓരോരുത്തരുടെയും സാമൂഹ്യാ ബാധ്യതയാണ്.സ്വാഭാവികമായും ആ മൂല്യങ്ങളെ തകര്‍ക്കുന്നവര്‍ക്കെതിരെയുള്ള ശിക്ഷ സമൂഹത്തിലെ  മറ്റുള്ളവരെയും ബാധിക്കുന്നതില്‍ അനീതിയോ യുക്തിരാഹിത്യമോ ഉണ്ടെന്ന് തോന്നുന്നില്ല.
സമൂഹത്തെ മൊത്തത്തില്‍ ബാധിക്കുന്ന ഇത്തരം ദൈവിക ശികഷകളെ കുറിച്ച് വിശുദ്ധ ഖുര്‍ആന്റെ ചരിത്ര വിവരണത്തിലും മറ്റും പറയുന്നുണ്ട്.അതായത്,സ്വവര്‍ഗ രതിക്കാരായ ജനങ്ങളുള്ള സമുദായങ്ങളെ ഒന്നടങ്കം ശിക്ഷിച്ച സംഭവങ്ങള്‍.സമൂഹത്തെ മൊത്തം ബാധിക്കുന്ന ഇത്തരം ദൈവിക ശിക്ഷകള്‍ സമൂഹത്തില്‍ നിന്ന് പിന്‍വലിക്കാന്‍ അല്ലാഹു തയ്യാറാവണമെങ്കില്‍ ലൈഗിക സദാചാര മ്യൂല്യങ്ങളുടെ സംരക്ഷണം സമൂഹത്തിലെ ഓരോരുത്തരുടെയും ബാധ്യതയായി കണ്ട് അതിന് വേണ്ടി പ്രവര്‍ത്തിക്കണം.
അങ്ങനെ എയ് ഡിസിനെതിരെയുള്ള ഏക പ്രധിരോധമായ ബോധവല്‍ക്കരണത്തിലൂടെ ലൈഗിക സദാചാര മ്യൂല്യങ്ങളെ സംരക്ഷിച്ച് എയ്ഡ്സ് എന്ന ദൈവിക ശിക്ഷയില്‍ നിന്ന് അഥവാ അതൊരു ദൈവിക ശിക്ഷയാണെങ്കില്‍ അതില്‍ നിന്ന് രക്ഷപെടാനുള്ള സാധ്യത നിലനില്‍ക്കുമ്പോള്‍ ഈ രീതിയിലുള്ള ദൈവ ശിക്ഷ അനീതിയാണെന്നോ യുക്തിരഹിതമാണെന്നോ പറയാന്‍ നീതിബോധവും യുക്തിബോധവുമുള്ള ആര്‍ക്കും കഴിയില്ല,ഇവ രണ്ടുമില്ലാത്ത കാളിദാസന്മാരുടെ കാര്യവും ആര്‍ക്കും പറയാന്‍ കഴിയില്ല.

conne    kaalidaasan said...
ദൈവം മനുഷ്യരോട് സംസാരിക്കുമ്പോള്‍ അവര്‍ക്ക് മനസിലാകുന്ന ഭാഷയിലാണ്‌ സംസാരിക്കേണ്ടത്. മനുഷ്യരുടെ നന്മ ആഗ്രഹിക്കുന്ന ഒരു ദൈവം അതാണു ചെയ്യുക. മുസ്ലിം ദൈവം അവിശ്വാസികളെ അവിശ്വാസത്തിലുറപ്പിച്ചു നിറുത്തുന്നു. എന്നിട്ട് അവരെ ശിക്ഷിക്കുന്നു. ഈ വിനോദം തന്നെയാണ്, മനുഷ്യര്‍ക്ക് മനസിലാകാത്ത അസംബന്ധം ഇറക്കിയപ്പോഴും അള്ളാ അഘോഷിക്കുന്നത്.

കുന്ഹിപ്പ    കുഞ്ഞിപ്പ said...
ദൈവം മനുഷ്യരോട് നേരിട്ട് സംസാരിക്കണമേന്നാണോ കാളിദാസന്മാര്‍ പറയുന്നത്?.
മനുഷ്യരോട് നേരിട്ട് സംസാരിക്കുകയെന്ന പരിപാടികളൊക്കെ പണ്ടത്തെ ചിത്രകഥയിലെ ദൈവങ്ങളുടെ ആഘോഷങ്ങളാണ്.മുസ്ലിം ദൈവം പ്രവാചകന്മാരിലൂടെയാണ് മനുഷ്യരോട് സംസാരിക്കുക.യഥാര്‍ത്ഥത്തില്‍ പ്രവാചകന്മാരും മനുഷ്യര്‍ തന്നെയാണെങ്കിലും,മനുഷ്യരിലും വലിയ മനുഷ്യനായി(SuperMan) പ്രവാചകത്വ ദൌത്യത്തിന് വേണ്ടി സംസ്കരിക്കപെട്ടവരാണ്‌.
ദൈവത്തിന്റെയും മനുഷ്യന്റെയും ഇടയിലെ മനുഷ്യരുടെ പ്രതിനിധിയാണ് യഥാര്‍ത്ഥത്തില്‍ പ്രവാചകര്‍.സ്വാഭാവികമായും മാനുഷിക ഗുണങ്ങള്‍ക്ക് തന്നെയാവണം പ്രവാചകന്മാരില്‍ മുന്‍തൂക്കം.അതെ സമയം പ്രവാചകത്വം കൊണ്ടുണ്ടാവുന്ന ചില അമാനുഷികതയും പ്രവാചകന്മാരില്‍ പ്രകടമാവാറുണ്ട്.പ്രധാനമായും മനസ്സിന്റെ വിശാലാത മൂലമുണ്ടാവുന്ന അഥവാ ബുദ്ധി മണ്ഡലത്തിന്റെ വികാസം കാരണമായുണ്ടാവുന്ന ചില അസാധാരണത്വങ്ങള്‍.
മനസ്സിന്റെ വിശാലത പ്രവാചകത്വത്തിന്റെ അംശങ്ങളില്‍ വളരെ പ്രാധാനമാണ്.വിശാലമായ പ്രപഞ്ചത്തിന്റെ വ്യാഖ്യാനം പ്രവാചകന്മാരിലൂടെയാണ് മനുഷ്യന് ലഭിക്കുന്നത്,സ്വാഭാവികമായും പ്രവാചകന്മാരുടെ മനസ്സ്‌ പ്രപഞ്ചത്തോളം വിശാലമാകല്‍ പ്രവാചകത്വത്തിന്റെ അനിവാര്യവാര്യതകളില്‍ ഒന്നായി മനസ്സിലാക്കാന്‍ പ്രയാസമില്ല.
ഇസ്ലാമികദര്‍ശന പ്രകാരം ഒരേഒരു ദൈവവും ഒരേഒരു പ്രപഞ്ചവും ആ പ്രപഞ്ചത്തിന് ഒരേഒരു വ്യാഖ്യാനമേയുള്ളൂ.ആ പ്രപഞ്ചത്തിന്റെ വ്യാഖ്യാനം പൂര്‍ണ്ണമായും അന്ത്യ പ്രാവാചകന് ദിവ്യ ബോധനം മുഖേന ലഭിച്ചിട്ടുണ്ട്.പ്രപഞ്ചത്തിന് മറ്റൊരു വ്യാഖ്യാനമില്ലാത്തത് കൊണ്ട് മറ്റൊരു പ്രവാചകന്‍ ഇനിയും ലോകത്തിന് ഉണ്ടാവില്ല അഥവാ ഇസ്ലാമിക ദര്‍ശന പ്രകാരം പ്രവാചകത്വ പദവി സീല്‍ ചെയ്യപെട്ടതാണ്.
അതെ സമയം പ്രവാചാകത്വത്തിന്റെ അംശങ്ങളില്‍ ചിലത്  ലഭിക്കുന്ന പുണ്യാത്മാക്കള്‍ എല്ലാ കാലത്തും ഉണ്ടാവാം.യഥാര്‍ത്ഥത്തില്‍ പ്രവാചകന്മാരെ ശരിയായ അര്‍ത്ഥത്തില്‍ ഫോളോ ചെയ്യുന്ന ഒരു ഉത്തമ ശിഷ്യന് പ്രവാചകത്വ അംശങ്ങള്‍ ലഭിക്കുന്നത് സ്വാഭാവികമാണ്.
പ്രപഞ്ച നാഥന്‍ മനുഷ്യരോട് നേരിട്ട് സംസാരിക്കുകയില്ല എന്ന തത്വവും അതിന്റെ യുക്തിയും ഉള്‍കൊള്ളാന്‍ കഴിയുന്നവര്‍ക്ക്,പ്രപഞ്ച നാഥന്‍ മാലാഖമാര്‍ മുഖേന ബോധനം നല്‍കിയ പ്രവാചകന്മാരുടെ ചര്യകള്‍ പിന്‍പറ്റാന്‍ പ്രയാസമുണ്ടാവില്ല.പ്രവാചക ശ്രേഷ്ടന്‍ മുഹമ്മദ്‌ നബി(സ.അ) വാക്കുകളും പ്രവര്‍ത്തികളും പ്രപഞ്ച തത്വങ്ങളുടെ ലളിതമായ ആവിഷ്കാരമായിരുന്നു.നിരക്ഷരരായ ജനങ്ങള്‍ക്ക്‌ തത്വശാസ്ത്രം പഠിപ്പിക്കാന്‍ വന്ന നിരക്ഷരനായ പ്രവാചകന്‍ മുഹമ്മദ്‌ നബി(സ.അ) ജീവിക്കുന്ന തത്വശാസ്ത്രം തന്നെയായിരുന്നു.
പ്രവാചകന്മാര്‍ക്ക് ദിവ്യ ബോധനം മുഖേന ലഭിക്കുന്ന പ്രപഞ്ച തത്വങ്ങളും ആ തത്വങ്ങളുടെ കര്‍മ്മ-ധര്‍മ്മ-നിയമ രൂപങ്ങളും മാത്രമല്ല ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട മറ്റെല്ലാ കാര്യങ്ങളും പ്രവാചകന്മാരുടെ ബോധ/മാതൃഭാഷകളില്‍ മാത്രമാണ് ലഭിക്കുക.ആശയ ഭദ്രമാക്കപെട്ട പ്രപഞ്ചത്തിന്‍റെ മൂല തത്വങ്ങളുടെ വിശദീകരണമായ അവയെല്ലാം ജനങ്ങള്‍ പഠിച്ചു പ്രവര്‍ത്തിക്കാനുള്ളതായത് കൊണ്ട് ലളിതമായിരിക്കുകയും വേണം.വിശുദ്ധ ഖുര്‍ആനിലെ വലിയൊരു ഭാഗവും ഇങ്ങനെയുള്ള ലളിത വചനങ്ങളുമാണ്.
എന്നാല്‍ അത്തരം വചനങ്ങളുടെ അടിസ്ഥാനമായ അഥവാ മേല്‍ പറഞ്ഞ പ്രപഞ്ചത്തിന്‍റെ മൂല തത്വങ്ങള്‍  ബോധ/മാതൃഭാഷകളുടെ ഉള്ളിന്റെ ഉള്ളിലുള്ള മറ്റൊരു ഭാഷയായ പ്രാപഞ്ചിക ഭാഷയിലാണ് അവതരിച്ചിട്ടുള്ളത്.ഇസ്ലാമിക ദര്‍ശനത്തില്‍ അത്തരം വചനങ്ങള്‍ അറിയപ്പെടുന്നത് മുത്തശാബിഹാത്ത് വചനങ്ങള്‍ എന്നാണ്.
പ്രപഞ്ച വ്യാഖ്യാനത്തിന്റെ മൂല തത്വങ്ങള്‍ പ്രാപഞ്ചിക ഭാഷയിലായിരിക്കുന്നതും ആ പ്രപഞ്ച തത്വവുമായും അതുവഴി  പ്രപഞ്ച നാഥനുമായും ബന്ധം സ്ഥാപിക്കുന്ന മൂല തത്വങ്ങളുടെ വിശദീകരണമായ അഥവാ ആ തത്വങ്ങളുടെ കര്‍മ്മ-ധര്‍മ്മ-നിയമ ആവിഷ്ക്കാര വചനങ്ങള്‍ ലളിതമായിരിക്കുന്നതും യുക്തി ഭദ്രവും മനോഹരവുമാണ്.
കാല ദേശങ്ങള്‍ക്ക് വിധേയമായി ഒരുപാട് ഒരുപാട് ബോധ/മാതൃഭാഷകള്‍ ഉണ്ടെന്നും നമുക്കറിയാം.ഈ ഭാഷകളുടെ ഉത്ഭവത്തെ കുറിച്ചും ഈ ബോധ/മാതൃഭാഷകള്‍ അടിസ്ഥാനമാക്കുന്ന സര്‍വ്വ ലോകത്തിനും ബാധമായ ഒരേഒരു അടിസ്ഥാന ഭാഷയായ പ്രാപഞ്ചിക  ഭാഷയെ കുറിച്ചുമുള്ള അറിവ്‌ തര്‍ക്കിക്കാനോന്നും ആവശ്യമില്ലാത്തത് കൊണ്ട് ആരും അവയെ കുറിച്ച് അറിയാന്‍ ശ്രമിക്കാറുമില്ല.
നരവംശ ശാസ്ത്രത്തിന്റെയും അതിന്റെ ശാഖയായ ഭാഷാശാസ്ത്രത്തിന്റെയും അതോടപ്പം മനശാസ്ത്രത്തിന്റെയും അടിസ്ഥാനത്തില്‍ വേദങ്ങളുടെ വ്യാഖ്യാന വ്യാകരണം എന്നൊരു പോസ്റ്റ്‌ എഴുതണമെന്ന വിചാരം ഉള്ളത് കൊണ്ട് പ്രാപഞ്ചിക ഭാഷയെ കുറിച്ച് കൂടുതലൊന്നും ഇപ്പോള്‍ പറയുന്നില്ല.
എന്നാല്‍ കമ്പൂട്ടറിന് യന്ത്ര ഭാഷ എന്നൊരു ഹൈലെവെല്‍ ഭാഷയുള്ളത് പോലെ ആദമിന്റെ സന്തതികള്‍ക്കും ഒരു ഹൈലെവെല്‍ ഭാഷയുണ്ട്,അതിനെയാണ് ഞാന്‍ പ്രാപഞ്ചിക ഭാഷയെന്ന് പറയുന്നത്.ആ ഭാഷയുടെ ലിപിയെന്ന് പറയുന്നത് പ്രപഞ്ചത്തിലെ മൂര്‍ത്ത വസ്തുക്കളാണ്‌.
എല്ലാ പ്രവാചകന്മാരും മറ്റ് മഹാത്മാക്കളും പ്രാപഞ്ചിക ഭാഷ വിദഗ്ദ്ധന്മാരാണ്.ആശയങ്ങളെ പദാര്‍ത്ഥ രൂപത്തില്‍(മൂര്‍ത്ത) കാണാനും,അത് പോലെ തന്നെ ആശയങ്ങളും തത്വങ്ങളും മൂര്‍ത്തവല്‍ക്കരിച്ചു പറയാനുമുള്ള കഴിവ്‌ പ്രവാചകന്റെ സ്വഭാവസവിശേഷതകളില്‍ ഒന്നായിരുന്നെന്ന് പ്രവാചക ശ്രേഷ്ടന്റെ ജീവ ചരിത്രം അറിയുന്നവര്‍ക്കറിയാം.
ഈയടുത്ത കാലത്ത് വിവാദമായൊരു നോവലാണ് ഡാവിഞ്ചി കോഡ്.അതൊരു പക്ഷെ കഥയായിരിക്കാം എങ്കില്‍ പോലും അതൊരു ചരിത്ര സംഭാവമായി അനുഭവപ്പെടാനുള്ള കാരണം അതിന്റെ കര്‍ത്താവിന്റെ ഹാര്‍ഡ്‌ വര്‍ക്കായിരിക്കാം.ഓരോ കൊച്ചു കൊച്ചു സംഭവങ്ങള്‍ക്കും ഓരോ കഥാ പാത്രത്തിനും സ്വാഭാവികത നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.യേശുക്രിസ്തുവിന്റെ അനന്തരാവകാശിയായ കഥാപാത്രത്തിന്‍റെ വ്യാക്തിത്വം എങ്ങനെ രൂപപ്പെടുത്തും എന്ന കാര്യത്തില്‍ അദ്ദേഹത്തിന് യാതൊരു ആശയകുഴപ്പവും ഉണ്ടായില്ലെന്ന് തോന്നുന്നു.അതെ പ്രവാചകന്റെ അനന്തരാവകാശിയായ ആ സ്ത്രീ കഥാപാത്രമൊരു പ്രാപഞ്ചിക ഭാഷ വിദഗ്ദ്ധയായിരുന്നു!.അതായത് പ്രതീക ഭാഷ വിദഗ്ദ്ധ!!
അപ്പോള്‍,ബുദ്ധിയും ബോധവും ആത്മാവുമുള്ള ആദമിന്റെ സന്തതികളായ മനുഷ്യര്‍ക്ക്‌ വിശുദ്ധ ഖുര്‍ആന്‍ മനസ്സിലാവുമെന്ന് മനസ്സിലാക്കി അവസാനിപ്പിക്കുന്നു.

41 comments:

കുഞ്ഞിപ്പ said...

തീര്‍ച്ചയായും ബുദ്ധിയും,ബോധവും,ഉദ്ദേശ്യവുമില്ലാതെ യാദൃശ്യശ്ചികമായി…പരിണാമത്തിലൂടെ എച്ച് ഐ വി വൈറസ്‌ എന്നൊരു സൃഷ്ടിയുണ്ടാവില്ലെന്ന് പരിണാമികള്‍ക്ക് ഇപ്പോഴെങ്കിലും തിരിച്ചറിയാന്‍ കഴിയുന്നത് നല്ലൊരു ലക്ഷണമാണ്‌.

കുഞ്ഞിപ്പ said...

ഇസ്ലാമികദര്‍ശന പ്രകാരം ഒരേഒരു ദൈവവും ഒരേഒരു പ്രപഞ്ചവും ആ പ്രപഞ്ചത്തിന് ഒരേഒരു വ്യാഖ്യാനമേയുള്ളൂ.ആ പ്രപഞ്ചത്തിന്റെ വ്യാഖ്യാനം പൂര്‍ണ്ണമായും അന്ത്യ പ്രാവാചകന് ദിവ്യ ബോധനം മുഖേന ലഭിച്ചിട്ടുണ്ട്.പ്രപഞ്ചത്തിന് മറ്റൊരു വ്യാഖ്യാനമില്ലാത്തത് കൊണ്ട് മറ്റൊരു പ്രവാചകന്‍ ഇനിയും ലോകത്തിന് ഉണ്ടാവില്ല അഥവാ ഇസ്ലാമിക ദര്‍ശന പ്രകാരം പ്രവാചകത്വ പദവി സീല്‍ ചെയ്യപെട്ടതാണ്.

കുഞ്ഞിപ്പ said...

കമ്പൂട്ടറിന് യന്ത്ര ഭാഷ എന്നൊരു ഹൈലെവെല്‍ ഭാഷയുള്ളത് പോലെ ആദമിന്റെ സന്തതികള്‍ക്കും ഒരു ഹൈലെവെല്‍ ഭാഷയുണ്ട്,അതിനെയാണ് ഞാന്‍ പ്രാപഞ്ചിക ഭാഷയെന്ന് പറയുന്നത്.ആ ഭാഷയുടെ ലിപിയെന്ന് പറയുന്നത് പ്രപഞ്ചത്തിലെ മൂര്‍ത്ത വസ്തുക്കളാണ്‌.

കുഞ്ഞിപ്പ said...

മനുഷ്യബോധത്തെ,മനുഷ്യന്റെ ധാര്‍മികബോധത്തെ അഥവാ മനുഷ്യന്റെ ലൈംഗിക സദാചാരബോധത്തെ സംരക്ഷിക്കാനെന്ന പോലെ പ്രത്യക്ഷപെട്ട എച്ച് ഐ വി വൈറസിനെ അഥവാ എയ് ഡ്സ് വൈറസിനെ ബോധവും മൂല്യബോധവുമില്ലാത്ത,എന്നല്ല യാതൊരു ബോധവും ലകഷ്യവുമില്ലാത്ത പരിണാമ കാരണമല്ല സൃഷ്ടിച്ചത്,മറിച്ച് ബുദ്ധിയും ബോധവും ഉദ്ദേശ്യവുള്ള മനുഷ്യന്റെ ധാര്‍മ്മിക-ലൈംഗിക സദാചാര മൂല്യങ്ങളില്‍ താല്പര്യമുള്ള അതിന് വേണ്ടി മനുഷ്യനെ നിര്‍ബന്ധിക്കുകയും ചെയ്യുന്ന അല്ലാഹുവാണ് സൃഷ്ടിച്ചതെന്ന കാളിദാസന്മാരുടെ വാദമാണ് അംഗീകരിക്കുന്നതെന്ന് ഞാന്‍ നേരത്തെ പറഞ്ഞത്.

കുഞ്ഞിപ്പ said...

പ്രപഞ്ച നാഥന്‍ മനുഷ്യരോട് നേരിട്ട് സംസാരിക്കുകയില്ല എന്ന തത്വവും അതിന്റെ യുക്തിയും ഉള്‍കൊള്ളാന്‍ കഴിയുന്നവര്‍ക്ക്,പ്രപഞ്ച നാഥന്‍ മാലാഖമാര്‍ മുഖേന ബോധനം നല്‍കിയ പ്രവാചകന്മാരുടെ ചര്യകള്‍ പിന്‍പറ്റാന്‍ പ്രയാസമുണ്ടാവില്ല.പ്രവാചക ശ്രേഷ്ടന്‍ മുഹമ്മദ്‌ നബി(സ.അ) വാക്കുകളും പ്രവര്‍ത്തികളും പ്രപഞ്ച തത്വങ്ങളുടെ ലളിതമായ ആവിഷ്കാരമായിരുന്നു.നിരക്ഷരരായ ജനങ്ങള്‍ക്ക്‌ തത്വശാസ്ത്രം പഠിപ്പിക്കാന്‍ വന്ന നിരക്ഷരനായ പ്രവാചകന്‍ മുഹമ്മദ്‌ നബി(സ.അ) ജീവിക്കുന്ന തത്വശാസ്ത്രം തന്നെയായിരുന്നു.

കുഞ്ഞിപ്പ said...

ഇസ്ലാമികദര്‍ശന പ്രകാരം ഒരേഒരു ദൈവവും ഒരേഒരു പ്രപഞ്ചവും ആ പ്രപഞ്ചത്തിന് ഒരേഒരു വ്യാഖ്യാനമേയുള്ളൂ.ആ പ്രപഞ്ചത്തിന്റെ വ്യാഖ്യാനം പൂര്‍ണ്ണമായും അന്ത്യ പ്രാവാചകന് ദിവ്യ ബോധനം മുഖേന ലഭിച്ചിട്ടുണ്ട്.പ്രപഞ്ചത്തിന് മറ്റൊരു വ്യാഖ്യാനമില്ലാത്തത് കൊണ്ട് മറ്റൊരു പ്രവാചകന്‍ ഇനിയും ലോകത്തിന് ഉണ്ടാവില്ല അഥവാ ഇസ്ലാമിക ദര്‍ശന പ്രകാരം പ്രവാചകത്വ പദവി സീല്‍ ചെയ്യപെട്ടതാണ്.

സന്തോഷ്‌ said...
This comment has been removed by the author.
Aneesh (Surfer) said...

താങ്കളുടെ വാദത്തില്‍ ചില തെറ്റുകള്‍ ചൂന്റിക്കാനിക്കാനാനിത്.
എച് ഐ വി വൈറസ് സ്ര്ഷ്ടിക്കപ്പെട്ടതാനെണ്ണ്‍ കാളിദാസന്‍ സമ്മതിച്ചതായി താങ്കള്‍ എങ്ങിനെയാന്‍ വായിച്ചത്? ഒരു ജീവി മറ്റൊന്നായി പരിണമിക്കുന്നതിന്റെ ഉദാഹരണം അബ്ദുല്‍ ഖാദര്‍ ചോദിക്കുമ്പോള്‍ അദ്ദേഹം പരിണാമം അംഗീകരിച്ചു എന്ന അര്‍ത്ഥമുണ്ടോ?
മനുഷ്യനുശേഷം സ്രഷ്ടി ഒന്നും നടന്നിട്ടില്ല എന്നല്ലേ പറയപ്പെടുന്നത്, അപ്പോള്‍ എച് ഐ വി വൈറസ് എവിടെ നിന്നാന്‍ വന്നത്?
സദാചാരമൂല്യങ്ങളെ നിലനിര്‍ത്താനായി ദൈവത്തിന്‍ ഈയൊരു വഴിയെ ഉണ്ടായിരുന്നുള്ളൂ എന്നുണ്ടോ? ഇനി സമൂഹത്തിലെ ചിലരുടെ ലൈംഗിക സദാച്ചരമില്ലായ്മക്ക് നിരപരാധികളെ ശിക്ഷിക്കുന്നതില്‍ തെറ്റില്ല എന്ന പറയുന്നത് എന്ത് അബദ്ധമാന്‍? ശരിയായ സടചാരമില്ലാത്തവര്‍ എത്രയോ പേര്‍ യാതൊരു കുഴപ്പവുമില്ലാതെ തുടരുന്നു, നിരപരാധികളായ അനവധിപേര്‍ (കുട്ടികളടക്കം) എയിഡ്സ് പിടിച് മരിക്കുന്നു, നല്ല നീതിബോധം!!!!
സമൂഹത്തെ മൊത്തം ബാധിക്കുന്ന കാര്യങ്ങള്‍ ഉന്റെന്ന്‍ വാദത്തിനു വേണ്ടി സമ്മതിച്ചാലും ജീവിതം തുടങ്ങാത്ത കുട്ടികളെ വരെ ഒന്നടങ്കം നശിപ്പിക്കുന്ന ദൈവം എന്ത് നീതിയാന്‍ നടപ്പിലാക്കുന്നത്? വെറുതെ സ്വര്‍ഗത്തിലേക്ക് മുതല്ക്കൂട്ടാനായിട്ടോ?
ഇതേ അളവുകോല്‍ വെച്ചാണോ പ്രക്രതി ദുരന്തങ്ങളെ കണക്കിലെടുക്കുന്നത്? എങ്കില്‍ ഭൂകമ്പം നടന്നയിടങ്ങളില്‍ ദൈവം ശിക്ഷിച്ചതാണോ, നിരപരാധികളായ കുട്ടികലെയടക്കം?
ഒരു മറുവാദമെന്ന നിലയില്‍ കാര്യങ്ങള്‍ പരയുകയാനെണ്ണ്‍ മനസിലാക്കാം, പക്ഷെ അതൊരു അഴിയാക്കുരുക്കാനെണ്ണ്‍ എപ്പോള്‍ നിങ്ങളൊക്കെ മനസിലാക്കും?

കുഞ്ഞിപ്പ said...

Aneesh (Surfer) said...
മനുഷ്യനുശേഷം സ്രഷ്ടി ഒന്നും നടന്നിട്ടില്ല എന്നല്ലേ പറയപ്പെടുന്നത്, അപ്പോള്‍ എച് ഐ വി വൈറസ് എവിടെ നിന്നാന്‍ വന്നത്?

കുഞ്ഞിപ്പ said...
താങ്കളുടെ ഈ "പറയപ്പെടുന്നത് " എന്ന പറച്ചില്‍ എവിടുന്നാണ് വന്നതെന്നറിയില്ല അതറിഞ്ഞതിന് ശേഷം പറയാം.ഏതായാലും അല്ലാഹു സൃഷ്ടിക്കുകയും സൃഷ്ടി ആവര്‍ത്തിക്കുകയും ചെയ്യുന്നവാനാണ് എന്ന് വിശുദ്ധ ഖുര്‍ആനില്‍ നിന്ന് മനസ്സിലാക്കാം.

കുഞ്ഞിപ്പ said...

Aneesh (Surfer) said...

സദാചാരമൂല്യങ്ങളെ നിലനിര്‍ത്താനായി ദൈവത്തിന്‍ ഈയൊരു വഴിയെ ഉണ്ടായിരുന്നുള്ളൂ എന്നുണ്ടോ?

കുഞ്ഞിപ്പ said...
ദൈവത്തിന് ഒരു പാട് വഴികളുണ്ട് എല്ലാ വഴികളും ദൈവത്തിന്റെതാണ്.ഏറ്റവും വലിയ യുക്തിമാനായ ദൈവം സദാചാരമ്യൂല്യാങ്ങള്‍ സംരക്ഷിക്കാന്‍ ഇങ്ങനെയൊരു വഴി സ്വീകരിച്ചിട്ടുണ്ടെങ്കില്‍ ആ വഴി യുക്തിരഹിതമാണെന്ന് പറയാനും
കഴിയുന്നില്ല.അതായത് മനുഷ്യനെ അഥവാ സമൂഹത്തെ(സമൂഹത്തിന്റെ അടിസ്ഥാന ഘടകം ഓരോ മനുഷ്യനുമാണ്)
അവയുടെ തന്നെ കര്‍മ്മഫലത്തിലൂടെ ശിക്ഷിക്കുകയാണെങ്കില്‍ അതില്‍ യുക്തിരഹിതമായി എന്താണുള്ളത്?.ഇവിടെ കാര്യവും കാരണവുമില്ലേ?.എയ്ഡ്സ് എന്ന രോഗത്തിന് ലൈംഗിക അരാചകത്വം എന്നൊരു കാരണമില്ലേ?.

കുഞ്ഞിപ്പ said...

Aneesh (Surfer) said...

ശരിയായ സടചാരമില്ലാത്തവര്‍ എത്രയോ പേര്‍ യാതൊരു കുഴപ്പവുമില്ലാതെ തുടരുന്നു, നിരപരാധികളായ അനവധിപേര്‍
(കുട്ടികളടക്കം) എയിഡ്സ് പിടിച് മരിക്കുന്നു, നല്ല നീതിബോധം!!!!

കുഞ്ഞിപ്പ said...
സദാചാര മ്യൂല്യങ്ങള്‍ സമൂഹത്തില്‍ ശക്തമായി ശരിയായ അര്‍ത്ഥത്തില്‍ നിലനില്‍ക്കുകയാണെങ്കില്‍ ശരിയായ സദാചാരമില്ലാതെ ആര്‍ക്കും സമൂഹത്തില്‍ ജീവിക്കാന്‍ കഴിയില്ല.

കുഞ്ഞിപ്പ said...

Aneesh (Surfer) said...

എച് ഐ വി വൈറസ് സ്ര്ഷ്ടിക്കപ്പെട്ടതാനെണ്ണ്‍ കാളിദാസന്‍ സമ്മതിച്ചതായി താങ്കള്‍ എങ്ങിനെയാന്‍ വായിച്ചത്?

കുഞ്ഞിപ്പ said...
"എച്ച് ഐ വി വൈറസിനെ "സൃഷ്ടിച്ച്"മനുഷ്യനെ നശിപ്പിക്കുന്ന അള്ളായുടെ കുതന്ത്രമെന്നല്ലേ കുഞ്ഞാപ്പമാര്‍ പറയേണ്ടത്?"
യുക്തിദര്‍ശനം ബ്ലോഗിലെ കാളിദാസന്റെ ഈ കമെന്റില്‍ നിന്നാണ് ഞാന്‍ വായിച്ച് മനസ്സിലാക്കിയത്.
കാളിദാസന്‍ ഇങ്ങനെ പറഞ്ഞത് കൊണ്ടാണ് താങ്കളുടെ ചോദ്യങ്ങള്‍ക്ക് കാരണമായ പ്രസ്തുത പോസ്റ്റിലെ എന്റെ വീക്ഷണങ്ങള്‍ക്ക് കാരണമെന്ന് അര്‍ത്ഥമൊന്നുമില്ല.
കാളിദാസന്‍ ഇങ്ങനെ പറഞ്ഞാലും ഇല്ലെങ്കിലും മേല്‍ പോസ്റ്റിലെ എന്റെ വീക്ഷണങ്ങള്‍ നിലനില്‍ക്കുന്നത് തന്നെയാണ്.കാളിദാസനാണ് എന്റെ വീക്ഷണങ്ങള്‍ അവതരിപിക്കാനുള്ള ഒരവസരം ഉണ്ടാക്കി തന്നത്,എന്നേയുള്ളൂ.

Abdul Khader EK said...

>>> ഇനി സമൂഹത്തിലെ ചിലരുടെ ലൈംഗിക സദാച്ചരമില്ലായ്മക്ക് നിരപരാധികളെ ശിക്ഷിക്കുന്നതില്‍ തെറ്റില്ല എന്ന പറയുന്നത് എന്ത് അബദ്ധമാന്‍? ശരിയായ സടചാരമില്ലാത്തവര്‍ എത്രയോ പേര്‍ യാതൊരു കുഴപ്പവുമില്ലാതെ തുടരുന്നു, നിരപരാധികളായ അനവധിപേര്‍ (കുട്ടികളടക്കം) എയിഡ്സ് പിടിച് മരിക്കുന്നു, നല്ല നീതിബോധം!!!! <<<

പ്രിയ അനീഷ്‌,

ഇത് സ്വല്‍പം വിശദീകരിക്കേണ്ട വിഷയമാണ്, ചുരുക്കി പറയാന്‍ ശ്രമിക്കാം: ഒട്ടുമിക്ക മത വിശ്വാസ പ്രകാരവും മനുഷ്യന്‍റെ ജീവിതം മരണത്തോട് കൂടി അവസാനിക്കുന്നില്ല, മുസ്ലിങ്ങള്‍ നമ്മുടെ മരണാന്തരം പരലോകമുണ്ട് എന്നും അവിടെ നാമ്മെല്ലാം പുനര്‍ജീവിപ്പിക്കപ്പെടും എന്നും അവിടെ നമ്മുടെ കര്‍മ്മങ്ങള്‍ വിലയിരുത്തി പ്രതിഫലം നല്‍കപ്പെടും എന്നും വിശ്വസിക്കുന്നു. പുനര്‍ജന്മം എന്ന പേരില്‍ ഹിന്ദു മതത്തിലും കാണാം ഇത്തരത്തിലുള്ള മറ്റൊരു വിശ്വാസം. മനുഷ്യന്‍റെ കര്‍മ്മങ്ങള്‍ ശരിയാം വെണ്ണം വിലയിരുത്തി പ്രതിഫലം നല്‍കാന്‍ ഈ ജീവിതം അല്ല ഈ ലോകം പര്യാപ്തമല്ല എന്നതല്ലേ സത്യം (ഉദാ: പത്തുപേരെ കൊന്നവനും ഒരാളെ കൊന്നവനും നമ്മുക്ക് ഇവിടെ ഒരേ ശിക്ഷയെ നല്‍കാന്‍ സാധിക്കുകയുള്ളൂ)?, ഈ ലോകത്ത്‌ നല്ലവരായ പലര്‍ക്കും അവര്‍ അര്‍ഹിക്കുന്ന തരത്തില്‍ അവരുടെ പ്രവര്‍ത്തങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുന്നില്ല എന്നതും നമ്മുക്ക് കാണാം. ഞാന്‍ പറഞ്ഞു വന്നത് ഉചിതമായ രീതിയില്‍ ശിക്ഷിക്കാനും പ്രതിഫലം നല്‍ക്കാനും ഈ ലോകം പര്യാപ്തമല്ല എന്നും ആകയാല്‍ അത്തരത്തിലുള്ള അതായത് ഉചിതമായ രീതിയില്‍ ശിക്ഷിക്കാനും പ്രതിഫലം നല്‍ക്കാനും കഴിയുന്ന മറ്റൊരു ലോകം അനിവാര്യമാണ് എന്നും അതിനാല്‍ തന്നെ അത്തരം ഒരു ലോകം നമ്മുടെ സൃഷ്ടാവ്‌ സൃഷ്ടിച്ചിട്ടുണ്ട് എന്നുമാണ്. അങ്ങിനെ വരുമ്പോള്‍ ദുഷ്കര്‍മ്മികള്‍ക്കെല്ലാം ഇവിടെ ഈ ജീവിതത്തില്‍ അല്ലെങ്കില്‍ ഈ ലോകത്ത്‌ തന്നെ ശിക്ഷ (ദൈവത്താല്‍) ലഭിക്കണം എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. അപ്പൊള്‍ സ്വാഭാവികമായും ഒരു ചോദ്യം പ്രസക്തമാണ്, അപ്പോള്‍ എയിഡ്സ് പോലുള്ള രോഗങ്ങള്‍ എങ്ങിനെയാണ് ശിക്ഷയായി പരിഗണിക്കുക? ഉത്തരം ലളിതം അത് പൂര്‍ണ്ണമായ ശിക്ഷയല്ല, അത് മനുഷ്യന് ബോധ്യം വരാന്‍ വേണ്ടി യുള്ള സൂചന മാത്രം. ടീച്ചര്‍ വിദ്യാര്‍ഥിയെ അടിക്കുന്നത് പോലെ, യഥാര്‍ത്ഥ ഫലം ജയമോ പരാജയമോ ആയിരിക്കുമല്ലോ. താങ്കള്‍ സൂചിപ്പിച്ച സദാചാരമില്ലാത്തവര്‍ക്കുള്ള (എയിഡ്സ് വന്നവര്‍ക്കും അല്ലാത്തവര്‍ക്കും) യഥാര്‍ത്ഥ ശിക്ഷ മരണശേഷം വരുന്നതെയുള്ളൂ.

നാം നമ്മുക്ക് ചുറ്റും കണ്ണോടിക്കുകയാണെങ്കില്‍ കാണാന്‍ സാധിക്കുന്ന ചില കാര്യങ്ങള്‍: ഗര്‍ഭാവസ്ഥയില്‍ തന്നെ ജീവന്‍ നഷപ്പെടുന്നവര്‍, ജനിച്ചതിന് ശേഷം ജീവന്‍ നഷ്ടപ്പെടുന്നവര്‍, ശൈശവദശയില്‍ തന്നെ മരണമടയുന്നവര്‍, അങ്ങിനെ പലതും. ചിലര്‍ എന്തുകൊണ്ട് ഇങ്ങിനെ മരിക്കുന്നു ചിലര്‍ എന്ത് കൊണ്ട് കൂടുതല്‍ കാലം ജീവിക്കുന്നു എന്ന് ചോദിക്കുമ്പോള്‍ ആ ചോദ്യത്തില്‍ നിന്ന് തന്നെ വ്യക്തമാണ് ഈ ജീവിതം പൂര്‍ണത കൈവരിക്കാത്തത്‌ ആണ്, അവിടെയാണ് പരലോകത്തിന്‍റെ പ്രസക്തി, ഈ ഇഹലോകമെന്ന പരീക്ഷയില്‍ പരീക്ഷിക്കപ്പെടാതെ പോകുന്ന കുട്ടികള്‍ക്ക്‌ ശാശ്വതമായ പരലോക ജീവിതത്തില്‍ വിജയം ഉറപ്പാണ്.

യഥാര്‍ത്ഥത്തില്‍ മുകളില്‍ പറഞ്ഞ തരത്തിലുള്ള ശിക്ഷകള്‍ മനുഷ്യനെ ചിന്തിപ്പിക്കാന്‍ വേണ്ടി മാത്രമാണ്.

ഈ ജീവിതമാണ് യഥാര്‍ത്ഥ ജീവിതം എന്ന് പറയുന്നവര്‍ക്കാണ് ഇത്തരം അതായത് ചെറു പ്രായത്തില്‍ തന്നെ മരിച്ചു പോകുന്ന കുട്ടികളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക്‌ ഉത്തരമില്ലാത്തത് എന്നതാണ് സത്യം.

Aneesh (Surfer) said...

മനുഷ്യനാണ് സ്ര്ഷ്ടിയുടെ അവസാനം എന്നും പുതുതായി ജീവജാലങ്ങലോന്നും സ്ര്ഷ്ടിക്കപ്പെടുന്നില്ലെന്നും ഹുസൈന്‍ തന്നെയാന്‍ പറഞ്ഞത്. ഇപ്പോള്‍ നടക്കുന്നത് പരിപാലനമാനെന്നാണ് അദ്ദേഹത്തിന്റെ വാദം. (റെഫറന്‍സ് തപ്പാന്‍ ബുദ്ധിമുട്ടാണ്, ഒരു പോസ്റ്റിലെ കമന്റിലാണ് ഇത് പറഞ്ഞത്.)
ഒന്ന്‍ തപ്പിയപ്പോള്‍ കിട്ടിയവ എഴുതാം (എല്ലാം ഹുസൈന്‍ പറഞ്ഞതാണ്)
"അവസാന സൃഷ്ടിയായ മനുഷ്യന്റെ ഫോസില് അവസാനമായിരിക്കും എന്നു മുന്പു ചൂണ്ടിക്കാട്ടിയത് നിസ്സഹായന് ശ്രദ്ധിച്ചിരിക്കില്ല"

മനുഷ്യനെ അവസാനമാണ് സ്ര്ഷ്ടിച്ചതെണ്ണ്‍ പലയിടത്തായി ഇസ്ലാം വിശ്വാസികള്‍ തന്നെ പറയുന്നുന്റ്റ്. (ഇവിടെ പറയുന്നത് ജീവികളുടെ സ്രഷ്ടി അല്ല, ജീവിവര്‍ഗങ്ങലുറെ സ്രഷ്ടി ആണ്)

>>ഏറ്റവും വലിയ യുക്തിമാനായ ദൈവം സദാചാരമ്യൂല്യാങ്ങള്‍ സംരക്ഷിക്കാന്‍ ഇങ്ങനെയൊരു വഴി സ്വീകരിച്ചിട്ടുണ്ടെങ്കില്‍ ആ വഴി യുക്തിരഹിതമാണെന്ന് പറയാനും
കഴിയുന്നില്ല.അതായത് മനുഷ്യനെ അഥവാ സമൂഹത്തെ(സമൂഹത്തിന്റെ അടിസ്ഥാന ഘടകം ഓരോ മനുഷ്യനുമാണ്)
അവയുടെ തന്നെ കര്‍മ്മഫലത്തിലൂടെ ശിക്ഷിക്കുകയാണെങ്കില്‍ അതില്‍ യുക്തിരഹിതമായി എന്താണുള്ളത്?.ഇവിടെ കാര്യവും കാരണവുമില്ലേ?.എയ്ഡ്സ് എന്ന രോഗത്തിന് ലൈംഗിക അരാചകത്വം എന്നൊരു കാരണമില്ലേ?. <<

യുക്തിരഹിതമാനെണ്ണ്‍ പറയാന്‍ കഴിയാതതെന്തുകൊന്റ്റ്? എന്താണതിന്റെ യുക്തി? നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നതില്‍ എന്ത് യുക്തിയാനുല്ലത്? എനിക്ക് ഒരു ഉത്തരമേ കിട്ടുന്നുള്ളൂ, "അത് ദൈവം ചെയതതായതിനാല്‍" എന്ന് മാത്രം. ഇതേ കാര്യം മനുഷ്യന്‍ ചെയ്‌താല്‍ താങ്കള്‍ അമ്ഗീകരികില്ലല്ലോ. ഉദാഹരണത്തിന്, ഒരു തീവ്രവാദിയെ കൊല്ലാന്‍ ഒരു ഫ്ലാറ്റ് മുഴുവന്‍ ബോംബിട്ടു നശിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചാലോ? അല്ലെങ്കില്‍ ഒരാള്‍ ചെയ്ത തെറ്റിന് അയാളുടെ ഭാര്യയേയും കുഞ്ഞിനേയും കൊന്നാലോ? ഇവിടെയൊക്കെ നമ്മുടെ നീതിബോധം ഉണരും, ദൈവം ചെയ്‌താല്‍ അതില്‍ യുക്തിരഹിതമായോന്നും ഇല്ല, അതെന്ത് ലോജിക്കാന്?
സമൂഹത്തെ അവയുടെ കര്‍മഫലമായി ശിക്ഷ നല്‍കുക എന്നത് പഴയ ഗോത്ര ചിന്താഗതിയാണ്, ഇന്ന സമൂഹത്തെ ആരും ശിക്ഷിക്കാരില്ല, (കുറഞ്ഞ പക്ഷം ഇന്‍ തിയറി). വഴി തെറ്റിയ ചിലര്‍ നടത്തുന്ന അക്രമങ്ങള്‍ക്ക് സമൂഹത്തെ ആകമാനം എന്തിനു കുറ്റം പറയന്നു എന്ന ചോദ്യം ധാരാളം മുസ്ലിം സുഹ്ര്തുക്കള്‍ തന്നെ ചോദിച്ച കാണാറുണ്ടു, അതെ കാര്യമല്ലേ ദൈവം ഇത്തരം നടപടികളിലൂറെ ചെയ്യുന്നത്?

Aneesh (Surfer) said...

>>സദാചാര മ്യൂല്യങ്ങള്‍ സമൂഹത്തില്‍ ശക്തമായി ശരിയായ അര്‍ത്ഥത്തില്‍ നിലനില്‍ക്കുകയാണെങ്കില്‍ ശരിയായ സദാചാരമില്ലാതെ ആര്‍ക്കും സമൂഹത്തില്‍ ജീവിക്കാന്‍ കഴിയില്ല. <<
അതെന്റെ ചോദ്യത്തിനുള്ള ഉത്തരമല്ലല്ലോ. ഞാന്‍ ചോദിച്ചത് കുറ്റം ചെയ്തവര്‍ (സദാചാരം ലംഘിച്ചവര്‍) പിന്നെയും ജീവിക്കുന്നു, അതേ കാലയളവ് തന്നെയേ കുറ്റം ചെയ്യാത്ത അയാളുടെ ഭാര്യയും കുട്ടിയും ജീവിക്കുന്നുള്ളു, അതിന്റെ നീതിബോധം എന്താണ്?

അബ്ദുല്‍ ഖാദറിന്റെ ഉത്തരവും ഇത്തരം ദൈവശിക്ഷകളുറെ യുക്തിയൊന്നും അവതരിപ്പിക്കുന്നില്ല. ഒരാളെ കഷ്ടപ്പെടുതിയിട്റ്റ് മറ്റുള്ളവര്‍ക്ക് ഒരു ലെസന്‍ ആണെന്ന് പറയുന്നത് യുക്തിയായി എനിക്ക് തോന്നുന്നില്ല. താങ്കള്‍ ടീച്ചര്‍-വിദ്യാര്‍ഥി ഉദാഹരണത്തില്‍ പറഞ്ഞത് വായിച്ചാല്‍ ഒരു കുട്ടിയെ ശിക്ഷിചിട്റ്റ് മറ്റു കുട്ടികള്‍ ഭാവിയില്‍ ഇതേ തെറ്റ് ചെയ്യില്ല എന്ന് പറയുന്നതിന് സമമായിരിക്കും. അങ്ങിനെയല്ലേ കാര്യങ്ങള്‍ നടക്കുന്നത്, ചിലര്‍ തെറ്റ് ചെയ്യുന്നു, അതില്‍ ചിലര്‍ക്ക് (എല്ലാവര്‍ക്കുമല്ല) എയിഡ്സ് പിടിക്കുന്നു, അവരുമായുള്ള സമ്പര്‍ക്കം മൂലം നിരപരാധികല്‍ക്കടക്കം ചിലര്‍ക്ക് എയിഡ്സ് വരുന്നു. (ഈ നിരപരാധികളില്‍ ജന്മനാ എയിഡ്സ് ബാധിതരായവരും ഉണ്ടാകും, ചിലരുടെ മാതാക്കള്‍ക്ക്‌ ഗര്‍ഭം ധരിക്കുന്നതിനു മുന്‍പേ എയിഡ്സ് ഉണ്ടായിരുന്നിരിക്കാം. ഇതെല്ലാം അറിഞ്ഞിട്ടും ദൈവം ആ കുട്ടിയെ ജനിപ്പിക്കാതിരിക്കുന്നില്ല. ആ കുട്ടി ജന്മം മുതല്‍ക്ക് എട്ടോ പത്തോ കൊല്ലം വരുന്ന ജീവിതം മുഴുവന്‍ കഷ്ടപ്പെടുന്നു). ഇതുകണ്ട് സദാചാരരഹിതര്‍, അല്ലെങ്കില്‍ സദാചാരം കൈവിടാന്‍ സാധ്യതയുള്ള ചിലര്‍, നേര്‍വഴിക്ക് വരുന്നു. ഒരര്‍ത്ഥത്തില്‍ കുറെ പേരെ നന്നാക്കാന്‍ ചിലര്‍ ബാലിയാടുകാലോ? ഇതില്‍ ലോജിക് ഒട്ടുമില്ലല്ലോ....

പരിഹാസം ഉദ്ദേശിച്ചിട്ടില്ല, നിങ്ങളുടെ വീക്ഷണം അവതരിപ്പിക്കുന്നതില്‍ എനിക്ക് പരാതിയൊന്നുമില്ല, അത് വേണ്ടത് തന്നെയാണുതാനും. പക്ഷെ ഒരു circular logic അവതരിപ്പിക്കുമ്പോള്‍ എനിക്ക് ചോദിക്കാതെ വയ്യല്ലോ.

Aneesh (Surfer) said...

I am not seeing my comments here. If they are in spam, please release.

Aneesh (Surfer) said...
This comment has been removed by the author.
Aneesh (Surfer) said...

I noticed just now.
The comments in the name Surfing is my comments. I don't know how my gmail name came here.
Anyway, please release my comments

Abdul Khader EK said...

>>>താങ്കള്‍ ടീച്ചര്‍-വിദ്യാര്‍ഥി ഉദാഹരണത്തില്‍ പറഞ്ഞത് വായിച്ചാല്‍ ഒരു കുട്ടിയെ ശിക്ഷിചിട്റ്റ് മറ്റു കുട്ടികള്‍ ഭാവിയില്‍ ഇതേ തെറ്റ് ചെയ്യില്ല എന്ന് പറയുന്നതിന് സമമായിരിക്കും.<<<

എയിഡ്സ് നല്‍കുന്നതിലൂടെ യഥാര്‍ത്ഥ ശിക്ഷനല്‍കപ്പെടുന്നില്ല എന്ന് പറയാനാണ് ഞാന്‍ ഈ ഉദാഹരണം പറഞ്ഞത്, വിദ്യാര്‍ത്ഥികള്‍ പഠിക്കാത്തതിനുള്ള യഥാര്‍ത്ഥ ശിക്ഷ തോല്‍വിയാണ്, ഇവിടുത്തെ അടി എന്ന താല്‍കാലിക ശിക്ഷ അത് കിട്ടുന്ന വിദ്യാര്‍ത്ഥി പിന്നീട് പഠിച്ചു വരാന്‍ (എയിഡ്സ് വന്നവര്‍ക്ക് പിന്നെയുള്ള കാലം തന്‍റെ തെറ്റിന് പശ്ചാതപ്പിച്ച് നല്ലവനായി ജീവിക്കാം) വേണ്ടിയാണ്, സ്വാഭാവികമായും മറ്റു വിദ്യാര്‍ഥികള്‍ ആ വിദ്യാര്‍ത്ഥി ചെയ്ത തെറ്റ് (പഠിച്ചു വരാതിരിക്കുക) ചെയ്യാതിരിക്കാന്‍ കൂടിയാണ് ചിലപ്പോഴെങ്കിലും ചില ടീചേസ് ശിക്ഷിക്കുന്നത്. ടീചേസില്‍ നിന്നും പോലീസുക്കാരില്‍ നിന്നും തെറ്റ് ചെയ്യത്തവര്‍ക്കും അടിലഭിക്കാരുള്ളത് സാധാരണയാണ്.

ഇത്തരം (ലൈകിക അരാചകത്വം പോലുള്ള) തിന്മകള്‍ നിര്‍മാര്‍ജനം ചെയ്യല്‍ സമൂഹത്തിന്റെ ബാധ്യതയാണ് എന്നത് തര്‍ക്കമറ്റ കാര്യമാണ്, അതുകൊണ്ട് തന്നെ അത്തരം തെറ്റിന് സമൂഹം ശിക്ഷയില്‍ ഭാഗവാക്കയത് സ്വാഭാവികം.

Aneesh (Surfer) said...

>> എയിഡ്സ് നല്‍കുന്നതിലൂടെ യഥാര്‍ത്ഥ ശിക്ഷനല്‍കപ്പെടുന്നില്ല എന്ന് പറയാനാണ് ഞാന്‍ ഈ ഉദാഹരണം പറഞ്ഞത്, വിദ്യാര്‍ത്ഥികള്‍ പഠിക്കാത്തതിനുള്ള യഥാര്‍ത്ഥ ശിക്ഷ തോല്‍വിയാണ്, ഇവിടുത്തെ അടി എന്ന താല്‍കാലിക ശിക്ഷ അത് കിട്ടുന്ന വിദ്യാര്‍ത്ഥി പിന്നീട് പഠിച്ചു വരാന്‍ (എയിഡ്സ് വന്നവര്‍ക്ക് പിന്നെയുള്ള കാലം തന്‍റെ തെറ്റിന് പശ്ചാതപ്പിച്ച് നല്ലവനായി ജീവിക്കാം) വേണ്ടിയാണ്, സ്വാഭാവികമായും മറ്റു വിദ്യാര്‍ഥികള്‍ ആ വിദ്യാര്‍ത്ഥി ചെയ്ത തെറ്റ് (പഠിച്ചു വരാതിരിക്കുക) ചെയ്യാതിരിക്കാന്‍ കൂടിയാണ് ചിലപ്പോഴെങ്കിലും ചില ടീചേസ് ശിക്ഷിക്കുന്നത്.<<
നിരവധി പരിമിതികളുള്ള ഒരു ടീച്ചര്‍ അത് ചെയ്യുന്നത് മനസിലാക്കാം, അതില്ലാത്ത ദൈവം അത്തരത്തില്‍ പ്രവര്തിക്കുംപോഴോ? മനുഷ്യന്റെ വഴികളെ ദൈവത്തിനു അറിയൂ എന്നുണ്ടോ?
അതും പോകട്ടെ, എന്റെ ചോദ്യം നിരപരാധികളെ എന്തിനു ദൈവം ശിക്ഷിക്കുന്നു എന്നായിരുന്നല്ലോ. അതിനുള്ള ഉത്തരമായിരിക്കാം അടുത്ത വരികളില്‍.

>> ടീചേസില്‍ നിന്നും പോലീസുക്കാരില്‍ നിന്നും തെറ്റ് ചെയ്യത്തവര്‍ക്കും അടിലഭിക്കാരുള്ളത് സാധാരണയാണ്.<<
ഇതാണ് ഞാന്‍ circular logic എന്ന് പറഞ്ഞത്. ഒരു ടീച്ചറോ പോലീസുകാരനോ നിരപരാധിയായ ഒരാളെ അടിച്ചാല്‍ അത് നീതിയാനെന്നോ യുക്തിയാനെന്നോ ആരെങ്കിലും പറയുമോ? അവര്‍ നിരപരാധിയായ ഒരാളെ മര്‍ദിക്കുന്നത് ariyaathe ആയിരിക്കാം, അല്ലെങ്കില്‍ enthenkilum മുന്‍ ധാരണയോ മുന്‍ വിധിയോ കാരണമായിരിക്കാം. ഏതായാലും നീതിബോധമുള്ള ആരും അതിനെ അംഗീകരിക്കില്ല. കാര്യമിതായിരിക്കെ ദൈവത്തിന്റെ നടപടി യുക്തിപൂര്നം ആണെന്ന് പറയുന്നതിന്റെ ലോജിക് എന്താണ്?

Aneesh (Surfer) said...

I am not sure why my comments are missing here. Facing the same problem in Khader's blog also.
Please release my comments

കുഞ്ഞിപ്പ said...

അനീഷ്‌,
ഞാന്‍ Comment moderation ഏര്‍പ്പെടുത്തിയിട്ടില്ല,തല്‍ക്കാലം moderation ഏര്‍പ്പെടുത്താന്‍ ഉദ്ധേഷിചിട്ടുമില്ല.താങ്കളുടെ കമെന്റുകള്‍ സ്പാമില്‍ പോകുന്നത് എന്ത് കൊണ്ടാണേന്ന് അറിയില്ല.കമെന്റ് പോസ്റ്റില്‍ വരുന്നില്ലെങ്കില്‍ ഒരിക്കല്‍ കൂടി പോസ്റ്റ്‌ ചെയ്ത് നോക്കാമായിരുന്നു,അത് ബുദ്ധിമുട്ടാവില്ലെന്ന് കരുതുന്നു.ഒരു പക്ഷെ അതായിരിക്കും നല്ലത് കാരണം ഞാന്‍ ഓണ്‍ലൈനില്‍ വന്ന് കമന്റ് റിലീസ്‌ ചെയ്യാന്‍ ചിലപ്പോഴൊക്കെ താമസിക്കാവുന്നതാണ്.
ഇവിടെ നെറ്റിന് എന്തോ പ്രശ്നമുണ്ട് രണ്ടു ദിവസമായി തുടങ്ങിയിട്ട് അത് കൊണ്ട് താങ്കളുടെ കമെന്റുകളോട് ഞാന്‍ പിന്നീട് പ്രതികരിക്കുന്നതാണ്.മൊബൈല്‍ ഇന്റര്‍നെറ്റിലൂടെയാണ് ഇപ്പോള്‍ ഞാന്‍ കണക്റ്റ് ചെയ്യുന്നത്.

കുഞ്ഞിപ്പ said...

അനീഷ്‌,
എല്ലാ മതങ്ങളിലെയും ദൈവത്തിന്റെ അസ്തിത്വത്തിന്റെ അടിസ്ഥാനമായ സൃഷ്ടി,സ്ഥിതി,സംഹാരത്തെ കുറിച്ച് "അനീഷിനും"(?)അറിയാമല്ലോ?.
പദാഅര്‍ത്ഥ വാദം മൂത്ത് മൂത്ത് ..യാന്ത്രികത വ്യാക്തിത്വത്തിന്റെ ഭാഗമായി മാറിയ ചില കാളിദാസന്മാരെ പോലെ സൃഷ്ടി,സ്ഥിതി,സംഹാരമെന്ന് കേള്‍ക്കുമ്പോള്‍,അവയെല്ലാം ഹൈന്ദവ ദര്‍ശനത്തിന് മാത്രം പേറ്റന്റുള്ള തത്വമാണെന്ന് താങ്കള്‍ മനസിലാക്കുകയില്ലെന്ന് വിശ്വസിക്കുന്നു.
"പരമമായ ദൈവ ശിക്ഷയും" "കര്‍മ്മ ഫല രൂപത്തിലുള്ള ദൈവ ശിക്ഷയും" പൊതുവായി ദൈവശിക്ഷയായി പറയാമെങ്കിലും സൂക്ഷ്മ തലത്തില്‍ അഥവാ താത്വിക തലത്തില്‍ അവ തമ്മില്‍ ചില വ്യാത്യാസമുണ്ടേന്ന് സൂചിപ്പിക്കാന്‍ വേണ്ടി ഒരു ആമുഖമെന്ന നിലക്കാണ് സൃഷ്ടി,സ്ഥിതി,സംഹാരത്തെ കുറിച്ച് സൂചിപ്പിക്കുന്നത്.

"കര്‍മ്മഫലം" "ശിക്ഷ" ഇവയെ കുറിച്ച് യുക്തിദര്‍ശനം ബ്ലോഗിലെ "സംവാദത്തില്‍ സംഭവിച്ചത്"എന്ന പോസ്റ്റില്‍ ധാരാളമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.ഇവിടെയും അവ തമ്മിലുള്ള വ്യത്യാസം ചെറിയ രീതിയില്‍ ഖാദര്‍ സൂചിപ്പിച്ചിട്ടുണ്ട്.ചര്‍ച്ചക്ക്‌ കാരണമായ ഈ പോസ്റ്റിലോ എന്റെ കമെന്റിലോ "ദൈവ ശിക്ഷ" എന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അവയെല്ലാം "കര്‍മ്മ ഫല രൂപത്തിലുള്ള ദൈവ ശിക്ഷയെന്നു" മനസിലാക്കണമെന്ന്" അപേക്ഷിക്കുന്നു.
(ശിക്ഷ മാത്രമല്ല രക്ഷയും മേല്‍ പറഞ്ഞ രണ്ടു രൂപത്തിലാണ് ഉള്ളത്.ശിക്ഷ എന്ന് പറയുമ്പോള്‍ തിന്മ,ദൈവ ദോഷം,ദുരന്തങ്ങള്‍ മുതലായവയാണ്.അതെ പോലെ രക്ഷയെന്നാല്‍..നന്മ,ദൈവാനുഗ്രഹം ഗുണങ്ങള്‍ എന്നൊക്കെയാണ്)

കുഞ്ഞിപ്പ said...

രണ്ട്:

"കര്‍മ്മ ഫല രൂപത്തിലുള്ള ദൈവ ശിക്ഷയും" "പരമമായ ദൈവ ശിക്ഷയും" ലളിതമായ ഒരു ഉദാഹരണത്തിലൂടെ മനസ്സിലാക്കാം.
വിചാരണക്ക്‌ ശേഷമുള്ള ജയില്‍ ശിക്ഷയെ "പരമമായ ദൈവിക ശിക്ഷയെന്നും"വിചാരണക്ക്‌ മുമ്പുള്ള റിമാന്‍ഡ്‌നെ "കര്‍മ്മ ഫല രൂപത്തിലുള്ള ദൈവിക ശിക്ഷയെന്നും"മനസ്സിലാക്കാം.ഇവ രണ്ടിലും പൊതുവായി ജയില്‍ ഉള്ളത് കൊണ്ട് രണ്ടിനെയും "ശിക്ഷ"യെന്നു പറയാമല്ലോ.
അപ്പോള്‍ "കര്‍മ്മ ഫല രൂപത്തിലുള്ള ദൈവ ശിക്ഷയു"ടെയും "പരമമായ ദൈവ ശിക്ഷയു"ടെയും മൂലകാരണം ദൈവമായത് കൊണ്ട് രണ്ടിനെയും പൊതുവായി ദൈവ ശിക്ഷയെന്ന് പറയാമല്ലോ.

"കര്‍മ്മ ഫല രൂപത്തിലുള്ള ദൈവ ശിക്ഷ" "വിധിയുമായി" അല്ലെങ്കില്‍ "സ്ഥിതിയുമായി" അഥവാ ലോകത്തിന്റെ "പരിപാലനമായി" ബന്ധപെട്ടാണ് നിലനില്‍ക്കുന്നത് അല്ലെങ്കില്‍ വിശദീകരിക്കപെടുന്നത്.

വിധിയെന്ന് പറയുമ്പോള്‍ ഇസ്ലാമിക ദര്‍ശനത്തിലെ "വിധി വിശ്വാസമാണ്" ഉദ്ദേശിക്കുന്നത്.
നന്മയും തിന്മയുമായ സര്‍വ്വ കാര്യാങ്ങളുടെയും മൂല കാരണം ദൈവമാണ് എന്നതാണ് ഇസ്ലാമിലെ വിധി വിശ്വാസം.

നന്മയോ തിന്മയോ അല്ലാതെ മൂന്നാമതൊരു അവസ്ഥയില്ലെന്നറിയുമ്പോള്‍ ആ അറിവിന്റെ അടിസ്ഥാനത്തില്‍ പ്രപഞ്ചത്തില്‍ നടക്കുന്ന സര്‍വ്വ്‌ "കാര്യങ്ങളും" ദൈവത്തിന്റെ വിധിയാണെന്ന് മനസിലാക്കാനുള്ള വിശകലന ശേഷിയും ഗ്രാഹ്യ ശേഷിയും താങ്കള്‍ക്കുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രപഞ്ചത്തില്‍ നടക്കുന്ന "അക്കാര്യങ്ങള്‍" അഥവാ പ്രപഞ്ചത്തിന്റെ "പരിപാലനം" തന്നെയാണല്ലോ "സ്ഥിതി"എന്നും പറയുന്നത്.
ഇപ്പറഞതിന്റെ അടിസ്ഥാനത്തില്‍ "വിധിയും" "സ്ഥിതിയും"താത്വികാര്‍ത്ഥത്തില്‍ ഒന്ന് തന്നെയാണെന്ന് ഞാന്‍ പറഞ്ഞാല്‍,...
"തങ്ങള്‍ക്ക് മനസില്ലാക്കാന്‍ കഴിയാത്ത വസ്തുതകളെ മന്ദ ബുദ്ധികള്‍ പുച്ചിക്കുന്നു" എന്ന ആപ്തവാക്യം സത്യമാണെന്ന് തെളിയിക്കുന്ന മറ്റ് കാളിദാസന്മാരെ പോലെ,താങ്കള്‍ ആര്‍ത്ത് അട്ടഹസിക്കുകയില്ലെന്ന് വിശ്വസിക്കുന്നു?.

കുഞ്ഞിപ്പ said...

മൂന്ന്:
വിഷയവുമായി നേരിട്ട് ബന്ധമില്ലെങ്കിലും "പരമമായ ദൈവ ശിക്ഷയെ കുറിച്ചും" ചെറിയ തോതില്‍ വിശദീകരിക്കാം.

"പരമമായ ദൈവ ശിക്ഷ" സംഹാരവുമായി ബന്ധപെട്ടാണ് നില്‍ക്കുന്നത്.മനുഷ്യന് അനുവദിക്കപെട്ട കര്‍മ്മങ്ങളുടെയെല്ലാം സമയം അവസാനിക്കുമ്പോള്‍ ഈ പരീക്ഷണ ലോകത്തെ "സംഹരിച്ചു" "പരലോകം" എന്ന പരമമായ മറ്റൊരു ലോകം സൃഷ്ടിക്കപെടുകയും അവിടെ വച്ച് ഈ പരീക്ഷണലോകത്തിലെ കര്‍മ്മങ്ങള്‍ നീതിപൂര്‍വ്വം വിചാരണ ചെയ്യപെടുകയും,ആ വിചാരണയുടെ അടിസ്ഥാനത്തില്‍ നന്മയില്‍ മുന്‍ കടന്നവര്‍ക്ക് നിത്യാമായ രക്ഷയും തിന്മയില്‍ മുന്‍ കടന്നവര്‍ക്ക് നിത്യമായ ശിക്ഷയും ലഭിക്കുകായും ചെയ്യുന്നു.ഇപ്പറയുന്നതിലെ ശിക്ഷയെയാണ് "പരമമായ ശിക്ഷയെന്ന് പായുമ്പോള്‍ അര്‍ത്ഥമാക്കുന്നത്.

"പരമമായ ദൈവ ശിക്ഷയുടെ" അടിസ്ഥാനം സര്‍വ്വ കര്‍മ്മങ്ങളുടെയും അവസാനമാണെങ്കില്‍,"കര്‍മ്മ ഫലമായ ദൈവ ശിക്ഷയുടെ അടിസ്ഥാനം"കര്‍മ്മങ്ങള്‍ തന്നെയാണ്‌. അതായത് സര്‍വ്വ കര്‍മ്മങ്ങളുടെയും അന്ത്യത്തിലാണ് പരമമായ ദൈവ ശിക്ഷയുടെ ആരംഭം,അതെ സമയം നിലനില്‍ക്കുന്ന ഭൂത-വര്‍ത്തമാന കാല കര്‍മ്മങ്ങളില്‍ നിന്നാണ് "കര്‍മ്മ ഫലമായ ദൈവ ശിക്ഷയുണ്ടാവുന്നത്.അവയെ തന്നെയാണല്ലോ "വിധി"യെന്നും "സ്ഥിതി"യെന്നും പറയുന്നത്.

കുഞ്ഞിപ്പ said...

@aneesh
"കര്‍മ്മ ഫല രൂപത്തിലുള്ള ദൈവ ശിക്ഷകളുടെ"അടിസ്ഥാനം,നമുക്കില്ലാത്തതും... ദൈവത്തിന് മാത്രമുള്ളതുമായ സര്‍വ്വജ്ഞതയും യുക്തിയുമാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ അനീഷിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കും.
പ്രപഞ്ചത്തിലെ സര്‍വ്വ കാര്യാങ്ങളുടെയും ദൃശ്യവും അദൃശ്യവുമായ(ഹിക്മത്ത്) സര്‍വ്വ കാരണങ്ങളും സര്‍വ്വജ്ഞനും യുക്തിമാനുമായ ദൈവത്തിന് മാത്രമേ അറിയൂ എന്ന പരമ സത്യം ഉള്‍കൊള്ളാന്‍ നമുക്ക്‌ കഴിയണം.

അതിനുള്ള വിനയം നമുക്കുണ്ടായാല്‍ സര്‍വ്വജ്ഞനും യുക്തിമാനുമായ ദൈവത്തോട്‌ നമുക്ക്‌ വിനയവും വിധേയത്വവും ആരാധനയും ഉണ്ടാകും.

പ്രപഞ്ചത്തില്‍ സര്‍വ്വജ്ഞനും യുക്തിമാനുമായ ഒരു ശക്തിയുണ്ടെന്നും പ്രപഞ്ച പരിപാലനത്തില്‍(വിധി/രക്ഷ/ശിക്ഷാ/സ്ഥിതി...സര്‍വ്വ കാര്യങ്ങളും) ആ സര്‍വ്വജ്ഞതയും യുക്തിയു(ഹിക്മത്ത്)മാണ് ഉപയോഗിക്കുന്നതെന്നും വിശദീകരിക്കാവുന്നതാണ്.അവയെല്ലാം വിശദീകരിക്കണമെന്ന് കരുതിയിരുന്നെങ്കിലും മുന്‍ കമെന്റുകളുടെ തുടര്‍ച്ചയായി ഇപ്പോള്‍ അവയെല്ലാം വിശദീകരിക്കാന്‍,വ്യാക്തിപരമായ അസൌകര്യം കാരണം കഴിയില്ലെന്ന് അറിയിക്കുന്നു.

"കര്‍മ്മ ഫല രൂപത്തിലുള്ള ദൈവ ശിക്ഷയുടെ"അടിസ്ഥാനം ദൈവത്തിന്റെ സര്‍വ്വജ്ഞതയും യുക്തിയുമാണെന്ന് എന്റെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ അനീഷ്‌ തല്‍ക്കാലം ഒന്ന് സങ്കല്പ്പിക്കുകയും,അതിന്റെ അടിസ്ഥാനത്തില്‍ താങ്കളുടെ ചോദ്യങ്ങളുടെ/വാദങ്ങളുടെ എല്ലാ വശങ്ങളും വിശകലനം ചെയ്‌താല്‍ താങ്കള്‍ക്ക് തന്നെ മനസ്സിലാവും താങ്കളുടെ വാദങ്ങള്‍ നില്നില്‍ക്കുന്നതല്ലെന്ന്.
എതായാലും ഈ കമെന്റോട് കൂടി ഇന്ന് ഞാന്‍ ലോഗ് ഔട്ട്‌ ചെയ്യുകയാണ്.മേല്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അനീശിന്റെ ചോദ്യങ്ങള്‍ അനീഷിന് വിഷകലനം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ അവയെല്ലാം ഞാന്‍ തന്നെ പിന്നീട് വിശകലനം ചെയ്യുന്നതാണ്.അനീഷിന്റെ വാദങ്ങള്‍ നില നില്‍ക്കുന്നതല്ലെന്ന് സ്ഥാപിക്കല്‍ എന്റെ ആവശ്യവുമാണല്ലോ.

Aneesh (Surfer) said...

കുഞ്ഞിപ്പ,
താങ്കള്‍ ഇവിടെ എഴുതിയത് പൊതുവായ ചില കാര്യങ്ങളാണ്. അത് തെറ്റെനെന്നു ഞാന്‍ പറയുന്നില്ല, അതുപക്ഷെ താങ്കളുടെ ചിന്താഗതി ആണെന്നും ഞാന്‍ അതിനോട് യോജിക്കുകയോ ചെയ്യാതിരിക്കുകയോ ഉണ്ടാവാം എന്നും ആദ്യമേ പറഞ്ഞുകൊള്ളട്ടെ. ഞാന്‍ യോജിക്കാതത് ഇവയൊന്നും മനസിലാക്കാനുള്ള ഗ്രാഹ്യശേഷി ഇല്ലാതതുകൊന്റാനെന്നു കരുതേണ്ടതില്ല. ഇവിടെ ബ്ലോഗില്‍ സംവാദത്തില്‍ ഇടപെടുന്നവര്‍ ആരായാലും ഇക്കാര്യങ്ങളിലുള്ള വിശ്വാസികളുടെ വീക്ഷണം അറിയാതവരാകില്ല. ഒരു മറുവാദം വരുന്നത് പലപ്പോഴും അവരത് അമ്ഗീകരിക്കാതതിനാലാണ്, മനസിലാകാതിതിനാലല്ല. ചില ഉദാഹരണങ്ങള്‍ എഴുതാം.
>>നന്മയോ തിന്മയോ അല്ലാതെ മൂന്നാമതൊരു അവസ്ഥയില്ലെന്നറിയുമ്പോള്‍ ആ അറിവിന്റെ അടിസ്ഥാനത്തില്‍ പ്രപഞ്ചത്തില്‍ നടക്കുന്ന സര്‍വ്വ്‌ "കാര്യങ്ങളും" ദൈവത്തിന്റെ വിധിയാണെന്ന് മനസിലാക്കാനുള്ള വിശകലന ശേഷിയും ഗ്രാഹ്യ ശേഷിയും താങ്കള്‍ക്കുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.<<
ഇവിടെ വിശകലന ശേഷിയോ ഗ്രാഹ്യശേഷിയോ ഒന്നുമല്ല കാര്യം. ഒന്നാമത് ഇതെല്ലാം ദൈവത്തിന്റെ നിയന്ത്രണത്തില്‍ ആണെന്നത് ഒരു വിശ്വാസിയ്ക്ക് കൂടുതല്‍ ആലോചിക്കാതെ പറയാമെങ്കിലും അത് ശരിയാണ് എന്നതിന് വിശ്വാസം എന്നല്ലാതെ ഒന്നും പറയാനുന്റാവില്ല. അപ്പോള്‍ തുടക്കം മുതല്‍ തെളിയെന്ട ആവശ്യമുണ്ട് എന്ന് അര്‍ഥം.

Aneesh (Surfer) said...

>>ഇപ്പറഞതിന്റെ അടിസ്ഥാനത്തില്‍ "വിധിയും" "സ്ഥിതിയും"താത്വികാര്‍ത്ഥത്തില്‍ ഒന്ന് തന്നെയാണെന്ന് ഞാന്‍ പറഞ്ഞാല്‍,...
"തങ്ങള്‍ക്ക് മനസില്ലാക്കാന്‍ കഴിയാത്ത വസ്തുതകളെ മന്ദ ബുദ്ധികള്‍ പുച്ചിക്കുന്നു" എന്ന ആപ്തവാക്യം സത്യമാണെന്ന് തെളിയിക്കുന്ന മറ്റ് കാളിദാസന്മാരെ പോലെ,താങ്കള്‍ ആര്‍ത്ത് അട്ടഹസിക്കുകയില്ലെന്ന് വിശ്വസിക്കുന്നു?. <<
ഇതും താങ്കളുടെ വാദം മനസിലാകാഞ്ഞിട്ടല്ല, ശരിയാനെന്നതിനു എന്ത് പറയാനാവും താങ്കള്‍ക്ക്? താങ്കളുടെ കാഴ്ചപ്പാട് ഇതാണ്, അതല്ലാതെ ഇത് മാത്രമാണ് ശരി എന്ന്‍ പറയാനാവുമോ? ജ്യോതിഷം തെറ്റാനെന്ന്‍ താങ്കള്‍ക്ക് അഭിപ്രായമുന്റെങ്കില്‍ അത് മനസിലായിട്ടാണോ?

>>നന്മയും തിന്മയുമായ സര്‍വ്വ കാര്യാങ്ങളുടെയും മൂല കാരണം ദൈവമാണ് എന്നതാണ് ഇസ്ലാമിലെ വിധി വിശ്വാസം.<<
കാര്യം ഇത്തരത്തിലാണെങ്കില്‍, ശിക്ഷ എന്തിനു? ഞാന്‍ നന്മ ചെയ്യുന്നതും തിന്മ ചെയ്യുന്നതും എന്റെ വിധിയല്ലേ? അതും ദൈവം തന്നെ എഴുതിവെച്ച വിധി? ഇക്കാര്യമൊക്കെ നേരത്തെ തീരുമാനിക്കപ്പെട്ടതാനെങ്കില്‍ പിന്നെ എനിക്കെന്ത് ചെയ്യാനാവും?

Aneesh (Surfer) said...

>>"കര്‍മ്മ ഫല രൂപത്തിലുള്ള ദൈവ ശിക്ഷകളുടെ"അടിസ്ഥാനം,നമുക്കില്ലാത്തതും... ദൈവത്തിന് മാത്രമുള്ളതുമായ സര്‍വ്വജ്ഞതയും യുക്തിയുമാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ അനീഷിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കും<<
ആദ്യമേ പറഞ്ഞ ഒരു കാര്യമായിരുന്നു ഇത്, "ഇതെല്ലാം ദൈവം ചെയ്തതാകയാല്‍ അതിനു യുക്തിയുണ്ട്" എന്നല്ലാതെ വേറെ ഇതില്‍ യുക്തിയൊന്നും കാണാന്‍ കഴിയില്ല എന്ന്. പഴയത് വീണ്ടും എഴുതട്ടെ.
>>യുക്തിരഹിതമാനെണ്ണ്‍ പറയാന്‍ കഴിയാതതെന്തുകൊന്റ്റ്? എന്താണതിന്റെ യുക്തി? നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നതില്‍ എന്ത് യുക്തിയാനുല്ലത്? എനിക്ക് ഒരു ഉത്തരമേ കിട്ടുന്നുള്ളൂ, "അത് ദൈവം ചെയതതായതിനാല്‍" എന്ന് മാത്രം.<<
എന്റെ വാദം നിലനില്‍ക്കുമോ ഇല്ലയോ എന്ന തീരുമാനിക്കുന്നത് എന്റെ ആദ്യചോദ്യതിനുള്ള ഉത്തരം കിട്ടിയിട്ടാവാം. നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നത് എന്തുകൊന്റ്റ് എന്നായിരുന്നല്ലോ നാം തുടങ്ങിയതുതന്നെ. ഇവിടെ എഴുതിയത് വെച്ച് അതിനൊരു ഉത്തരം താങ്കള്‍ ചിന്തിച്ചതായി കണ്ടില്ല. കര്‍മഫലം എന്ന്‍ പറയുമ്പോള്‍ ജനിക്കുന്നതിനു മുന്‍പേ എയിഡ്സ് ബാധിതനായ കുട്ടിയുടെ കര്‍മം എന്താണ്? ഭൂകമ്പത്തില്‍ ജീവന്‍ നഷ്ടപ്പെടുന്ന കുട്ടിയുടെ കര്മാമെന്താണ്? ലൈംഗിക അരാജകത്വത്തില്‍ പങ്കാളിയാകാതെ തന്നെ പതിവ്രതയായ ഭാര്യയ്ക്ക് ഭര്‍ത്താവില്‍ നിന്നും എയിഡ്സ് ബാധിച്ചാല്‍ അതെങ്ങിനെ ന്യായീകരിക്കും? എല്ലാം കര്‍മഫലം എന്നാ ഒറ്റ പ്രശ്നത്തില്‍ ഒതുക്കാന്‍ പറ്റില്ലല്ലോ.

കുഞ്ഞിപ്പ said...

>>>> എന്റെ വാദം നിലനില്‍ക്കുമോ ഇല്ലയോ എന്ന തീരുമാനിക്കുന്നത് എന്റെ ആദ്യചോദ്യതിനുള്ള ഉത്തരം കിട്ടിയിട്ടാവാം. നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നത് എന്തുകൊന്റ്റ് എന്നായിരുന്നല്ലോ നാം തുടങ്ങിയതുതന്നെ. ഇവിടെ എഴുതിയത് വെച്ച് അതിനൊരു ഉത്തരം താങ്കള്‍ ചിന്തിച്ചതായി കണ്ടില്ല.<<<<<

താങ്കളുടെ ഈ ചോദ്യത്തിന് ഞാന്‍ മറുപടി പറഞ്ഞതായിരുന്നു.ഒരു പക്ഷെ കര്‍മ്മ ഫലം എന്നതില്‍ ധാരണ പിശക് ഉണ്ടായിരിക്കാം.അപരാധികള്‍ മാത്രമല്ല നിരപരാധികളും മനുഷ്യരുടെ കര്‍മ്മ ഫലമായാണ് ശിക്ഷ അല്ലെങ്കില്‍ ദോഷങ്ങള്‍ അനുഭവിക്കുന്നത്.കര്‍മ്മ ഫലം എന്ന് പറയുമ്പോള്‍ മനുഷ്യന്റെ മൊത്തത്തിലുള്ള കര്‍മ്മ ഫലമാണെന്നാണ് മനസ്സിലാക്കേണ്ടതാണ്‌.കര്‍മ്മ ഫലം എന്താണെന്ന് വിശദീകരിക്കേണ്ട സാഹചര്യം വന്നിട്ടില്ലാത്തത് കൊണ്ട് ഇവിടെ അത് വിശദീകരിച്ചിട്ടില്ലായിരുന്നു.അതെ സമയം "വിധിവിശ്വസം"ചര്‍ച്ച ചെയ്ത മുമ്പ് ഞാന്‍ സൂചിപ്പിച്ച പോസ്റ്റില്‍ ധാരാളം കമെന്റില്‍ അവയെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.അതിങ്ങനെയായിരിക്കും....
"നമ്മുടെയും "നമുക്ക്‌ ചുറ്റുമുള്ളവരുടെയും" കര്‍മ്മങ്ങളാണ്‌ നമ്മുടെ "വിധിയുടെ" കാരണം" യഥാര്‍ത്ഥത്തില്‍ താങ്കളുടെ ചോദ്യങ്ങള്‍ വിധിയുമായി ബന്ധപെട്ടതാണല്ലോ.
മറ്റുള്ളവരുടെ കര്‍മ്മങ്ങള്‍ നമ്മെ ഗുണകരമായോ ദോഷകരമായോ ബാധിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. ഒരാള്‍ ഒരു കെട്ടിടത്തില്‍ നിന്ന് സ്വയം താഴോട്ട് ചാടിയാലും,അല്ലെങ്കില്‍ അയാളെ മറ്റാരെങ്കിലും തള്ളിയിട്ടാലും നിലത്ത് എത്തുകയും പറ്റാനുള്ളത് പറ്റുകയും ചെയ്യും.മറ്റൊരാള്‍ തള്ളിയിട്ടത് കൊണ്ട് അത് കര്‍മ്മത്തിന്റെ(കര്‍മ്മ=പ്രവര്‍ത്തി) ഫലമാവാതിരിക്കുകയോ അയാള്‍ വായുവില്‍ തങ്ങി നില്‍ക്കുകയോ ഉണ്ടാവില്ല.
യഥാര്‍ത്ഥത്തില്‍ കര്‍മ്മ ഫലം അനിവാര്യമാവുകയാണ്.അതിന് കാരണം ദൈവത്തിന്റെ സൃഷ്ടി വ്യാവസ്ഥകളാണ്.ആ സൃഷ്ടി വ്യാവസ്ഥകള്‍ക്ക് എതിരെ പ്രവര്‍ത്തികുമ്പോഴാണ് പ്രതിപ്രവര്‍ത്തനം ഉണ്ടാവുന്നത്.(ഗുണകരമായോ ദോഷകരമായോ)അവയൊക്കെ ഭൗതിക നിയമത്തില്‍ തന്നെയുണ്ട്.അതെ പോലെ അഭൌതികമായും/ആത്മീയമായും ചില നിയമങ്ങളുണ്ട്.അവയിലൊന്നാണ് ലൈംഗിക സദാചാരമ്യുല്യങ്ങളുടെ സംരക്ഷണം,ആ മ്യൂല്യാങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തികുമ്പോളുള്ള സ്വഭാവികായ കര്‍മ്മ ഫലമാണ് എയ്ഡ്സ്.
ആ ഫലം നിരപരാധികളെയും ബാധിക്കുന്നതിന്റെ യുക്തിയെന്താണെന്നും,ഒരൊറ്റ പ്രപഞ്ചം, ഒരേഒരു ദൈവം,ഒരേഒരു ജനത,ഒരേഒരു കര്‍മ്മ സംഹിത എന്ന തത്വത്തെ അടിസ്ഥാനമാക്കുന്ന ദൈവിക ദര്‍ശനത്തില്‍ തന്നെയുണ്ട്.
(ഭൌതിക നിയമങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ അഭൌതികമായ കാര്യാങ്ങള്‍ വിശദീകരിച്ചിട്ട് കാര്യമില്ലല്ലോ,അത് കൊണ്ട് മേല്‍ പറഞ്ഞതിന്റെ യുക്തി തല്‍ക്കാലം വിശദീകരിക്കുന്നില്ല...എങ്കിലും മേല്‍ സൂചിപ്പിച്ച പോലെ പ്രപഞ്ചത്തിന്റെ ഏകത്വത്തില്‍ നിന്ന് ആ യുക്തി നിര്‍ദ്ധാരണം ചെയ്ത് കണ്ടെത്താവുന്നതാണ്)

Aneesh (Surfer) said...

>> മറ്റുള്ളവരുടെ കര്‍മ്മങ്ങള്‍ നമ്മെ ഗുണകരമായോ ദോഷകരമായോ ബാധിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. ഒരാള്‍ ഒരു കെട്ടിടത്തില്‍ നിന്ന് സ്വയം താഴോട്ട് ചാടിയാലും,അല്ലെങ്കില്‍ അയാളെ മറ്റാരെങ്കിലും തള്ളിയിട്ടാലും നിലത്ത് എത്തുകയും പറ്റാനുള്ളത് പറ്റുകയും ചെയ്യും.മറ്റൊരാള്‍ തള്ളിയിട്ടത് കൊണ്ട് അത് കര്‍മ്മത്തിന്റെ(കര്‍മ്മ=പ്രവര്‍ത്തി) ഫലമാവാതിരിക്കുകയോ അയാള്‍ വായുവില്‍ തങ്ങി നില്‍ക്കുകയോ ഉണ്ടാവില്ല.<<

ഒരു ഉദാഹരണം പറഞ്ഞതാണെന്ന് മനസിലാകുന്നു, പക്ഷെ ഇതൊരു അബദ്ധമല്ലേ? മറ്റൊരാളുടെ കര്‍മത്തിന്റെ ഫലം ഞാന്‍ അനുഭവിക്കുന്നതിനെയാണോ കര്‍മഫലം എന്ന് പറയുന്നത്? ഇതല്പം കടന്ന കയ്യായി. ഇത്തരത്തില്‍ നോക്കിയാല്‍ എന്റെ അയല്‍ക്കാരന്‍ കള്ളുകുടിചാലും എന്റെ കാര്യം ബുദ്ധിമുട്ടാവുമല്ലോ.

എല്ലാമറിയുന്ന ദൈവം തെറ്റ് ചെയ്യുന്ന വ്യക്തികള്‍ക്ക് ശിക്ഷ കൊടുക്കുവാന്‍ കഴിയുന്ന ദൈവം, എന്തിനാണ് നിരപരാധികളെ ശിക്ഷിക്കുന്നത് എന്നാ ലളിതമായ ഒരു ചോദ്യമാണ് ഞാന്‍ ചോദിച്ചത്. മറ്റൊരാളുടെ കര്‍മത്തിന് എനിക്ക് കര്‍മഫലം എന്നാ പേരില്‍ ശിക്ഷ തരുന്നതിന്റെ (ആ വാദത്തിന്റെ) യുക്തിയില്ലായ്മ താങ്കള്‍ക്ക് മനസിലാകുന്നില്ലേ? അതോ ദൈവത്തിന്റെ യുക്തി ആയതിനാല്‍ താങ്കള്‍ക്ക് മനസിലാകില്ല എന്നാ കാരണത്താല്‍ ന്യായീകരിക്കാന്‍ നിര്‍ബന്ധിതനാകുന്നതോ?
വിശദീകരിക്കാനുള്ള താങ്കളുടെ ബുദ്ധിമുട്ട് മനസിലാകുന്നുന്റ്റ്. താങ്കളുടെ കൂടുതല്‍ സമയം കളയുന്നില്ല. ഇത്തരം യുക്തിരഹിതമായ ധാരാളം കാര്യങ്ങള്‍ മതവിശ്വാസങ്ങളിലും (മറ്റെല്ലാം പെര്‍ഫെക്റ്റ് ആണ് എന്ന് ഉദ്ദേശമില്ല) ഉണ്ട് എന്ന് പറഞ്ഞുകൊന്റ്റ് നിര്ത്തുന്നു.

പുന്നകാടൻ said...

കുഞ്ഞിപ്പാ.......ഇസ്ലാമിനെ....നാണക്കേട്‌ ഉണ്ടാക്കരുത്‌..........

പുന്നകാടൻ said...

മുസ്ലിം .........സഹിഷ്ണതയുടെ...കാണാപ്പുറങ്ങൾ.....
.http://punnakaadan.blogspot.com/

Anonymous said...

<>>

Anonymous said...

കുഞ്ഞാപ്പയുടെ ലേഖനങ്ങള്‍ എല്ലാം വായിച്ചു. കൊള്ളം.. വിജ്ഞാനപ്രദം.... പക്ഷെ....കുറച്ചു സംശയങ്ങള്‍.
.(1) "......പ്രകൃതി നശിപ്പിക്കപെടുമ്പോള്‍ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവണമെന്നൊരു വ്യാവസ്ഥ ദൈവത്തിന്റെ സൃഷ്ടി വ്യാവസ്ഥയിലുണ്ടെങ്കില്‍,ആ പ്രകൃതിയെ ഒരാള്‍ നശിപ്പിച്ചാലും സമൂഹത്തിലെ എല്ലാവരും കൂടെ ഒന്നിച്ച് നശിപ്പിച്ചാലും ആ കര്‍മ്മങ്ങളുടെ ഫലമായ പ്രകൃതി ദുരന്തങ്ങള്‍ സമൂഹത്തിലെ നിരപരാധികളെയടക്കം എല്ലാവരെയും ബാധിക്കാവുന്നതാണ്......."
Note: ഒരാള്‍. അല്ലെങ്കില്‍ എല്ലാവരും കൂടെ...
(2) എല്ലാവരുടെയും സൃഷ്ടി-സ്ഥിതി-സംഹാരം കാരണക്കാരന്‍ ഒരേഒരു ദൈവമാണ് എന്നതാണ്.അതായത്,സൃഷ്ടി വ്യാവസ്ഥകളും പ്രാപഞ്ചിക നിയമങ്ങളും നിര്‍ണ്ണയിക്കുകയും സര്‍വ്വ സൃഷ്ടികളെയും സൃഷ്ടിക്കുകയും-സംരക്ഷിക്കുകയും-സംഹരിക്കുകയും ചെയ്യുന്ന ഒരൊറ്റ ശക്തി മാത്രമേ പ്രപഞ്ചത്തിലുള്ളൂ..
ഈ രണ്ടു ആശയങ്ങളും എങ്ങിനെ ഒത്തു പോകും...?? ആദ്യത്തെ ഒരാള്‍ പ്രകൃതിയെ നശിപ്പിക്കുമ്പോള്‍ അത് തീര്‍ച്ചയായും ദൈവം അറിഞ്ഞു കൊണ്ടാകണം. സൃഷ്ടിക്കുകയും-സംരക്ഷിക്കുകയും-സംഹരിക്കുകയും ചെയ്യുന്ന ഒരൊറ്റ ശക്തി മാത്രമേ ഉള്ളു എങ്കില്‍ മുകളില്‍ പറഞ്ഞത്തിനും ഉത്തരവാദി ദൈവം തന്നെ. അല്ലെങ്ങില്‍ ആ പറഞ്ഞ ഒരാള്‍ ദൈവതിനേക്കാള്‍ ശക്തി ഉള്ളവനായിരിക്കണം. അല്ലാതെ എങ്ങിനെ ആണ് ദൈവം അറിയാതെ പ്രകൃതിയെ നശിപ്പിച്ചത്..? ഇനി, ദൈവം അറിഞ്ഞു കൊണ്ടാണ് ഒരാള്‍നശിപ്പിച്ചത്എങ്കില്‍,ആ നാശത്തിനു ദൈവംകൂട്ട്നില്ക്കാന്‍പാടുണ്ടോ..?സംരക്ഷണവുംദൈവത്തിന്റെ കടമ ആണല്ലോ.."..പ്രകൃതിദുരന്തങ്ങള്‍സമൂഹത്തിലെനിരപരാധികളെയടക്കം എല്ലാവരെയും ബാധിക്കാവുന്നതാണ്......." എങ്കില്‍ പിന്നെ എന്തോന്ന് ദൈവം..???പ്രാര്‍ത്ഥനയ്ക്ക് എന്തു പ്രസക്തി..?? ആരാധനയ്ക്ക് എന്തു പ്രസക്തി..?? മാത്രമല്ല . ആഫ്രിക്ക യിലെ പട്ടിണി മരണത്തിനും ഒക്കെ ആരാണ് ഉത്തരവാദി.?
പിന്നെ, മരണപ്പെട്ടവരില്‍ നിരപരാധികള്‍ സ്വര്‍ഗത്തില്‍ പോകുമായിരിക്കും. അപ്പോള്‍ അതിലെ അമുസ്ലിങ്ങള്‍ എങ്ങോട്ട് പോകും.? അവര്‍ നിരപരാധികള്‍ ആണല്ലോ.. എന്റെ പ്രിയപെട്ട കുഞ്ഞിപ്പാ.....
തങ്ങളുടെ വിശ്വാസത്തിനെ ഞാന്‍ മാനിക്കുന്നു. പക്ഷെ ,താങ്കളുടെ നീണ്ട ലേഖനങ്ങള്‍ യുക്തിള്‍ക്ക് നിരക്കാത്തതും, അത് ആധുനിക ആശയങ്ങളോട് പൊരുത്തപെടാന്‍ പതിനെട്ടു അടവും പയറ്റുന്നതും കാണാം... മുടന്തന്‍ ന്യായങ്ങളുടെയും, അര്‍ത്ഥമില്ലാത്ത വ്യഖ്യനങ്ങളുടെയും ഒരു സമാഹാരമാണ് ഓരോന്നും .
"....ആദം പ്രകൃതിയുടെയും ഹവ്വ സമൂഹത്തിന്റെയും പ്രതീകമായി മനസ്സിലാക്കുന്നതില്‍ കുഴപ്പമില്ല...."
കുഴപ്പം ഉണ്ട് കുഞ്ഞിപ്പാ... നിങ്ങള്‍ പറഞ്ഞത് ദൈവ നിഷേധം ആണ്. കാരണം അങ്ങിനെ പ്രതീകമായി മനസ്സിലാക്കാന്‍ ഖുറാനില്‍ പറഞ്ഞിട്ടില്ല.. അള്ള അങ്ങിനെ കരുതിയിട്ട് പോലും ഇല്ല എന്നു ഖുറാന്‍ വായിച്ചാല്‍ മനസ്സിലാകും.പിന്നെ എന്തിനാണ് കുഞ്ഞിപ്പാ അങ്ങിനെ വ്യാഖ്യാനിച്ചത്..?മതം, ദൈവവിശ്വാസം തുടങ്ങിയവയൊക്കെ കലഹരനപെട്ടതാണ്. ഇന്നും ഓരോ മതവും സമൂഹത്തില്‍ കടിച്ചു തൂങ്ങി നില്ക്കാന്‍ പെട പാട് പെടുന്നത് കാണുമ്പൊള്‍ സഹതാപം തോന്നുന്നു. പാവം കുഞ്ഞിപ്പാ ഒരു പാട് ഊര്‍ജം ചിലവാക്കുന്നു.മനുഷ്യന്‍ civilized ആയിട്ടു ഏകദേശം ഒരു 8000 വര്ഷം ആയിരിക്കും. ഖുറാന്‍ വന്നിട്ട് 1500 കൊല്ലം. 6500 കൊല്ലം ഖുറാന്‍ ഇല്ലാതെ മനുഷ്യന്‍ ജീവിച്ചു. ഇന്നും ലോകത്ത് മുസ്ലിങ്ങള്‍ വെറും 14 % ആണ്. ബാക്കി 86 % ഇസ്ലാമില്‍ വിശ്വസിക്കുന്നില്ല. മാത്രമല്ല പല വിദൂര സ്ഥലങ്ങളിലും, ഉദാ ആമസോണിലെ ആദിവാസികള്‍.... അവരൊന്നും ഇസ്ലാമിനെ കുറിച്ച് കേട്ടിട്ട് പോലും ഉണ്ടാകില്ല. അവരെ ഒക്കെ നരകത്തിലേക്ക് വിടുന്നതിനു എങ്ങിനെ ഒക്കെ വ്യാഖ്യാനിച്ചാലും എന്തു ന്യായീകരണമാണ് ഉള്ളത്..??എന്നെ ദൈവവിശ്വാസി അല്ലാതെ സൃഷ്ടിച്ചതും, സംരക്ഷിക്കുന്നതും ആ പരമ കാരുണ്യവാനായ പടച്ചോന്‍ ആണല്ലോ... അപ്പോള്‍ എന്നെ എന്തിനാണ് നരകത്തിലേക്ക് വിടുന്നത്..?? ഞാന്‍ വല്ല പുണ്യവും എന്റെ ജീവിതത്തില്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ കൂലി പടച്ചോന്‍ എനിക്കു എവിടുന്നു തരും..? ഒന്നും ഇഹലോകത്തില്‍ അല്ല, ഒക്കെ പരലോകത്തില്‍ ആണല്ലോ.....!!!എല്ലാം സൃഷ്ടിക്കുകയും, പിന്നെ അതിനെ ഹറാം ആക്കുകയും ചൈയ്യുന്നതില്‍ എന്തു അര്‍ത്ഥമാനുള്ളത്...??ഇസ്ലാം സമാധാനം ആണ് എന്നു പറയുന്നുണ്ടല്ലോ.. ലോകത്തില്‍ ഇത് ഇസ്ലാമിക രാജ്യത്താണ് സമാധാനം ഉള്ളത്..? ലോകത്തെ ഒരു ഇസ്ലാമിക രാജ്യം പോലും വികസിത രാജ്യം ആയിട്ടില്ല. വെറും തമ്മില്‍ തല്ലും മറ്റുമല്ലാതെ എന്താണ് നടക്കുന്നത്.?

Anonymous said...

പിന്നെ, ഖുറാന്‍...!! മനുഷ്യന്‍ ഉണ്ടായിട്ടു പതിനായിരക്കണക്കിനു കൊല്ലം കഴിഞ്ഞാണു അവസാനത്തെ പ്രവാചകന്റെ കയ്യില്‍ , പുത്തകം കൊടുത്തയച്ചത്‌. അന്നാണ് എങ്കില്‍ അറബി നാട്ടില്‍ അച്ചടി യും ഇല്ല. വായ്മൊഴി ആയിട്ടാണ് ഖുറാന്‍ വന്നത്. പിന്നെ, ഖലീഫയുടെ ഭരണകാലത്താണ് അത് ഒരുകിതാബ് ആയിട്ടു വന്നത്.ഖുറാന്‍അത്രക്കും കിറുകൃത്യമാനെങ്ങില്‍പിന്നെഎങ്ങിനെ,ഇസ്ലാമിനിടയില്‍ അഭിപ്രായ വ്യതാസം വന്നു..? ഷിയാ, സുന്നി,അഹമ്മദിയ എന്നിങ്ങനെ ഒരു പാട് വിഭാഗങ്ങള്‍ എങ്ങിനെ ഉണ്ടായി.? ആരും പരസ്പരം അന്ഗീകാരിക്കുന്നില്ല. തങ്ങളാണ് യഥാര്‍ത്ഥ മുസ്ലിം എന്നു ഓരോ വിഭാഗവും ഹദീസിനെയും മറ്റും ഉദ്ധരിച്ചു ന്യായീകരിക്കുന്നു. കേരളം മുഴുവനും വൈകുന്നേരം ആയാല്‍ തെരുവ് സമ്മേളനങ്ങള്‍ ആണ്, വീഡിയോ ക്ലിപ്പുകളും, വിശധീകരണങ്ങളും ആയി ഓരോ ആളുകളും കൂടുന്നു. Youtube 'ല്‍ പോയി മുജാഹിദ് സംവാദം എന്നു കൊടുത്താല്‍ പിന്നെ ചിരിക്കാന്‍ വേറെ ഒന്നും വേണ്ട.എത്രകാലം എങ്ങിനെ സ്വയം പരിഹാസ്യമായി നിങ്ങള്‍ നടക്കും..?? ഖുറാന്‍ ഇത്രയും accurate ആണ് എങ്കില്‍ പിന്നെ എന്തിനാണ് എങ്ങിനെ സംവാദങ്ങള്‍..?? വേറെ ഒരു മതവിഭാഗതിലും ഇത്ര അടി ഇല്ല. ഒന്ന് കൂടി, തീവ്രവാദം.. !! ജിഹാദ്...!! കാശ്മീര്‍ ലെയും, മറ്റും വിദ്യാഭ്യാസമില്ലാത്ത യുവാക്കളെ ,പരലോക ജീവതം കാണിച്ചും, അത് ലഭിക്കനമെങ്ങില്‍ അവിശ്വാസികളെ കൊല്ലണം എങ്കില്‍ സ്വര്‍ഗത്തില്‍ തീര്‍ച്ചയായും സീറ്റ്‌ കിട്ടും എന്നൊക്കെ പറഞ്ഞാണ് പ്രലോഭിക്കുന്നത്. ഈ ആശയങ്ങള്‍ ഒക്കെ എവിടുന്നു കിട്ടി..? ഖുറാനില്‍ നിന്ന് അല്ലാതെ പിന്നെ എവിടുന്നാണ് ഈ ആശയങ്ങള്‍ കിട്ടിയത്.? അത് ഖുറാന്‍ ശെരിക്കും മനസ്സിലാക്കഞ്ഞിട്ടാണ്, എന്നൊക്കെ ഒരു നൂറു ന്യായീകരണങ്ങള്‍ കുഞ്ഞിപ്പാ പറയുമായിരിക്കും. പക്ഷെ, ഖുറാന്‍ സത്യസന്ധവും, കിറു കൃത്യമാനെങ്ങില്‍ അതിനെ എങ്ങിനെ തെറ്റായി വ്യഘ്യനിക്കാന്‍ കഴിയും..?? സാധാരണക്കാര്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ പറ്റുന്ന വിധത്തിലല്ലേ പടച്ചോന്‍ അത് തരാന്‍ പാടുള്ളൂ..? ഖുറാനില്‍ തെറ്റില്ല, എങ്കില്‍ പിന്നെ അതില്‍ നിന്നും ഇതുപോലത്തെ ആശയങ്ങള്‍ എങ്ങിനെ വരും.? എങ്ങിനെ നിങ്ങള്‍ക്കിടയില്‍ ആശയകുഴപ്പങ്ങള്‍ ഉണ്ടായി.? അത് സാത്താന്റെ പണി ആണ് എങ്കില്‍, പടച്ചോനെക്കള്‍ ശക്തി സതാനാണ് എന്നു പറയേണ്ടി വരും. അത് എന്തായാലും ഉണ്ടാകാന്‍ പാടില്ലല്ലോ.. നല്ല ഒരു പുസ്തകത്തില്‍ നിന്നും നല്ല ആശയങ്ങളെ വരൂ. കുഞ്ഞിപ്പക്ക് ഒരു പാട് മറുപടി കാണുമായിരിക്കും.... ഞാന്‍ ഖുറാന്‍ വായിച്ചിട്ടുണ്ട്. അതില്‍ ഒരു പ്രത്യേകതയും ഞാന്‍ കണ്ടിട്ടില്ല. ആത്മീയതയോ, മറ്റോ അതില്‍ തോറ്റു തീണ്ടിയിട്ടില്ല . ആത്മീയത ഇല്ലാത്തതു കൊണ്ടു തന്നെ ആണ് അക്രമം വന്നത്. ആത്മീയത എന്താണ് എന്നു അറിയനമെങ്ങില്‍, പഴയ ഗ്രീക്ക് . ഇന്ത്യന്‍ പുസ്തകങ്ങള്‍ ഒക്കെ ഒന്ന് കണ്ണോടിച്ചു നോക്കു. ഉപനിഷത്തുകള്‍ തന്നെ വലിയ ഉദാഹരണം. അതിന്റെ ഒന്ന്, ആത്മീയ മാനസിക നിലവാരത്തിലേക്ക് ഖുറാനിലെ ഒരു വരി പോലും എത്തുന്നില്ല. ഇനി ഞാന്‍ ഒരു ഹിന്ദു തീവ്രവാദി ആണെന്നൊന്നും പറയേണ്ട. ഇസ്ലാമോഫോബിയയും ഇല്ല...കുഞ്ഞിപ്പാക്ക് ദേഷ്യം തോന്നരുത്..കുഞ്ഞിപ്പാ എങ്ങിനെ ഇങ്ങിനെ ആയി..?? കുഞ്ഞിപ്പയെ ചെറുപ്പത്തിലെ ബാപ്പയും, ഉമ്മയും മദ്രസയില്‍ പറഞ്ഞയച്ചു..കുഞ്ഞു പ്രായത്തിലെ തലച്ചോറില്‍ കുറെ കാര്യങ്ങള്‍ കുത്തി കയറ്റി. പിന്നെ അത് അന്ധമായി വിശ്വസിച്ചു. എല്ലാം ഒന്ന് rewind ചെയ്തു നോക്കു. ഇങ്ങിനെ പൊട്ടക്കുളത്തിലെ തവളയകണോ..?

Anonymous said...

കുഞ്ഞാപ്പയുടെ ലേഖനങ്ങള്‍ എല്ലാം വായിച്ചു. കൊള്ളം.. വിജ്ഞാനപ്രദം.... പക്ഷെ....കുറച്ചു സംശയങ്ങള്‍.
.(1) "......പ്രകൃതി നശിപ്പിക്കപെടുമ്പോള്‍ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവണമെന്നൊരു വ്യാവസ്ഥ ദൈവത്തിന്റെ സൃഷ്ടി വ്യാവസ്ഥയിലുണ്ടെങ്കില്‍,ആ പ്രകൃതിയെ ഒരാള്‍ നശിപ്പിച്ചാലും സമൂഹത്തിലെ എല്ലാവരും കൂടെ ഒന്നിച്ച് നശിപ്പിച്ചാലും ആ കര്‍മ്മങ്ങളുടെ ഫലമായ പ്രകൃതി ദുരന്തങ്ങള്‍ സമൂഹത്തിലെ നിരപരാധികളെയടക്കം എല്ലാവരെയും ബാധിക്കാവുന്നതാണ്......."
Note: ഒരാള്‍. അല്ലെങ്കില്‍ എല്ലാവരും കൂടെ...
(2) എല്ലാവരുടെയും സൃഷ്ടി-സ്ഥിതി-സംഹാരം കാരണക്കാരന്‍ ഒരേഒരു ദൈവമാണ് എന്നതാണ്.അതായത്,സൃഷ്ടി വ്യാവസ്ഥകളും പ്രാപഞ്ചിക നിയമങ്ങളും നിര്‍ണ്ണയിക്കുകയും സര്‍വ്വ സൃഷ്ടികളെയും സൃഷ്ടിക്കുകയും-സംരക്ഷിക്കുകയും-സംഹരിക്കുകയും ചെയ്യുന്ന ഒരൊറ്റ ശക്തി മാത്രമേ പ്രപഞ്ചത്തിലുള്ളൂ..
ഈ രണ്ടു ആശയങ്ങളും എങ്ങിനെ ഒത്തു പോകും...?? ആദ്യത്തെ ഒരാള്‍ പ്രകൃതിയെ നശിപ്പിക്കുമ്പോള്‍ അത് തീര്‍ച്ചയായും ദൈവം അറിഞ്ഞു കൊണ്ടാകണം. സൃഷ്ടിക്കുകയും-സംരക്ഷിക്കുകയും-സംഹരിക്കുകയും ചെയ്യുന്ന ഒരൊറ്റ ശക്തി മാത്രമേ ഉള്ളു എങ്കില്‍ മുകളില്‍ പറഞ്ഞത്തിനും ഉത്തരവാദി ദൈവം തന്നെ. അല്ലെങ്ങില്‍ ആ പറഞ്ഞ ഒരാള്‍ ദൈവതിനേക്കാള്‍ ശക്തി ഉള്ളവനായിരിക്കണം. അല്ലാതെ എങ്ങിനെ ആണ് ദൈവം അറിയാതെ പ്രകൃതിയെ നശിപ്പിച്ചത്..? ഇനി, ദൈവം അറിഞ്ഞു കൊണ്ടാണ് ഒരാള്‍നശിപ്പിച്ചത്എങ്കില്‍,ആ നാശത്തിനു ദൈവംകൂട്ട്നില്ക്കാന്‍പാടുണ്ടോ..?സംരക്ഷണവുംദൈവത്തിന്റെ കടമ ആണല്ലോ.."..പ്രകൃതിദുരന്തങ്ങള്‍സമൂഹത്തിലെനിരപരാധികളെയടക്കം എല്ലാവരെയും ബാധിക്കാവുന്നതാണ്......." എങ്കില്‍ പിന്നെ എന്തോന്ന് ദൈവം..???പ്രാര്‍ത്ഥനയ്ക്ക് എന്തു പ്രസക്തി..?? ആരാധനയ്ക്ക് എന്തു പ്രസക്തി..?? മാത്രമല്ല . ആഫ്രിക്ക യിലെ പട്ടിണി മരണത്തിനും ഒക്കെ ആരാണ് ഉത്തരവാദി.?
പിന്നെ, മരണപ്പെട്ടവരില്‍ നിരപരാധികള്‍ സ്വര്‍ഗത്തില്‍ പോകുമായിരിക്കും. അപ്പോള്‍ അതിലെ അമുസ്ലിങ്ങള്‍ എങ്ങോട്ട് പോകും.? അവര്‍ നിരപരാധികള്‍ ആണല്ലോ.. എന്റെ പ്രിയപെട്ട കുഞ്ഞിപ്പാ.....
തങ്ങളുടെ വിശ്വാസത്തിനെ ഞാന്‍ മാനിക്കുന്നു. പക്ഷെ ,താങ്കളുടെ നീണ്ട ലേഖനങ്ങള്‍ യുക്തിള്‍ക്ക് നിരക്കാത്തതും, അത് ആധുനിക ആശയങ്ങളോട് പൊരുത്തപെടാന്‍ പതിനെട്ടു അടവും പയറ്റുന്നതും കാണാം... മുടന്തന്‍ ന്യായങ്ങളുടെയും, അര്‍ത്ഥമില്ലാത്ത വ്യഖ്യനങ്ങളുടെയും ഒരു സമാഹാരമാണ് ഓരോന്നും .
"....ആദം പ്രകൃതിയുടെയും ഹവ്വ സമൂഹത്തിന്റെയും പ്രതീകമായി മനസ്സിലാക്കുന്നതില്‍ കുഴപ്പമില്ല...."
കുഴപ്പം ഉണ്ട് കുഞ്ഞിപ്പാ... നിങ്ങള്‍ പറഞ്ഞത് ദൈവ നിഷേധം ആണ്. കാരണം അങ്ങിനെ പ്രതീകമായി മനസ്സിലാക്കാന്‍ ഖുറാനില്‍ പറഞ്ഞിട്ടില്ല.. അള്ള അങ്ങിനെ കരുതിയിട്ട് പോലും ഇല്ല എന്നു ഖുറാന്‍ വായിച്ചാല്‍ മനസ്സിലാകും.പിന്നെ എന്തിനാണ് കുഞ്ഞിപ്പാ അങ്ങിനെ വ്യാഖ്യാനിച്ചത്..?മതം, ദൈവവിശ്വാസം തുടങ്ങിയവയൊക്കെ കലഹരനപെട്ടതാണ്. ഇന്നും ഓരോ മതവും സമൂഹത്തില്‍ കടിച്ചു തൂങ്ങി നില്ക്കാന്‍ പെട പാട് പെടുന്നത് കാണുമ്പൊള്‍ സഹതാപം തോന്നുന്നു. പാവം കുഞ്ഞിപ്പാ ഒരു പാട് ഊര്‍ജം ചിലവാക്കുന്നു.മനുഷ്യന്‍ civilized ആയിട്ടു ഏകദേശം ഒരു 8000 വര്ഷം ആയിരിക്കും. ഖുറാന്‍ വന്നിട്ട് 1500 കൊല്ലം. 6500 കൊല്ലം ഖുറാന്‍ ഇല്ലാതെ മനുഷ്യന്‍ ജീവിച്ചു. ഇന്നും ലോകത്ത് മുസ്ലിങ്ങള്‍ വെറും 14 % ആണ്. ബാക്കി 86 % ഇസ്ലാമില്‍ വിശ്വസിക്കുന്നില്ല. മാത്രമല്ല പല വിദൂര സ്ഥലങ്ങളിലും, ഉദാ ആമസോണിലെ ആദിവാസികള്‍.... അവരൊന്നും ഇസ്ലാമിനെ കുറിച്ച് കേട്ടിട്ട് പോലും ഉണ്ടാകില്ല. അവരെ ഒക്കെ നരകത്തിലേക്ക് വിടുന്നതിനു എങ്ങിനെ ഒക്കെ വ്യാഖ്യാനിച്ചാലും എന്തു ന്യായീകരണമാണ് ഉള്ളത്..??എന്നെ ദൈവവിശ്വാസി അല്ലാതെ സൃഷ്ടിച്ചതും, സംരക്ഷിക്കുന്നതും ആ പരമ കാരുണ്യവാനായ പടച്ചോന്‍ ആണല്ലോ... അപ്പോള്‍ എന്നെ എന്തിനാണ് നരകത്തിലേക്ക് വിടുന്നത്..?? ഞാന്‍ വല്ല പുണ്യവും എന്റെ ജീവിതത്തില്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ കൂലി പടച്ചോന്‍ എനിക്കു എവിടുന്നു തരും..? ഒന്നും ഇഹലോകത്തില്‍ അല്ല, ഒക്കെ പരലോകത്തില്‍ ആണല്ലോ.....!!!എല്ലാം സൃഷ്ടിക്കുകയും, പിന്നെ അതിനെ ഹറാം ആക്കുകയും ചൈയ്യുന്നതില്‍ എന്തു അര്‍ത്ഥമാനുള്ളത്...??ഇസ്ലാം സമാധാനം ആണ് എന്നു പറയുന്നുണ്ടല്ലോ.. ലോകത്തില്‍ ഇത് ഇസ്ലാമിക രാജ്യത്താണ് സമാധാനം ഉള്ളത്..? ലോകത്തെ ഒരു ഇസ്ലാമിക രാജ്യം പോലും വികസിത രാജ്യം ആയിട്ടില്ല. വെറും തമ്മില്‍ തല്ലും മറ്റുമല്ലാതെ എന്താണ് നടക്കുന്നത്.?

കുഞ്ഞിപ്പ said...

@Anonymous
നിലപാട് വ്യാക്തമല്ലാത്ത ഒരു അനോണിയോടു മല്‍സര സ്വഭാവമുള്ള സംവാദം അസാധ്യമാണെങ്കിലും അവരുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം എനിക്കറിയുമെങ്കില്‍ അത് പറയുന്നതില്‍ വിരോധമൊന്നുമില്ല.

താങ്കളുടെ വലിയ ഈ രണ്ട് കമെന്റുകള്‍ മൊബൈലിലൂടെ മെയിലില്‍ നിന്നാണ് ഞാന്‍ വായിച്ചത്.അതിന് മറുപടി പറയാന്‍ കൂടിയായിരുന്നു കഴിഞ്ഞ പ്രാവശ്യം ഞാന്‍ ഓണ്‍ ലൈനില്‍ വന്നത്.വന്നപ്പോഴാണ്‌ അറിയുന്നത് താങ്കളുടെ കമെന്റുകളൊന്നും പോസ്റ്റില്‍ വന്നിട്ടില്ലെന്ന്.സ്പാം ബോക്സില്‍ കണ്ട കമെന്റുകള്‍ കണ്ണും പൂട്ടി റിലീസ്‌ ചെയ്തിട്ടും താങ്കളുടെ കമെന്റുകള്‍ ഞാന്‍ പ്രതീക്ഷിച്ച പോസ്റ്റില്‍ കണ്ടില്ല.ഗൂഗിളിന്റെ പ്രശ്നമായിരിക്കുമെന്ന് കരുതി അതിന്റെ കാര്യകാരണങ്ങളെ കുറിച്ച് കൂടുതലൊന്നും ആലോചിച്ചുമില്ല.ഇപ്പോഴാണറിയുന്നത് പ്രസ്തുത കമെന്റുകള്‍ സ്പാമില്‍ നിന്ന് റിലീസ്‌ ചെയ്ത തിയ്യതിയില്‍ തന്നെ ആ കമെന്റ്റ്‌ ബാധകമല്ലാത്ത ഈ പോസ്റ്റില്‍ വന്നിരുന്നെന്നു.താങ്കളുടെ ചോദ്യങ്ങള്‍ ഈ പോസ്റ്റിനു ശേഷമുള്ള "സമാധാന കര്‍മ്മങ്ങളുടെ സമാഹാരമായ ഇസ്ലാം" എന്ന പോസ്റ്റുമായി ബന്ധപെട്ടതാണല്ലോ.സ്വാഭാവികമായും ആ കമെന്റുകള്‍ ഞാന്‍ അന്വഷിച്ചത് "സമാധാന കര്‍മ്മങ്ങളുടെ സമാഹാരമായ ഇസ്ലാം" എന്ന പോസ്റ്റില്‍ മാത്രമായിരുന്നു.കമെന്റുകള്‍ സ്പാമില്‍ നിന്ന് റിലീസ്‌ ചെയ്യുമ്പോള്‍ പോസ്റ്റ്‌ ഏതാണെന്ന് ഞാന്‍ ശ്രദ്ധിചിട്ടുമില്ലായിരുന്നു.
താങ്കള്‍ക്ക് പോസ്റ്റ്‌ മാറി പോയത് ഒരു പക്ഷെ അബദ്ധത്തിലായിരിക്കാം അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടായിരിക്കാം.രണ്ടായാലും എനിക്ക് കുഴപ്പമൊന്നുമില്ല.എങ്കിലും ഉത്തരമില്ലാതെ കുറച്ചു ദിവസം പോസ്റ്റില്‍ കിടക്കാന്‍ താങ്കളുടെ കമെന്റുകള്‍ക്ക് ഭാഗ്യമുണ്ടായി. ഏതായാലും താങ്കളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മറ്റേ പോസ്റ്റിലും പേസ്റ്റ്‌ ചെയ്യുന്നതില്‍ എനിക്ക് 'ബുദ്ധി'മുട്ടോന്നുമില്ല.താങ്കള്‍ക്കത് പ്രസക്തവുമല്ലല്ലോ.

Anonymous said...
>>>>"....ആദം പ്രകൃതിയുടെയും ഹവ്വ സമൂഹത്തിന്റെയും പ്രതീകമായി മനസ്സിലാക്കുന്നതില്‍ കുഴപ്പമില്ല...."
കുഴപ്പം ഉണ്ട് കുഞ്ഞിപ്പാ... നിങ്ങള്‍ പറഞ്ഞത് ദൈവ നിഷേധം ആണ്. കാരണം അങ്ങിനെ പ്രതീകമായി മനസ്സിലാക്കാന്‍ ഖുറാനില്‍ പറഞ്ഞിട്ടില്ല.. അള്ള അങ്ങിനെ കരുതിയിട്ട് പോലും ഇല്ല എന്നു ഖുറാന്‍ വായിച്ചാല്‍ മനസ്സിലാകും.പിന്നെ എന്തിനാണ് കുഞ്ഞിപ്പാ അങ്ങിനെ വ്യാഖ്യാനിച്ചത്..?<<<<

തീര്‍ച്ചയായും ആദം പ്രകൃതിയുടെയും ഹവ്വ സമൂഹത്തിന്റെയും പ്രതീകമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നില്ല.വിശുദ്ധ ഖുര്‍ആനില്‍ അങ്ങനെ പറയുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടുമില്ല.അതൊരു ദാര്‍ശനിക വ്യാഖ്യാനമായിരുന്നു.പിന്നെന്തിനായിരുന്നു അങ്ങനെ വ്യാഖ്യാനിച്ചതെന്ന് പറയാനാണ് ഞാന്‍ തുടങ്ങുന്നത്.
അതായത്,ആദമില്‍ നിന്ന് ഹവ്വയെ സൃഷ്ടിച്ചതിന് വിശുദ്ധ ഖുര്‍ആന്‍ പറയുന്ന കാരണം(ലോജിക്‌) "സമാധാനപൂര്‍വ്വം" ഒത്ത് ചേരേണ്ടതിലേക്ക് എന്നാണ്.

(നിങ്ങള്‍ക്ക്‌ സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന്‌ തന്നെ നിങ്ങള്‍ക്ക്‌ ഇണകളെ സൃഷ്ടിക്കുകയും(വി.ഖു))

അപ്പോള്‍ ആദ്യം സൃഷ്ടിച്ച പ്രകൃതിയെ(പ്രപഞ്ചം) ആദ്യം സൃഷ്ടിച്ച ആദവുമായും ആ പ്രകൃതിയില്‍ നിന്ന് ഉണ്ടായ സമൂഹത്തെ ആദമില്‍ നിന്ന് സൃഷ്ടിക്കപെട്ട ഹവ്വയുമായും ഉപമിപ്പിച്ചാല്‍‍,ആദവും ഹവ്വയും ഒത്ത് ചേരുമ്പോള്‍ സമാധാനമുണ്ടാവുന്നത് "പോലെ" പ്രകൃതിയും സമൂഹവും തമ്മിലുള്ള സമന്വയം അല്ലെങ്കില്‍ ബാലന്‍സിംഗ് അഥവാ ഒത്ത് ചേരലിന്റെ ഫലമായി ഇസ്ലാം എന്ന സമാധാനം ഉണ്ടാവുമെന്ന് പറയാന്‍ വേണ്ടിയായിരുന്നു ആദമിനെ പ്രകൃതിയോടും ഹവ്വയെ സമൂഹത്തോടും ഉപമിച്ചത്.
പോസ്റ്റില്‍ ഇങ്ങനെ പറയുന്നുണ്ടല്ലോ...
....പ്രകൃതി-സമൂഹ സമന്വയത്തിന്റെ ഫലമായ ഇഹ-പര ലോക ശാന്തിയും സമാധാനവുമാണ് പ്രകൃതി മതമായ ഇസ്ലാം ലക്‌ഷ്യമാക്കുന്നത്....
സാഹചര്യവശാല്‍ അവയൊന്നും വിശദീകരിക്കാന്‍ നില്‍ക്കാതെ പോസ്റ്റ്‌ പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വരികയായിരുന്നു.

പിന്നെ പ്രതീകം എന്ന പദത്തില്‍ എന്തെങ്കിലും ധാരണ പിശക് ഉണ്ടെങ്കില്‍ അത് ആദ്യം ക്ലിയര്‍ ചെയ്താല്‍ പിന്നീട് ഉണ്ടാകാവുന്ന ആശയകുഴപ്പം ഒഴിവാക്കാം.അതായത് പ്രതീകം അല്ലെങ്കില്‍ ബിംബം എന്ന പേരില്‍ അറിയപ്പെടുന്ന ഒരു തത്വം ഏതെങ്കിലും ദര്‍ശനത്തില്‍ ഉണ്ടോയെന്ന് എനിക്കറിയില്ല,അങ്ങനെ ഉണ്ടെങ്കില്‍ തന്നെ ആ അര്‍ത്ഥത്തിലല്ല ഞാനിവിടെ പ്രതീകം എന്ന് ഉപയോഗിക്കുന്നതെന്ന് പറയാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.

കുഞ്ഞിപ്പ said...

Anonymous said...
>>>> ഞാന്‍ വല്ല പുണ്യവും എന്റെ ജീവിതത്തില്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ കൂലി പടച്ചോന്‍ എനിക്കു എവിടുന്നു തരും..?<<<<

അവിശ്വാസികള്‍ എന്തെങ്കിലും പുണ്യ പ്രവര്‍ത്തികള്‍ ചെയ്യുന്നുണ്ടെങ്കില്‍ അത് ഈ ലോകത്തിലെ സ്വാര്‍ത്ഥ ലാഭത്തിന് വേണ്ടി മാത്രമാണല്ലോ അങ്ങനെയല്ലെന്ന അവകാശവാദം അവിശ്വാസിക്കുണ്ടേങ്കില്‍ തന്നെ അതിന് യുക്തിസഹമായ തെളിവ്‌ നല്‍കാന്‍ അവിശ്വാസികള്‍ക്ക്‌ കഴിയില്ല.അതായത്,താന്‍ ഇന്ന പുണ്യ പ്രവര്‍ത്തി ചെയ്യുന്നത് ഈ ലോകത്തിലെ നേട്ടങ്ങള്‍ക്ക്‌ വേണ്ടിയല്ല മറിച്ച് ദൈവ പ്രീതിക്ക് വേണ്ടിയാണെന്ന് അവിശ്വാസികള്‍ പോലും പറയുന്നില്ലല്ലോ.അപ്പോള്‍ തീര്‍ച്ചയായും അവര്‍ ചെയ്യുന്ന പുണ്യ പ്രവര്‍ത്തികള്‍ക്ക് അവര്‍ ഉദ്ദേശിച്ച നേട്ടം ഈ ലോകത്ത്,ഈ ലോകത്ത് മാത്രമേ ലഭിക്കുകയുള്ളൂ.എന്തെങ്കിലും ധര്‍മ്മം നല്‍കുന്നത് പ്രശസ്തിക്ക് വേണ്ടിയാണെങ്കില്‍...പത്രത്തില്‍ പടം വരാനാണെങ്കില്‍ അയാള്‍ അവിശ്വാസിയാണെന്ന കാരണം കൊണ്ട് അയാളുടെ പടം പത്രത്തില്‍ പതിയാതിരിക്കില്ല.
ദൈവ പ്രീതിക്കപ്പുറം ഈ ലോത്തിലെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം പുണ്യ പ്രവര്‍ത്തികള്‍ ചെയ്യുന്ന വിശ്വസിയുടെ വിധിയും ഇത് തന്നെയാണ്.സമൂഹത്തിന് ചില ഗുണമൊക്കെയുള്ളത് കൊണ്ടായിരിക്കാം കപടന്മാരുടെ അത്തരം പ്രവര്‍ത്തികള്‍ വിശുദ്ധ ഖുര്‍ആന്‍ നിരുല്‍സാഹപ്പെടുത്താതിരിക്കുന്നത് അഥവാ അതൊരു പാപമാണെന്ന് പറയാതിരിക്കുന്നത്.

കുഞ്ഞിപ്പ said...

Anonymous said...
>>>ആമസോണിലെ ആദിവാസികള്‍.... അവരൊന്നും ഇസ്ലാമിനെ കുറിച്ച് കേട്ടിട്ട് പോലും ഉണ്ടാകില്ല. അവരെ ഒക്കെ നരകത്തിലേക്ക് വിടുന്നതിനു എങ്ങിനെ ഒക്കെ വ്യാഖ്യാനിച്ചാലും എന്തു ന്യായീകരണമാണ് ഉള്ളത്..??<<<<

ഇസ്ലാമിക പ്രബോധനം എത്തിയിട്ടില്ലാത്ത എത്താന്‍ യാതൊരു വഴിയുമില്ലാത്ത ആമസോണ്‍ നദീതീരങ്ങളിലെ ആദിവാസികളെ പോലെയുള്ളവര്‍ "കാഫിര്‍" ആയി മരണപ്പെടുമ്പോള്‍,അവര്‍ക്ക്‌ ശിക്ഷയുണ്ടെങ്കില്‍ അത് അനീതിയാണെന്ന വാദത്തിനെതിരെ ഇസ്ലാമിക ദര്‍ശനത്തിലെ ദാര്‍ശനികമായ മറുപടി വളരെ യുക്തിഭദ്രമാണ്‌.യുക്തിഭദ്രമായത് കൊണ്ട് തന്നെ അത് അനീതിയല്ല.

വലിയൊരു വിഷയമാണിത്,അത് കൊണ്ട് തന്നെ വിശദമായി പറയാന്‍ അവയെ കുറിച്ചൊരു പോസ്റ്റ്‌ തന്നെ എഴുതേണ്ടി വരും.അതിന് വേണ്ടി,'ഇഹ്സാന്‍' 'ഈമാന്‍' 'ഇസ്ലാം','...ഇസ്ലാമും മുസ്ലിമും',...'ഇഹ്സാനും മുഹ്സിനും',....'തൌഹീദും' 'കാഫിറും' പിന്നെ 'അല്ലാഹുവും' ....അങ്ങനെയങ്ങനെ ഒരു പാട് സംജ്ഞകള്‍ വിശകലനം ചെയ്യേണ്ടി വരും.
അതില്‍ "ഇഹ്സാനെ" കേന്ദ്രമാക്കിയാണ്‌ ഇസ്ലാമിക പ്രബോധനം ആമസോണില്‍ ദൈവം എത്തിച്ചില്ല എന്ന കാരണം കൊണ്ട് ദൈവം നീതിമാനല്ല എന്ന ദൈവ നിഷേധത്തെ ഖണ്ഡിക്കുക.
....."നന്മ പ്രവര്‍ത്തിക്കുക" .....എന്ന് ഭാഷാ അര്‍ത്ഥത്തില്‍ ഉപയോഗിക്കാറുള്ള 'ഇഹ്സാന്‍' എന്ന പദത്തിന് ദാര്‍ശനികമായി വളരെയധികം അര്‍ത്ഥ വ്യാപ്തിയുണ്ട്. പ്രവാചക ശ്രേഷ്ടന്‍ പറയുന്നൂ...
....“നിശ്ചയം അല്ലാഹു 'ഇഹ്സാനെ' എല്ലാത്തിനുമേലും എഴുതിവെച്ചിരിക്കുന്നു” (സഹീഹ് മുസ്ലിം).
എല്ലാത്തിന്റെയും ഉള്ളിലുമുള്ള 'ഇഹ്സാനെ','തൌഹീദിനെ' കര്‍ഷകര്‍ "വിത്ത്‌ മണ്ണിട്ട്‌ മൂടുന്നത് പോലെ"...മണ്ണില്‍ നിന്ന് സൃഷ്ടിക്കപെട്ട മനുഷ്യനും ആ വിത്ത്‌ വളര്‍ത്താതെ മണ്ണിട്ട്‌ മൂടി കാഫിര്‍ ആയാല്‍ അതിനുത്തരവാദി ദൈവമല്ല,അവനവന്‍ തന്നെയാണ്.(വളരെയധികം തെറ്റിദ്ധാരണയുള്ള "കാഫിര്‍" എന്ന പദം വിത്തിനെ മണ്ണിട്ട്‌ മൂടുന്ന കര്‍ഷകരെ ഉദ്ധേഷിച്ചും ഖുര്‍ആനില്‍ പ്രയോഗിക്കുന്നുണ്ട്.എന്ന് വെച്ചാല്‍ ആ പദം കൊണ്ട് വിളിക്കപെടുന്നത് അപമാനകരമാണെങ്കിലും, തെറിയോന്നുമല്ല... )

കുഞ്ഞിപ്പ said...

താങ്കളുടെ പ്രധാനപെട്ട ചോദ്യമെന്നു താങ്കള്‍ കരുതുന്നതെന്ന് മറ്റുള്ളവര്‍ക്ക് തോന്നുന്ന താങ്കളുടെ ആദ്യത്തെ ചോദ്യം യഥാര്‍ത്ഥത്തില്‍ എന്താണെന്നും അഥവാ താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്നും സത്യാത്തില്‍ എനിക്ക് മനസ്സിലായിട്ടില്ല.ഒരു പക്ഷെ ഞാന്‍ ഉദ്ദേശിക്കാത്ത അര്‍ത്ഥത്തിലൊക്കെ എന്റെ പോസ്റ്റില്‍ നിന്ന് താങ്കളെന്തെങ്കിലും വായിചെടുത്തോ?.
"""പ്രകൃതി നശിപ്പിക്കപെടുമ്പോള്‍ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവണമെന്നൊരു വ്യാവസ്ഥ ദൈവത്തിന്റെ സൃഷ്ടി വ്യാവസ്ഥയിലുണ്ടെങ്കില്‍,ആ പ്രകൃതിയെ ഒരാള്‍ നശിപ്പിച്ചാലും സമൂഹത്തിലെ എല്ലാവരും കൂടെ ഒന്നിച്ച് നശിപ്പിച്ചാലും ആ കര്‍മ്മങ്ങളുടെ ഫലമായ പ്രകൃതി ദുരന്തങ്ങള്‍ സമൂഹത്തിലെ നിരപരാധികളെയടക്കം എല്ലാവരെയും ബാധിക്കാവുന്നതാണ്......."
ഇവിടെ,പ്രകൃതി നശിപ്പിക്കപെടുമ്പോള്‍ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവണമെന്നൊരു വ്യാവസ്ഥ ദൈവത്തിന്റെ സൃഷ്ടി വ്യാവസ്ഥയില്‍ "ഉണ്ടെന്ന്" ഞാന്‍ പറയുന്നില്ല,പകരം "ഉണ്ടെങ്കില്‍" എന്നാണു ഞാന്‍ പറയുന്നത്.
പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണം 'കാട്' വെട്ടിനശിപ്പിക്കുന്നതും 'മണ്ണും മണലും'എടുക്കുന്നത് കൊണ്ട് അത് പോലുള്ള മറ്റു കാര്യങ്ങളും ചെയ്ത് പ്രകൃതിയുടെ സന്തുലിതമായ തകരാറിലാവുന്നത് കൊണ്ടാണെന്ന് ഞാന്‍ കേട്ടിട്ടുള്ളത് സത്യമാണെങ്കില്‍ ആ ""സത്യം""പ്രകൃതിയെ സൃഷ്ടിക്കുമ്പോള്‍ തന്നെ ദൈവം പ്രകൃതിയുടെ സൃഷ്ടിയില്‍ ഒരു വ്യാവസ്ഥയാക്കി(നാശ കാരണമാക്കി ) വെച്ചത് കൊണ്ടാണ്ടെന്നാണ്‌ ഞാന്‍ അവിടെ പറയുന്നത്.അതായത് പ്രകൃതി നശിക്കപെടാന്‍ കാരണമാവുന്ന മേല്‍ പറഞ്ഞ കര്‍മ്മങ്ങള്‍ (കാട്' വെട്ടിനശിപ്പിക്കുത് പോലെയുള്ള ) ഒരാള്‍ ചെയ്താലും എല്ലാവരും കൂടി ഒന്നിച്ച് ചെയ്താലും ദൈവത്തിന്റെ മേല്‍ പറഞ്ഞ പോലുള്ള """സൃഷ്ടി വ്യാവസ്തകള്‍ക്ക് വിരുദ്ധമാവുന്നുണ്ടെങ്കില്‍""" പ്രകൃതി നശിക്കുമെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.