കറുത്ത കല്ല്‌


Thursday 4 August 2011

വിധിവിശ്വസത്തിന്റെ യുക്തിഭദ്രത :വിധിന്യായം 1.

 

വിധിവിശ്വാസം ഇസ്ലാമില്‍ എക്കാലവും വലിയ വിവാദങ്ങളുണ്ടാക്കിയ ഒന്നാണ്. ഒരു പാടു മഹാപണ്ഡിതന്മാര്‍ക്ക് ഇതില്‍ ആശയക്കുഴപ്പം നേരിട്ടിട്ടുമുണ്ട്. ഇസ്ലാമിക തത്വചിന്താരംഗത്ത് ഏറ്റവുമധികം വിവാദങ്ങള്‍ക്കും വ്യതിയാനങ്ങള്‍ക്കും കാരണമായ ഒന്നാണിത്. പിശാച് ദൈവത്തിന്റെ സൃഷ്ടിയല്ലെന്നും അതു മറ്റൊരു സമാന്തര ശക്തിയാണെന്നും വാദിച്ച ചിന്താശാഖകള്‍ വന്നിട്ടുണ്ട്. നന്മയും തിന്മയും ഒരേ ദൈവത്തിനു സൃഷ്ടിക്കാനാവില്ല എന്ന യുക്തിചിന്തയില്‍നിന്നാണ് ദ്വിത്വ വാദം [DUALISM] ഉടലെടുത്തത്. പൈശാചികതയും ദൈവീകതയും അഥവാ നന്മയും തിന്മയും ഒരാള്‍ തന്നെ സൃഷ്ടിച്ചു എന്ന വാദം യുക്തിക്കോ നീതിക്കോ നിരക്കുന്നതല്ല എന്നു കണ്ട ചിന്തകരാണ് ഈ വൈരുദ്ധ്യത്തില്‍ നിന്നും ദൈവത്തെയും മതത്തെയും രക്ഷിക്കാന്‍ പിശാചിന്റെ അസ്തിത്വം സ്വതന്ത്രമാണെന്നു വ്യാഖ്യാനിച്ചത്. പക്ഷെ അതുകൊണ്ടും വൈരുദ്ധ്യം പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല.സര്‍വ്വശക്തനായ ദൈവത്തിനു പിശാചിനെ പൂര്‍ണമായും നശിപ്പിക്കാനോ നിയന്ത്രിക്കാനോ കഴിവില്ല എന്നു വരുന്നതും മറ്റൊരു വൈരുദ്ധ്യത്തിലേക്കു നയിക്കും. ഖദ്ര് വാദത്തെ ന്യായികരിക്കാനും വ്യാഖ്യാനിച്ചൊപ്പിക്കാനും മൌദൂദി മാത്രമല്ല ഒരു പാടു പേര്‍ ശ്രമിച്ചിട്ടുണ്ട്. നിരവധി ഗ്രന്ഥങ്ങള്‍ തന്നെ ഈ വിഷയവുമായി ബന്ധപ്പെട്ട് ലഭ്യമാണ്. അതൊക്കെ വളരെക്കാലം മുമ്പുതന്നെ വായിച്ചിട്ടുണ്ട്.

ബ്ലോഗില്‍ അറിയപ്പെടുന്നൊരു നാസ്ഥികനാണ്  ജബ്ബാര്‍ മാഷ്‌.വിധിവിശ്വസവുമായി ബന്ധപെട്ട അദ്ദേഹത്തിന്റെ പോസ്റ്റിലെ ഒരു ഭാഗമാണ് മേല്‍ ഉദ്ധരിച്ചത്.വിധിവിശ്വാസത്തിലെ സങ്കീര്‍ണ്ണത അല്ലെങ്കില്‍ എന്താണ് വിധിവിശ്വസത്തിലെ സങ്കീര്‍ണ്ണതയെന്ന് പിന്നീട് പരിശോധിക്കാവുന്നതാണ്.അതിന് മുമ്പ് വിധിവിശ്വസത്തെ സംബന്ധിച്ച മേല്‍ ഉദ്ധരിച്ച വാചകങ്ങളിലെ സങ്കീര്‍ണ്ണതയോന്നു  പരിശോധിച്ചു നോക്കാം.

വിധിവിശ്വാസത്തെ നിഷേധിക്കുന്ന അല്ലെങ്കില്‍ വിധിവിശ്വാസത്തെ ശരിയായ അര്‍ത്ഥത്തില്‍ ഉള്‍കൊള്ളാന്‍ കഴിയാത്തവരെയാണ് ഖദ്’രിയാക്കള്‍ എന്ന് പറയുന്നത്.പ്രവാചക ശിഷ്യന്മാരില്‍ ചിലരുടെ കാലത്ത് തന്നെ ഖദറിനെ/വിധിയെ നിഷേധിക്കുന്നവര്‍ ഇസ്ലാമിന്റെ ദാര്‍ശനിക രംഗത്ത് പ്രവേശിക്കാന്‍ തുടങ്ങിയിരുന്നു.നബിവചനം ഉദ്ധരിച്ചുകൊണ്ട് സ്വഹാബികള്‍ അവരെ സാദ്രശ്യപ്പെടുത്തിയിരുന്നത് മജൂസികളോടായിരുന്നു.അഗ്നി ആരാധകരായ മജൂസികള്‍ നന്മക്കും തിന്മക്കും വേറെ വേറെ ദൈവങ്ങളെ സങ്കല്‍പ്പിക്കുന്നവരാണ്.

ദേവതാ ആരാധനയുടെ അടിസ്ഥാനം അഗ്നി ആരാധനയാണെങ്കില്‍ ഇന്നും ദേവതാ ആരാധന നിലനില്‍ക്കുന്ന ഹൈന്ദവ വിശ്വാസത്തിന്റെ മറ്റൊരു വേര്‍ഷനലില്‍ നിന്നായിരിക്കാം അഗ്നി ആരാധകരായ മജൂസികളുടെ വിശ്വാസത്തിന്റെ ഉത്ഭവം.ഹൈന്ദവ ദര്‍ശനത്തിലെ ദേവ-അസുര യുദ്ധവും അഗ്നി ആരാധകരായ മജൂസികളുടെ,നന്മ-തിന്മയെ പ്രതിനിധീകരിക്കുന്ന ദൈവങ്ങളുടെ(ദൈവവും,പിശാചും) സംഘട്ടനവും തമ്മിലൊരു സാമ്യം പ്രകടമാണ്.

മനുഷ്യ ജീവിതമെന്നാല്‍ നന്മയെ പ്രതിനിധീകരിക്കുന്ന ദൈവവും തിന്മയെ പ്രതിനിധീകരിക്കുന്ന പിശാചും തമ്മിലെ സംഘട്ടനമാണെന്ന സങ്കല്‍പ്പം ഇസ്ലാമിക ദര്‍ശനത്തിന് അന്യമാണ്.ഇസ്ലാമിക ദര്‍ശനത്തിന്റെ അടിസ്ഥാനമായ,ദൈവത്തിന്റെ എകത്വത്തിനും സര്‍വ്വ ശക്തന്‍ എന്ന വിശേഷണത്തിനും  മേല്‍ പറഞ്ഞ സങ്കല്‍പ്പം വൈരുദ്ധ്യം ഉണ്ടാക്കുന്നുവെന്നതാണ് മേല്‍ പറഞ്ഞ സങ്കല്‍പ്പവും ഇസ്ലാമും തമ്മിലുള്ള കടുത്ത വിരോധത്തിന് കാരണം.അതേസമയം,സെമെറ്റിക് മതങ്ങളിലോന്നായ ക്രൈസ്തവ ദര്‍ശനത്തിലും നന്മ-തിന്മ ദൈവങ്ങളുടെ സംഘട്ടനമെന്ന സങ്കല്‍പം നിലനില്‍ക്കുന്നുണ്ടെന്ന് മുമ്പൊരിക്കല്‍ വിധിവിശ്വസവുമായി ബന്ധപെട്ട ചര്‍ച്ചയില്‍ നിന്ന് ഈയുള്ളവന് ലഭിച്ച അറിവ്‌ വളരെ അവിശ്വസനീയമായി തോന്നിയിരുന്നു.

അല്ലാഹു സാത്താന് വീട് പണി ചെയ്യുകയാണെന്ന് ആരോപിക്കുകയും,എന്നാല്‍ ക്രിസ്ത്യാനികളുടെ ദൈവം ജനങ്ങളെ സാത്താനില്‍ നിന്ന് രക്ഷിച്ച് ആ ദൈവത്തിന്റെ മാര്‍ഗത്തിലേക്ക്‌ കൊണ്ട് വരാന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്നും ചര്‍ച്ചയില്‍ കാളിദാസന്‍ എന്ന നാമത്തില്‍ അറിയപ്പെടുന്ന ബ്ലോഗര്‍ വാദിച്ചിരുന്നു.ആ വാദത്തിന്റെ അടിസ്ഥാനത്തില്‍,ലോകത്തുള്ള സര്‍വ്വ ജനങ്ങളും ക്രിസ്ത്യാനിയല്ല എന്ന വസ്തുത ഓര്‍ക്കുമ്പോള്‍  പ്രസ്തുത ദൈവത്തിന്റെ മേല്‍ പറഞ്ഞ ശ്രമം പൂര്‍ണ്ണമായും വിജയിചിട്ടില്ലെന്നും ആ ദൈവം തന്റെ ശ്രമം ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും മനസ്സിലാവുന്നു.അങ്ങനെ മനസ്സിലാക്കുന്നവര്‍ക്ക് മേല്‍ പറഞ്ഞ ശ്രമം നടത്തി കൊണ്ടിരിരിക്കുന്ന ആ ദൈവം സര്‍വ്വ ശക്തനല്ലേയെന്ന സംശയം സ്വാഭാവികമായും ഉണ്ടാകും.കാരണം സര്‍വ്വ ശക്തന്‍ ശ്രമം നടത്തുകയെന്നു പറയുന്നത് യുക്തിക്ക് നിരക്കുന്നത്‌ അല്ലല്ലോ.അങ്ങനെ ആ സംശയം ക്ലിയര്‍ ചെയ്യാന്‍ വേണ്ടി കാളിദാസനോട് ചോദിച്ചുവെങ്കിലും എനിക്കതിന് മറുപടി ലഭിച്ചിരുന്നില്ല.

മാത്രമല്ല,ദൈവവും സാത്താനും സ്വതന്ത്രവും സമാന്തരവുമായ രണ്ട് തുല്യ ശക്തികളാണെന്നും ആ രണ്ട് ശക്തികള്‍ തമ്മിലുള്ള സംഘട്ടനമാണ് മനുഷ്യജീവിതമെന്നുമുള്ള സങ്കല്‍പ്പം ബ്ലോഗിലെ മറ്റ് ക്രിസ്തുമത പ്രചാരകര്‍  തിരുത്താതില്‍ നിന്നും അവയെല്ലാം ക്രൈസ്തവ ദര്‍ശനത്തിന്റെ ഭാഗം തന്നെയാണെന്ന് അനുമാനിക്കുന്നതില്‍ കുഴപ്പമില്ലെന്ന് തോന്നുന്നു.

ഇനീ ഞാനുദ്ദേശിച്ചിടത്തെക്ക് വരാം, ഇസ്ലാമിക ദര്‍ശനത്തിനെതിരെ ഉന്നയിക്കപെട്ടതും,എന്നാല്‍ ഇസ്ലാമിക ദര്‍ശനത്തിന് ബാധകമല്ലാത്തതുമായ…… “സര്‍വ്വശക്തനായ ദൈവത്തിനു പിശാചിനെ പൂര്‍ണമായും നശിപ്പിക്കാനോ നിയന്ത്രിക്കാനോ കഴിവില്ല എന്നു വരുന്നതും മറ്റൊരു വൈരുദ്ധ്യത്തിലേക്കു നയിക്കുമെന്ന”….നാസ്ഥികനായ ജബ്ബാര്‍ മാഷിന്റെ പ്രസ്താവനയോട് പ്രതികരിക്കേണ്ടത് ഇസ്ലാം പ്രചാരകരല്ല,ക്രിസ്തുമത പ്രചാരകരാണ്.കാരണം,ദൈവവും സാത്താനും സ്വതന്ത്രവും സമാന്തരവുമായ രണ്ട് തുല്യാ ശക്തികളാണെന്ന വിശ്വാസം സുന്നികളിലെ വിവിധവിഭാഗങ്ങളിലോ ഷിയാക്കളിലോ ഇല്ലായെന്ന് ഉറപ്പിച്ച് തന്നെ പറയാം.(വിധിവിശ്വാസത്തെ കുറിച്ച് ഇസ്ലാം മതത്തിലുള്ള വിവിധ വീക്ഷണങ്ങളെ പിന്നീട് വിശകലനം ചെയ്യുന്നതാണ്.)മേല്‍ പറഞ്ഞതില്‍, ഇസ്ലാമിന്റെ വിരോധികള്‍ ഇസ്ലാമില്‍ ഇല്ലാത്ത തത്വങ്ങള്‍ ഇസ്ലാമില്‍ സ്വയം ഉണ്ടാക്കി ആ തത്വങ്ങള്‍ക്കെതിരെ അവര്‍ തന്നെ മറുവാദം ഉന്നയിക്കുകയാണ് ചെയ്യുന്നത്.അത് ഒരു പക്ഷെ അവരുടെ ഇസ്ലാമോഫോബിയ നിലനിര്‍ത്തേണ്ടതിന്റെ ഭാഗമായിരിക്കാം.

ദൈവവും സാത്താനും തമ്മിലുള്ള സംഘട്ടനമാണ്‌ മനുഷ്യ ജീവിതമെന്ന സങ്കല്‍പ്പത്തിന് സമാനമായി യഥാര്‍ത്ഥമായ മറ്റൊരു തത്വമാണ് ഇസ്ലാമില്‍ ദര്‍ശിക്കാന്‍ കഴിയുക.ദൈവം മണ്ണില്‍ നിന്ന് സൃഷ്ടിച്ച് ദൈവത്തിന്റെ റൂഹ് ഊതിയ മനുഷ്യനും അഗ്നിയില്‍ നിന്ന് ദൈവം തന്നെ സൃഷ്ടിച്ച ജിന്ന് വര്‍ഗത്തില്‍പ്പെട്ട സാത്താനും തമ്മിലുള്ള സംഘര്‍ഷമാണ് മനുഷ്യജീവിതമെന്ന മനോഹരവും യുക്തിഭദ്രവുമായ തത്വമാണ് ഇസ്ലാമില്‍ ഉള്ളത്.

ആദ്യ മനുഷ്യനായ ആദമിനെ സൃഷ്ടിക്കുകയും അല്ലാഹുവിന്റെ റൂഹ് ഊതുന്നതോട് കൂടി ആദം ഭൂമിയിലെ ഖലീഫയാവുകയും,ആ ഭൂമിയിലെ ഖലീഫയെ പ്രണമിക്കാന്‍ മലക്കുകളോടും ഇബ്ലീസിനോടും(സാത്താന്‍) അല്ലാഹു കല്പ്പിച്ചപ്പോള്‍ സാത്താന്‍ മാത്രം അഹങ്കാരത്താല്‍ വിസമ്മതിക്കുകയും അതിന്റെയൊക്കെ അനന്തര ഫലമായി ജിന്ന് വര്‍ഗത്തില്‍ പെട്ട സാത്താനും മനുഷ്യ വര്‍ഗ്ഗവും തമ്മിലുള്ള സംഘര്‍ഷം ആരംഭിക്കുകയും ചെയ്തു.മണ്ണില്‍ നിന്ന് സൃഷ്ടിക്കപെട്ട മനുഷ്യവര്‍ഗവും അഗ്നിയില്‍ നിന്ന് സൃഷ്ടിക്കപെട്ട ജിന്ന് വര്‍ഗത്തില്‍ പെട്ട സാത്താനും തമ്മില്‍ പ്രകൃതിപരമായി വ്യാത്യസമുണ്ടെങ്കിലും സാത്താനോ ജിന്ന് വര്‍ഗത്തിനോ മനുഷ്യനേക്കാളും ഉയര്‍ന്ന സ്ഥാനമോ കൂടുതല്‍ കഴിവുകളോ അല്ലാഹു നല്‍കിയിട്ടില്ല.

മനുഷ്യനെ ഗുപ്തമായി സ്വാധീനിക്കാനും അവന്റെ കര്‍മ്മങ്ങളെ പിഴപ്പിച്ച് ദോഷകരമായ ദൈവവിധിക്ക്‌ വിധേയമാക്കാന്‍…മനുഷ്യ വര്‍ഗത്തിന്റെയും ജിന്ന് വര്‍ഗത്തിന്റെയും പ്രകൃതിയിലുള്ള വ്യാത്യാസം കാരണം ജിന്ന് വര്‍ഗത്തില്‍ പെട്ട സാത്താന് കഴിവും ശക്തിയുമുണ്ടെങ്കിലും അവയ്ക്കെതിരെ,അഗ്നിയെ അണക്കുന്ന മണ്ണിനെ പോലെ പ്രതിരോധിക്കാനുള്ള ശക്തിയും കഴിവും മനുഷ്യനുമുണ്ട്.അതേസമയം ,മലക്കുകളെക്കാളും ഉയരുവാനും മാത്രമല്ല മൃഗങ്ങളെക്കാളും അധപതിക്കാനും സാധ്യതയുള്ള പ്രകൃതിയാണ് മനുഷ്യനെന്നും ഓര്‍ക്കേണ്ടതാണ്.അക്കാരണത്താല്‍,ദൈവ വിധിയുടെ കാരണ ഘടകങ്ങളായ മനുഷ്യകര്‍മ്മങ്ങളെ പിഴപ്പിച്ചു ഇഹത്തിലും പരത്തിലും ദോഷകരമായ ദൈവ വിധികള്‍ നേടിതരാന്‍ സാത്താന്‍ കിണഞ്ഞു ശ്രമിക്കുമെന്ന വസ്തുത, വിധിവിശ്വാസം വിശകലനം ചെയ്യുമ്പോള്‍ ഓര്‍ക്കേണ്ടത് അനിവാര്യാമാണ്.

ഈ പോസ്റ്റിന്റെ തുടര്‍ച്ചയായ അടുത്ത പോസ്റ്റില്‍,ഇസ്ലാമിക പ്രമാണങ്ങളായ വിശുദ്ധ ഖുര്‍ആനും നബിവചനങ്ങളുടെയും അടിസ്ഥാനത്തില്‍ വിധിവിശ്വാസം പരിശോധിക്കുന്നതാണ്.

Sunday 19 June 2011

സമാധാന കര്‍മ്മങ്ങളുടെ സമാഹാരമായ ഇസ്ലാം.

image  Aneesh (Surfer) ഇവിടെ പറഞ്ഞു...

എല്ലാമറിയുന്ന ദൈവം തെറ്റ് ചെയ്യുന്ന വ്യക്തികള്‍ക്ക് ശിക്ഷ കൊടുക്കുവാന്‍ കഴിയുന്ന ദൈവം, എന്തിനാണ്      നിരപരാധികളെ ശിക്ഷിക്കുന്നത് എന്നാ ലളിതമായ ഒരു ചോദ്യമാണ് ഞാന്‍ ചോദിച്ചത്.

 

 കുന്ഹിപ്പ  കുഞ്ഞിപ്പ പറഞ്ഞു…

ലളിതമാണ് എന്ന് പറയുന്നത് കൊണ്ട് മാത്രം ചോദ്യം ലളിതമാവുകയില്ല.താങ്കള്‍ തന്നെ സമ്മതിച്ച പോലെ ദൈവത്തിന് എല്ലാമറിയാമെങ്കില്‍ നിരപരാധിയാരെന്നും അപരാധിയാരെന്നും ദൈവത്തിന് മാത്രമേ അറിയൂ എന്ന് പറഞ്ഞാല്‍ ലളിതമായ ഈ ചോദ്യത്തിനുള്ള ലളിതമായ മറുപടിയാവുമോ?

തീവ്രവാദികളെ ബോംബ്‌ വെച്ച് കൊല്ലാന്‍ നിയമമുണ്ടെങ്കില്‍ ഒരു ഫ്ലാറ്റിലുള്ള എല്ലാ തീവ്രവാദികളെ ബോംബ്‌ വെച്ച് കൊല്ലാന്‍,സര്‍വ്വജ്ഞാനിയെന്നു താങ്കള്‍ സമ്മതിച്ച  പോലീസ്‌ തീരുമാനിച്ചാല്‍ അത് അനീതിയാണെന്ന് താങ്കള്‍ എങ്ങനെയാണ് പറയുക?.അങ്ങനെ പറയണമെങ്കില്‍ താങ്കളാണ്‌ സര്‍വ്വജ്ഞാനിയെന്നും പോലീസിന് തെറ്റ് പറ്റിയിട്ടുണ്ടെന്നും ആ ഫ്ലാറ്റില്‍ ഒരാള്‍ മാത്രമേ തീവ്രവാദിയായിട്ടുള്ളൂവെന്നും താങ്കള്‍ തന്നെ തെളിയിക്കണം…..

താങ്കളുടെ മുന്‍ ചോദ്യങ്ങളിലെ അബദ്ധങ്ങളാണ് അവയൊക്കെ.താങ്കളുടെ ചോദ്യങ്ങളുടെ അതെ രീതിയില്‍ ഞാന്‍ മുമ്പും മറുപടി പറഞ്ഞിട്ടില്ല,ഇപ്പോഴും പറയാന്‍ ഉദ്ദേശിക്കുന്നുമില്ല.യഥാര്‍ത്ഥത്തില്‍ താങ്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ നിരപരാധിയാരാണെന്നും അപരാധിയാരാണെന്നും കീറി മുറിച്ച് പരിശോധിക്കേണ്ടതില്ല.അതായത്‌…

ദൈവത്തിന്റെ സൃഷ്ടി വ്യാവസ്ഥകള്‍ക്ക്‌ വിരുദ്ധമായ കര്‍മ്മങ്ങളുടെ,അനിവാര്യമായ ദോഷ ഫലങ്ങള്‍ ആ കര്‍മ്മങ്ങള്‍ ചെയ്യുന്നവരെ മാത്രമല്ല സമൂഹത്തിലെ നിരപരാധികളെയും ബാധിക്കുന്നതിന്റെ യുക്തി വിശദീകരിക്കുന്നത് പ്രയാസകരമല്ല….അതിന് മുമ്പ്‌ അടിസ്ഥാനപരമായി ചിലതെല്ലാം അറിയേണ്ടത് അനിവാര്യാമാണ് ….

  • ദൈവത്തെ സംബന്ധിച്ച് ഈ പദാര്‍ത്ഥ ലോകമൊരു പരീക്ഷണ ലോകം മാത്രമാണ്.
  • യഥാര്‍ത്ഥ രക്ഷയും ശിക്ഷയും യഥാര്‍ത്ഥവും പരമവുമായ പരലോകത്തില്‍ മാത്രമാണുള്ളത്.
  • ദൈവത്തിന്റെ സൃഷ്ടി വ്യാവസ്ഥക്കും പ്രാപഞ്ചിക നിയമങ്ങള്‍ക്കും വിരുദ്ധമായ കര്‍മ്മങ്ങളുടെ ഫലമെന്ന നിലയിലാണ് ഈ ലോകത്തിലെ ദൈവിക ശിക്ഷയുണ്ടാവുന്നത്.
  • ഭൌതികവും ആത്മീയവുമായ നിയമങ്ങളെയാണ് ഇവിടെ പ്രാപഞ്ചിക നിയമങ്ങള്‍ എന്ന് പറയുന്നത്.
  • നമ്മുടെ കര്‍മ്മ ഫലങ്ങള്‍ നമ്മെ പോലെ തന്നെ മറ്റുള്ളവരെയും ഗുണകരമായോ ദോഷകരമായോ ബാധിക്കുന്നത് പോലെ മറ്റുള്ളവരുടെ കര്‍മ്മ ഫലങ്ങള്‍ നമ്മെയും ബാധിക്കവുന്നതാണ്.
  • മറ്റുള്ളവരുടെ കര്‍മ്മങ്ങള്‍ അല്ലെങ്കില്‍ അതിന്റെ ഫലങ്ങള്‍ നമ്മെ ദൃശ്യമായോ അദൃശ്യമായോ(ഭൌതികം/അഭൌതികം ) ബാധിക്കാവുന്നതാണ്.
  •   നമുക്കെതിരെയുള്ള മറ്റുള്ളവരുടെ ഏതൊരു പ്രവര്‍ത്തിയും ദൃശ്യവുമായതും അവയെല്ലാം ഭൌതിക നിയമങ്ങളിലൂടെ വിശദീകരിക്കാവുന്നതാണ്.
  • മറ്റുള്ളവരുടെ ഒരു കര്‍മ്മത്തിന്റെ ഫലം ആ മറ്റുള്ളവരും നമ്മളും അറിയാതെ തന്നെ നമ്മെ ബാധിക്കാവുന്നതാണ്‌.(ഇത് സങ്കീര്‍ണ്ണമാണ് )

നമ്മുടെ കര്‍മ്മങ്ങള്‍ നമ്മെയും മറ്റുള്ളവരെയും മറ്റുള്ളവരുടെ കര്‍മ്മങ്ങള്‍ അവരെയും നമ്മെയും ഗുണകരമായോ ദോഷകരമായോ ദൃശ്യമായോ അദൃശ്യമായോ ബാധിക്കാവുന്നതാണെന്ന് പറയുന്നതിന്റെ തത്വത്തിലേക്ക്‌ വരാം.

പ്രകൃതി നശിപ്പിക്കപെടുമ്പോള്‍ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവണമെന്നൊരു വ്യാവസ്ഥ ദൈവത്തിന്റെ സൃഷ്ടി വ്യാവസ്ഥയിലുണ്ടെങ്കില്‍,ആ പ്രകൃതിയെ ഒരാള്‍ നശിപ്പിച്ചാലും സമൂഹത്തിലെ എല്ലാവരും കൂടെ ഒന്നിച്ച് നശിപ്പിച്ചാലും ആ കര്‍മ്മങ്ങളുടെ ഫലമായ പ്രകൃതി ദുരന്തങ്ങള്‍ സമൂഹത്തിലെ നിരപരാധികളെയടക്കം എല്ലാവരെയും ബാധിക്കാവുന്നതാണ്.

അതെ പോലെ ഗുരുത്വാകര്‍ഷണം എന്ന  ദൈവത്തിന്റെ സൃഷ്ടി വ്യാവസ്ഥയ്ക്ക് വിരുദ്ധമായി ഒരാള്‍ ട്രെയിനില്‍ നിന്ന് സ്വയം താഴോട്ട് ചാടിയാലും,അയാളെ മറ്റാരെങ്കിലും താഴോട്ട് തള്ളിയിട്ടാലും രണ്ട് പേരുടെയും കര്‍മ്മത്തിന്റെ ഫലത്തില്‍ വ്യാത്യാസമുണ്ടാവുന്നില്ല.ദൈവീകമായ കര്‍മ്മ സംഹിതക്ക് പകരം സാത്താന്റെ കര്‍മ്മ സംഹിത പിന്‍പറ്റിയ ഒരാളെ വെള്ളവും വളവും നല്‍കി വളര്‍ത്തിയെടുത്ത സമൂഹമാണ് ഇവിടെയൊരു നിരപരാധിക്ക്‌ ദുരന്തം ഉണ്ടായിട്ടുണ്ടെങ്കില്‍ ഉത്തരവാദി.

ഇവിടെയൊക്കെ കര്‍മ്മങ്ങള്‍ ആര് ചെയ്യുന്നുവെന്നതല്ല,ആ കര്‍മ്മങ്ങള്‍ ദൈവത്തിന്റെ സൃഷ്ടി വ്യാവസ്ഥകള്‍ക്കും പ്രാപഞ്ചിക നിയമങ്ങള്‍ക്കും വിരുദ്ധമാവുന്നുണ്ട് എന്നതിലാണ് കാര്യമിരിക്കുന്നത്.മാത്രമല്ല ഈ കര്‍മ്മങ്ങള്‍ ചെയ്യുന്ന,അഥവാ അതിന്റെ ഫലങ്ങള്‍ ബാധിക്കുന്ന മനുഷ്യ വര്‍ഗത്തിലെ ഓരോ മനുഷ്യരുടെയും സൃഷ്ടി വ്യാവസ്ഥകളും അവര്‍ക്ക്‌ ബാധകമായ പ്രാപഞ്ചിക നിയമങ്ങളും ഏറ്റവും സൂക്ഷമായ തലത്തില്‍ പോലും യാതൊരു വ്യാത്യാസവുമില്ല.

അതിന് കാരണം എല്ലാവരുടെയും സൃഷ്ടി-സ്ഥിതി-സംഹാരം കാരണക്കാരന്‍ ഒരേഒരു ദൈവമാണ് എന്നതാണ്.അതായത്,സൃഷ്ടി വ്യാവസ്ഥകളും പ്രാപഞ്ചിക നിയമങ്ങളും നിര്‍ണ്ണയിക്കുകയും സര്‍വ്വ സൃഷ്ടികളെയും സൃഷ്ടിക്കുകയും-സംരക്ഷിക്കുകയും-സംഹരിക്കുകയും ചെയ്യുന്ന ഒരൊറ്റ ശക്തി മാത്രമേ പ്രപഞ്ചത്തിലുള്ളൂ.

അപ്പോള്‍,നമ്മുടെ കര്‍മ്മങ്ങള്‍ മാത്രമല്ല നമുക്ക്‌ ചുറ്റുമുള്ളവരുടെ കര്‍മ്മങ്ങളും നമ്മുടെ വിധിക്ക് കാരണമാവുന്നുണ്ടെന്ന വസ്തുതയുടെ ദൈവീകദര്‍ശനത്തിലെ യുക്തി അല്ലെങ്കില്‍ കാര്യകാരണ ബന്ധങ്ങളുടെ ചങ്ങലയിലൂടെ പിടിച്ച് പിടിച്ച് പോയാല്‍ എത്തി ചേരുക "ഏക പ്രപഞ്ചവും,ഏക ദൈവവും,ഏക ജനതയും,ഏക കര്‍മ്മങ്ങളും…അടിസ്ഥാന തത്വമായ,ദൈവിക ദര്‍ശങ്ങളില്‍ മാത്രമായിരിക്കും.

പ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാര കാരണക്കാര്‍ ഒന്നിലധികം ശക്തികളാണെന്ന് ദര്‍ശിക്കുന്ന അഥവാ  ബഹുത്വത്തിന് പ്രാധാന്യമുള്ള  ദര്‍ശനങ്ങളിലോ തത്വങ്ങളിലോ മേല്‍ പറഞ്ഞതിന് യുക്തിയുണ്ടാവണമെന്നില്ല.അതെ സമയം പ്രപഞ്ചത്തിന്റെ പ്രകടമായ ലക്ഷണം പോലും ബഹുത്വമല്ല ഏകത്വമാണ് എന്നതൊരു യഥാര്‍ത്ഥമാണ്.

മാത്രമല്ല പരിണാമ സിദ്ധാന്തം ഒരു തത്വ ശാസ്ത്രമായി വീക്ഷിക്കുമ്പോള്‍ അതിന്റെ മൂല തത്വവും ഏകത്വമാണ്.ജീവികള്‍ “പൊട്ടിമുളച്ച് “ ഉണ്ടായതാണെന്നാണ്‌ നാഥനില്ലാ പ്രപഞ്ചം ഇഷ്ടപെടുന്നവര്‍ കഷ്ടപ്പെട്ട് സങ്കല്‍പ്പിച്ചുണ്ടാക്കിയ പരിണാമ മതത്തിന്റെ പ്രശ്നം.അത് തന്നെയാണ് പരിണാമം ശാസ്ത്രമായി കാണാന്‍ കഴിയാത്തതിന്റെ കാരണവും.എന്നാല്‍ പോലും പ്രപഞ്ചത്തിന്റെ ഏകത്വത്തെ നിഷേധിക്കുന്ന ധിക്കാരം പരിണാമികള്‍  കാണിച്ചിട്ടില്ല.

ഏതായാലും,ഞാന്‍ ഫോളോ ചെയ്യുന്ന, "ഏക പ്രപഞ്ചവും,ഏക ദൈവവും,ഏക ജനതയും,ഏക കര്‍മ്മങ്ങളുമുള്ള ഇസ്ലാമിക തത്വങ്ങളുടെ അടിസ്ഥാനത്തില്‍ വിധിയുടെ/കര്‍മ്മഫല യുക്തി വിശദീകരിക്കാവുന്നതാണ്.

ഏറ്റവും വലിയ യുക്തിമാന്റെ(അല്‍ ഹക്കീമിന്റെ) തത്വങ്ങളില്‍ (ഹുക്മത്തില്‍) നിന്നാണ് വിധിവിലക്കുകള്‍/കര്‍മ്മങ്ങള്‍ (ഹുക്മുകള്‍) ഉണ്ടാവുക,ആ ഹുക്മുകള്‍ യുക്തി(ഹിക്മത്ത്)ഭദ്രവുമായിരിക്കും.                     

പ്രപഞ്ചത്തിലെ സര്‍വ്വ സൃഷ്ടികളും പരസ്പ്പരം ബന്ധപെട്ട്,ആശ്രയിച്ചാണ് നിലനില്‍ക്കുന്നത് ,സൃഷ്ടികളുടെ പരസ്പ്പരമുള്ള ഈ ആശ്രയത്വത്തില്‍ നിന്ന് തന്നെ സര്‍വ്വ സൃഷ്ടികളെയും ഒരേ ഒരു ശക്തി മാത്രമാണ്  സൃഷ്ടിച്ചതെന്ന് മനസിലാക്കാന്‍ പ്രയാസമില്ല.

പ്രപഞ്ച സൃഷ്ടാവായ ആ ശക്തിയെയാണ് മുസ്ലിങ്ങള്‍ അല്ലാഹു എന്ന് വിളിക്കുന്നത്‌.അല്ലാഹുവില്‍ നിന്ന് അന്ത്യ പ്രവാചകന്‍ മുഹമ്മദ്‌ നബി(സ.അ)ക്ക് ദിവ്യബോധനം മുഖേന ലഭിച്ച വിശുദ്ധ വചനങ്ങളുടെ സമാഹാരമാണ്  അഥവാ പ്രപഞ്ച വ്യാഖ്യാനമാണ് വിശുദ്ധ ഖുര്‍ആന്‍.അന്ത്യ പ്രവാചകനിലൂടെ സമ്പൂര്‍ണ്ണമാക്കപെട്ട,ഇസ്ലാമിന്റെ,അടിസ്ഥാന പ്രമാണമാണ് വിശുദ്ധ ഖുര്‍ആന്‍.

പ്രപഞ്ച വ്യാഖ്യാനമായ വിശുദ്ധ ഖുര്‍ആനിലെ തത്വസമ്പൂര്‍ണ്ണമാക്കപെട്ട വചനങ്ങളാണ്,…മനുഷ്യനും…പ്രപഞ്ചവും(ലോകവും)… പ്രപഞ്ച നാഥനും(ലോകനാഥനും)…തമ്മിലുള്ള ബന്ധം വിവരിക്കുന്നത്.മനുഷ്യനും…ലോകവും… ലോകനാഥനും…തമ്മില്‍ സമന്വയം സാധ്യമാകത്തക്ക രീതിയിലുള്ള കര്‍മ്മങ്ങളുടെ(ജനന-മരണങ്ങല്‍ക്കിടയിലുള്ള മനുഷ്യ കര്‍മ്മങ്ങള്‍) സമാഹാരമാണ് ഇസ്ലാം.

ഇസ്ലാമെന്നാല്‍ സമാധാനം എന്നാണ് അര്‍ത്ഥം.ഇസ്ലാമിലെ കര്‍മ്മങ്ങള്‍ അനുസരിച്ച് ഓരോ വ്യാക്തിയും ജീവിക്കുമ്പോള്‍ ആ വ്യക്തിക്കും,ആ വ്യാക്തി ഉള്‍പ്പെടുന്ന ഈ ലോകത്തിനും സമാധാനമുണ്ടാവുകയും പരലോകത്ത് സ്വര്‍ഗീയമായ നിത്യശാന്തി ലഭിക്കുകയും ചെയ്യും.

എന്നാല്‍ ഒരു കൊച്ചു ഗ്രാമം പോലെ ചുരുങ്ങിയ ഇന്നത്തെ ലോകത്തില്‍ സമാധാനം ഉണ്ടാവണമെങ്കില്‍ ലോകത്തില്‍/സമൂഹത്തില്‍ എല്ലാവരും ഏകനായ ലോകനാഥന്റെ വിധിവിലക്കുകള്‍ അനുസരിക്കല്‍ അനിവാര്യമായിരിക്കയാണ്.

ഒരൊറ്റ അസ്തിത്വത്തില്‍ നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും,അതില്‍ നിന്ന് തന്നെ അതിന്റെ ഇണയെ സൃഷ്ടിക്കുകയും,അങ്ങനെ അവരില്‍ നിന്ന് മനുഷ്യ കുലത്തെ സൃഷ്ടിച്ച പ്രപഞ്ച നാഥന്റെ സൃഷ്ടി തത്വം പ്രകാരം…സമൂഹത്തിലെ ഓരോ മനുഷ്യനും പരസ്പ്പരം സഹോദരന്മാര്‍ ആകുന്നു….

….സ്വാഭാവികമായും ഓരോ വ്യക്തിയുടെയും കര്‍മ്മത്തില്‍ സമൂഹത്തിനും താത്വികമായി  ഉത്തരവാദിത്വം ഉള്ളത് കൊണ്ട് ആ കര്‍മ്മങ്ങളുടെ ഗുണ-ദോഷഫലങ്ങള്‍ സമൂഹത്തിലെ തന്റെ സഹോദരനും അനുഭവിക്കാന്‍ (ഉദാഹരണം എയ്ഡ്സ് )വിധിക്കപെട്ടിരിക്കയാണ്.ജന്മതത്വ പ്രകാരം മനുഷ്യരെ പരസ്പ്പരം സഹോദരന്മാരാക്കി ഒരാളുടെ കര്‍മ്മത്തിന്റെ ഗുണ-ദോഷഫലങ്ങള്‍ മറ്റുള്ളവര്‍ക്കും ബാധകമാക്കിയ ദൈവിക വിധിക്കുള്ള പരിഹാരം ദൈവിക ദര്‍ശനത്തില്‍ തന്നെയുണ്ട്.അതായത്….

ജന്മ(തത്വ)ത്തില്‍ പരസ്പ്പരം സഹോദരന്മാരായ മനുഷ്യര്‍ കര്‍മ്മ(തത്വ)ത്തിലും സഹോദരന്മാരാവുക.അതിന് വേണ്ടി….

ദൈവീകമായ സമാധാന-കര്‍മ്മങ്ങളുടെ സമാഹാരമായ ഇസ്ലാം സ്വീകരിക്കുകയും ലോകം മുഴുവന്‍ സമാധാനമായ ഇസ്ലാം ആവുകയും ചെയ്യുക.അതാണ്‌…ജന്മ-കര്‍മ തത്വങ്ങളുടെ സമന്വയ ഫലമായ ഇഹ-പര ലോക ശാന്തിയും സമാധാനവുമായ ഇസ്ലാമിന്റെ ദാര്‍ശനിക ലക്‌ഷ്യം.അഥവാ പ്രകൃതി-സമൂഹ സമന്വയത്തിന്റെ ഫലമായ ഇഹ-പര ലോക ശാന്തിയും സമാധാനവുമാണ് പ്രകൃതി മതമായ ഇസ്ലാം ലക്‌ഷ്യമാക്കുന്നത്……..

പ്രകൃതിയെന്നു പറയുമ്പോള്‍ ഇവിടെ ഉദ്ദേശിക്കുന്നത് ഹവ്വയ്ക്ക് മുമ്പുള്ള ആദമിന്റെ ജന്മ ലോകമാണ്.അതായത് ആദമിനെ സൃഷ്ടിക്കപെട്ടപ്പോള്‍ ഉണ്ടായിരുന്ന ലോകത്തിന്റെ അവസ്ഥ.പിന്നീട് ഹവ്വയെ സൃഷ്ടിക്കപെട്ടതോട് കൂടിയാണ് സമൂഹത്തിന്റെ “ആരംഭ കനി”ഉണ്ടായത്.അതായത്‌ സമൂഹത്തിന്റെ അടിസ്ഥാന യുണിറ്റ് ഉണ്ടായത്.ആദം മാത്രമായിരിക്കുന്ന അവസ്ഥയെ ഒരിക്കലും സമൂഹമെന്ന് പറയാന്‍ കഴിയില്ല.കാരണം സമൂഹം ആരംഭിക്കുക രണ്ട് പേരില്‍ നിന്നാണ്.പിന്നീട്  ദൈവത്തിന്റെ ഒരു പരീക്ഷണത്തില്‍ പരാജയപെട്ടതോട് കൂടി ആദമിനെയും ഹവ്വയെയും ജന്മ ലോകത്തില്‍ നിന്ന് കര്‍മ്മ ലോകത്തിലേക്ക്‌ അയക്കുകയായിരുന്നു.

ഈ വസ്തുതകളില്‍ നിന്ന്  ആദം പ്രകൃതിയുടെയും ഹവ്വ സമൂഹത്തിന്റെയും പ്രതീകമായി മനസ്സിലാക്കുന്നതില്‍ കുഴപ്പമില്ല.മലയാളത്തിലെ ഒരു എഴുത്ത്കാരന്‍ പ്രകൃതിയെയും സമൂഹത്തെയും പ്രതീകവല്‍ക്കരിക്കരിച്ചത് ഒന്നിച്ച് നടക്കാനിറങ്ങിയ സഹോദരിമാരായാണ്.പക്ഷെ..

….അങ്ങനെയാവുമ്പോള്‍ സമൂഹത്തെ പ്രതീകവല്‍ക്കരിക്കുന്ന ഇളയ സഹോദരി പ്രകൃതിയെ പ്രതീകവല്‍ക്കരിക്കുന്ന മൂത്ത സഹോദരിയില്‍ നിന്ന് ഉണ്ടായതല്ല എന്നൊരു പ്രശ്നമുണ്ട്.യഥാര്‍ത്ഥത്തില്‍ ആദ്യമുണ്ടായ,ആദ്യം തന്നെ നിലനിന്നിരുന് പ്രകൃതിയില്‍ നിന്നാണ് സമൂഹമുണ്ടായതെന്ന വസ്തുത നിഷേധിക്കാനും കഴിയില്ല….

….ഇതേസമയം ഒന്നിച്ച് നടക്കാനിറങ്ങിയ ഇണകളാണ്‌  പ്രകൃതിയും(ആദവും ഹവ്വയും)സമൂഹവുമെന്ന് കരുതുകയാണെങ്കില്‍ പ്രശ്നമൊന്നുമില്ലല്ലോ.അപ്പോള്‍ ആദമില്‍ നിന്നാണോ ഹവ്വയുണ്ടായത് എന്നൊരു ചോദ്യമുണ്ട്?.ആദമില്‍ നിന്നാണ് ഹവ്വയുണ്ടായാതെങ്കില്‍ അതിന്റെ യുക്തിയെന്താണ്‌ എന്ന മറ്റൊരു ചോദ്യവുമുണ്ട്?.പ്രകൃതിയില്‍ നിന്ന് സമൂഹമുണ്ടായത് പോലെ….

തീര്‍ച്ചയായും ആദമില്‍ നിന്നാണ് ഹവ്വയുണ്ടായത് അഥവാ ഹവ്വയെ സൃഷ്ടിക്കപെട്ടത് എന്ന തത്വം വിശുദ്ധ ഖുര്‍ആനിലുണ്ട്.

ഇനിയൊരു സാഹചര്യം സങ്കല്‍പ്പിക്കാം,അതായത് ഹവ്വബീവി പ്രാപഞ്ചിക(ഭൌതിക/ആത്മീയ) നിയമങ്ങള്‍ക്ക് വിരുദ്ധമായ ഒരു കര്‍മ്മം ചെയ്തുവെന്ന് സങ്കല്‍പ്പിച്ചാല്‍ ആ കര്‍മ്മത്തിന്റെ ഫലം ആദമിനെയും ബാധിക്കുമെന്നതില്‍ യുക്തിരഹിതമായി ഒന്നുമില്ല.കാരണം ആദമിന്റെയും ഹവ്വയുടെയും അസ്തിത്വം ഒന്നാണ്.അതായത് ഹവ്വയുടെ കര്‍മ്മങ്ങള്‍ക്ക്‌ ആദമിനും ആദമിന്റെ കര്‍മ്മങ്ങള്‍ക്ക് ഹവ്വയ്ക്കും പരോക്ഷമായ ഉത്തരവാദിത്വം ഉണ്ട്.സ്വാഭാവികമായും ആദ്യ പിതാ-മാതാവിന്റെ മക്കളായ മനുഷ്യ കുലത്തിനും ഇവയൊക്കെ ബാധകമാണ്.

ഇനി പ്രാപഞ്ചിക നിയമങ്ങള്‍ക്ക് വിരുദ്ധമായ കര്‍മ്മങ്ങള്‍ ചെയ്യുന്നവരെ മാത്രം,അതിന്റെ കര്‍മ്മ ഫലം ബാധിക്കതക്ക രീതിയില്‍ ദൈവത്തിന് ശിക്ഷിക്കാന്‍ കഴിയുമെന്നിരിക്കെ സമൂഹത്തെ മൊത്തം ബാധിക്കാവുന്ന രീതിയില്‍  സൃഷ്ടി വ്യാവസ്തകളും മറ്റും,ദൈവം സംവിധാനിച്ചതെന്തിന് എന്ന സംശയം ഈ ലോകമൊരു പരീക്ഷണ ലോകം മാത്രമാണെന്ന ധാരണയില്ലായ്മയില്‍ നിന്നുണ്ടാവുന്നതാണെന്ന് മുമ്പ് തന്നെ പറഞ്ഞിട്ടുണ്ട്….

….മാത്രമല്ല,യഥാര്‍ത്ഥത്തില്‍ ഒരാളുടെ എല്ലാ കര്‍മ്മങ്ങളുടെയും ഫലങ്ങള്‍ സമൂഹത്തിലെ മറ്റുള്ളവരെ ബാധിക്കാറില്ല.അത് മാത്രമല്ല,ഏതൊരു കര്‍മ്മത്തിന്റെയും ആദ്യ ഫലങ്ങള്‍ ദോഷകരമായാലും ഗുണകരമായാലും ആ കര്‍മ്മത്തിന്റെ കര്‍ത്താവിന് തന്നെയാണ് ലഭിക്കുക.

മനുഷ്യന്റെ കൈകള്‍ മുന്‍കൂട്ടി ചെയ്ത് വെച്ചതിന്റെ ഫലമായി തിന്മകള്‍ ബാധിക്കുന്നതിനെ സംബന്ധിച്ചും കര്‍മ്മ ഫലങ്ങളെ സംബന്ധിച്ചുമുള്ള അദ്ധ്യാപനങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ കാണാവുന്നതാണ്.

 

image  V.B.Rajan ഇവിടെ പറഞ്ഞു ...

  • കുഞ്ഞിപ്പാ, അള്ളാ അമൂര്‍ത്തമാണെന്ന് പറഞ്ഞാല്‍ കുഴപ്പത്തിലാകുന്നത് നിങ്ങള്‍ തന്നെയായിരിക്കും.
  •  സത്യം, സ്നേഹം തുടങ്ങിയവയെപ്പോലെ അമൂര്‍ത്തമാണ് ദൈവമെന്ന വാദത്തെ ആരാണ് എതിര്‍ക്കുന്നത്?
  •  പ്രപഞ്ചത്തിലും മനുഷ്യജീവിതത്തിലും നിരന്തരം ഇടപെടല്‍ നടത്തുന്ന, പുസ്തകവും കൊടുത്ത് പ്രവാചകന്മാരെ ജനങ്ങളുടെയിടയിലേക്ക് അയച്ചുകൊണ്ടിരുന്ന ദൈവം അതെങ്ങനെ അമൂര്‍ത്തമാവും?
  • മൂര്‍ത്തമായ ദൈവസങ്കല്പത്തെയാണ് ഇവിടെ പരാമര്‍ശിക്കുന്നതെന്നാണ് ഞാന്‍ കരുതുന്നത്. പുതിയവേഷം കെട്ടിച്ച് അവതരിപ്പിച്ചാലും ദൈവം രക്ഷപ്പെടുമെന്ന് തോന്നുന്നില്ല.

കുന്ഹിപ്പ  കുഞ്ഞിപ്പ പറഞ്ഞു …

അല്ലാഹു അമൂര്‍ത്തമാണെന്ന സത്യം തുറന്ന് പറഞ്ഞാല്‍ എന്ത് കുഴപ്പമാണുണ്ടാവുകയെന്നു മനസ്സിലാവുന്നില്ല!(?).ചെറിയ പ്രായത്തില്‍ മദ്രസ പഠനത്തില്‍ തന്നെ മുസ്ലിങ്ങള്‍ അല്ലാഹു അമൂര്‍ത്തമാണെന്ന സത്യം ഗ്രഹിക്കാറുണ്ട്.

കണ്ണില്ലാതെ കാണുന്നവന്‍,കാതില്ലാതെ കേള്‍ക്കുന്നവന്‍ അഥവാ മൂര്‍ത്തമായ കണ്ണോ കാതോ ഇല്ലെന്ന് മാത്രമല്ല പ്രപഞ്ചത്തിലെ മൂര്‍ത്തമായ ഒരു വസ്തുവും അല്ലാഹുവിന് തുല്യമല്ല.അക്കാരണത്താല്‍ പ്രപഞ്ചത്തിലെ മൂര്‍ത്തമായാതൊന്നും തന്നെ അല്ലാഹുമായി ചേര്‍ത്തി പറയാന്‍ പാടുള്ളതല്ലെന്ന് വിശ്വാസ ശാസ്ത്രത്തിന്റെ  അടിസ്ഥാന പാഠമായി വിശ്വാസികള്‍ പഠിച്ചിട്ടുണ്ട്.സ്വാഭാവികമായും സാങ്കല്‍പ്പിക ശക്തികളെ മൂര്‍ത്തവല്‍ക്കരിച്ചു മൂര്‍ത്തിയാക്കി ആരാധിക്കുന്ന മൂര്‍ത്തിയാരാധന/ബിംബാരാധന ഒരു കാലത്തും ഇസ്ലാമില്‍ ഉണ്ടാവില്ലെന്ന് മനസ്സിലാക്കാം.കാരണം അല്ലാഹു ഒരു സങ്കല്പ്പമല്ല,നമുക്ക്‌ സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിന്റെ “അപ്പുറമുള്ള” പരമ യഥാര്‍ത്ഥമാണെന്ന ബോധം എല്ലാ മുസ്ലിങ്ങള്‍ക്കും ഉണ്ട്.

പദാര്‍ത്ഥ പ്രധാനലോകത്ത് ജീവിക്കുന്നത് കൊണ്ട് ചിലര്‍ക്ക് സര്‍വ്വസ്വവും പദാര്‍ത്ഥമായി കാണാനുള്ള പ്രവണതയുണ്ടാവാം.സ്വാഭാവികമായും പദാര്‍ത്ഥമല്ലാത്ത അല്ലാഹുവിനെ ഉള്‍ക്കൊള്ളാന്‍ പദാര്‍ത്ഥ വാദികള്‍ക്ക്‌ കഴിയണമെന്നില്ല.പദാര്‍ത്ഥവാദികള്‍ക്ക് ഉള്‍കൊള്ളാന്‍ കഴിയുന്ന,മൂര്‍ത്തവല്‍ക്കരിക്കപെട്ട,പദാര്‍ത്ഥവല്‍ക്കരിക്കപെട്ട ഒരു ദൈവത്തെ ഇസ്ലാമില്‍ ഒരു കാലത്തും പ്രതീക്ഷിക്കരുതെന്ന് അഭിമാനത്തോടെ അറിയിക്കുന്നു.

താങ്കളിവിടെ ദൈവം,സ്നേഹം പോലെ മൂര്‍ത്തമല്ലെങ്കില്‍/പദാര്‍ത്ഥബദ്ധമല്ലെങ്കില്‍ എതിര്‍ക്കുകയില്ലെന്ന് പറയുന്നു.അതൊരു പക്ഷെ,ദൈവത്തിന്റെ അമൂര്‍ത്തതയെ സ്നേഹത്തോട് ഉപമിക്കുന്നത് കൊണ്ടാവുമോ?.അതോ,പ്രണയം മാംസനിബദ്ധമല്ല/പദാര്‍ത്ഥബദ്ധമല്ല ദിവ്യമാണ്‌അല്ലെങ്കില്‍ ദൈവീകമാണ്‌ …എന്നെല്ലാം വലിയ വലിയ ആളുകള്‍ പറയുന്നത് കൊണ്ടാവുമോ?.

ദൈവത്തിന്റെ രൂപവും സൌന്ദര്യവും കണ്ട് ഇഷ്ടപ്പെട്ടതിന് ശേഷമോന്നുമല്ല ദൈവത്തെ നമ്മള്‍ സ്നേഹിക്കുകയും/ആരാധിക്കുകയും ചെയ്യുക.അതെ പോലെ,…യഥാര്‍ത്ഥ പ്രണയത്തിന്റെ….സത്യാമുള്ള പ്രണയത്തിന്റെ… കാരണവും രൂപവും സൌന്ദര്യവുമല്ല ആത്മ ബന്ധമാണ്‌..ഇതാണ് പ്രണയം ദിവ്യമാണ്,ദൈവീകമാണ് എന്ന് പറയുമ്പോള്‍ വലിയ വലിയ ആളുകളൊക്കെ അര്‍ത്ഥമാക്കുന്നത്.

(സത്യം,സ്നേഹം തുടങ്ങിയവ ദൈവത്തിന്റെ ഉപമയല്ല,ദൈവത്തിന്റെ അമൂര്‍ത്തതയെ ഉദാഹരിക്കുന്നതാണ്.ദൈവത്തിന് ഉപമയില്ല) 

അപ്പോള്‍ മുസ്ലിങ്ങളുടെ ആരാധന മാത്രമാണ് സത്യം,അവര്‍ മാത്രമാണ് ദൈവത്തെ ആത്മാര്‍ഥമായി ആരാധിക്കുന്നത്.അവര്‍ക്ക്‌ ദൈവത്തെ ആരാധിക്കാന്‍ ദൈവത്തെ കാണുകയോ കണ്ട് ഇഷ്ടപെടുകയോ ചെയ്യേണ്ടതില്ല,എന്നല്ല യാതൊരു രൂപത്തിലും ദൈവത്തെ സങ്കല്‍പ്പിക്കുകയോ ചെയ്യേണ്ടതില്ല.മറ്റുള്ളവര്‍ക്കെല്ലാം ദൈവത്തെ ആരാധിക്കാന്‍ ഓരോ സാങ്കല്‍പ്പിക രൂപം നിര്‍ബന്ധമാണ്.ഏറ്റവും വലിയ ദൈവ നിഷേധമാണത്,നമ്മള്‍ ഇഷ്ടപെടുന്ന രൂപത്തിലോക്കെ ദൈവത്തെ സങ്കല്‍പ്പിക്കുന്നത് അറ്റമില്ലാത്ത ധിക്കാരമാണ്.

പ്രപഞ്ചത്തിലും മനുഷ്യജീവിതത്തിലും നിരന്തരം ഇടപെടല്‍ നടത്തണമെങ്കില്‍ അല്ലാഹു മൂര്‍ത്ത ശക്തിയായിരിക്കണം എന്നൊരു വാദം താങ്കള്‍ക്ക് ഉണ്ടോയെന്നറിയില്ല.എന്നാല്‍,അങ്ങനെയൊരു വാദം ഉണ്ടെങ്കില്‍ അതൊരു അബദ്ധമാണെന്ന് ആലോചിച്ചാല്‍ മനസ്സിലാവും.

പിന്നെ പുസ്തകം എന്ന് പറയുമ്പോള്‍ അല്ലെങ്കില്‍ കേള്‍ക്കുമ്പോള്‍ താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നത്‌ എന്നറിയില്ല.കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍(സോഫ്റ്റ്‌വെയര്‍ മൂര്‍ത്തമല്ല)എന്ന് പറയുന്നത്,ആ സോഫ്റ്റ്‌വെയര്‍ സ്റ്റോര്‍ ചെയ്ത ഡിസ്ക്കാണെന്ന് ആരും മനസ്സിലാക്കാറില്ല.എന്നാല്‍ ഒരു ഡിസ്ക് കാണിച്ച് ഇത് “YY” സോഫ്റ്റ്‌വെയര്‍ ആണെന്ന് പറഞ്ഞാല്‍ മൂര്‍ത്തമായ ആ ഡിസ്ക്കില്‍ അമൂര്‍ത്തമായ “YY” സോഫ്റ്റ്‌വെയര്‍ സ്റ്റോര്‍ ചെയ്തിട്ടുണ്ടെന്നാണ് എല്ലാവരും മനസ്സിലാക്കുക.അല്ലാതെ ആ ഡിസ്ക്കിനെ പോലെ അതിലുള്ള സോഫ്റ്റ്‌വെയറും മൂര്‍ത്തമാണെന്ന് നാസ്ഥികരെ പോലെ  ആരും മനസ്സിലാക്കാറില്ല.

അതെ പോലെ തന്നെയാണ് ഗ്രന്ഥം എന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുമ്പോഴും മനസ്സിലാക്കേണ്ടത്.അന്ത്യ പ്രവാചകന് ദിവ്യ ബോധനം മുഖേന ലഭിച്ച തത്വ സമ്പൂര്‍ണ്ണമായ ദിവ്യ വചനങ്ങളുടെ സമാഹാരമാണ് വിശുദ്ധ ഖുര്‍ആന്‍ എന്ന ഗ്രന്ഥം.ആ വിശുദ്ധ വചനങ്ങള്‍ പ്രവാചകന് ശേഷമാണ് മാത്രമാണ് ഇന്നത്തെ പോലെ മൂര്‍ത്ത രൂപത്തിലുള്ള പുസ്തകത്തില്‍ എഴുതി സംരക്ഷിച്ചത്

Sunday 5 June 2011

കാളിദാസന്മാരുടെ ഇസ്ലാമോഫോബിയയും അവയ്ക്കുള്ള പ്രധിവിധിയും3

കാളിദാസന്മാരുടെ കമെന്റില്‍ നിന്നുണ്ടാവുന്ന ചോദ്യങ്ങക്കുള്ള മറുപടിയാണ് ഈ തരം പോസ്റ്റ്‌ കൊണ്ട് ഉദ്ദേശിക്കപെടുന്നത്.മാത്രമല്ല കാളിദാസന്മാരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിട്ടുള്ള എന്റെ മുന്‍ കമെന്റുകള്‍ കോപി പേസ്റ്റ്‌ ചെയ്യുകയും അവയിലെ പോയിന്റുകള്‍ അക്കമിട്ട് പറയുകയും വിശദീകരണം ആവശ്യമുള്ള പോയിന്റുകള്‍ മറ്റൊരു പോസ്റ്റായി വികസിപ്പിക്കണമെന്നും വിചാരിക്കുന്നുണ്ട്.(ഇന്‍ഷാ അള്ളാ..) 

conne   kaalidaasan said...
എച്ച് ഐ വി വൈറസിന്റെ കുതന്ത്രം എന്ന പരാമര്‍ശം എന്നെ ചിരിപ്പിച്ചു. എച്ച് ഐ വി വൈറസിനെ  സൃഷ്ടിച്ച് മനുഷ്യനെ നശിപ്പിക്കുന്ന അള്ളായുടെ കുതന്ത്രമെന്നല്ലേ കുഞ്ഞാപ്പമാര്‍ പറയേണ്ടത്?

കുന്ഹിപ്പ     കുഞ്ഞിപ്പ said...
അപ്പോള്‍ എച്ച് ഐ വി വൈറസ്‌ പരിണമിച്ചുണ്ടായതല്ലെന്ന് പരിണാമിയായ കാളിദാസന്മാര്‍ സമ്മതിച്ചുവല്ലേ?.

തീര്‍ച്ചയായും ബുദ്ധിയും,ബോധവും,ഉദ്ദേശ്യവുമില്ലാതെ യാദൃശ്യശ്ചികമായി…പരിണാമത്തിലൂടെ എച്ച് ഐ വി വൈറസ്‌ എന്നൊരു സൃഷ്ടിയുണ്ടാവില്ലെന്ന് പരിണാമികള്‍ക്ക് ഇപ്പോഴെങ്കിലും തിരിച്ചറിയാന്‍  കഴിയുന്നത് നല്ലൊരു ലക്ഷണമാണ്‌.
കാളിദാസന്മാരുടെ നേരത്തെ പറഞ്ഞ ചിരിക്ക് കാരണം അവരുടെ വിശകലന ശേഷിയില്ലായ്മയാണെന്ന് ഓര്‍ത്ത്‌ ഓര്‍ത്ത്‌ മറ്റുള്ളവര്‍ക്കും ചിരി വരുന്നത് ചിരിയോടെ തന്നെ കാളിദാസന്മാരെയും അറിയിക്കുന്നു.
എച്ച് ഐ വി വൈറസിന്റെ സൃഷ്ടി കര്‍ത്താവ് ബോധവും ബുദ്ധിയും ഉദ്ധേഷവുമില്ലാത്ത മ്യൂട്ടെഷന്‍ മൂര്‍ത്തിയല്ല,ബോധവും ബുദ്ധിയും ഉദ്ദേശ്യവുമുള്ള അല്ലാഹുവാണെന്ന കാളിദാസന്മാരുടെ വാദം പൂര്‍ണ്ണമായും അംഗീകരിക്കുന്നു…..
…..എന്നല്ല,സര്‍വ്വ സൃഷ്ടികളുടെയും സൃഷ്ടി കര്‍ത്താവ്‌ അല്ലാഹുവാണെന്ന് വിശുദ്ധ ഖുര്‍ആനില്‍ വിവിധ ഭാഗങ്ങളില്‍ പറയുന്നത് പരിണാമികള്‍ക്ക് അറിയില്ലെങ്കില്‍ ഇതോട് കൂടി സര്‍വ്വ സൃഷ്ടികളുടെയും സൃഷ്ടി കര്‍ത്താവ്‌ അല്ലാഹുവാണെന്ന് എല്ലാ പരിണാമികളെയും അറിയിക്കുന്നു.

മനുഷ്യബോധത്തെ,മനുഷ്യന്റെ ധാര്‍മികബോധത്തെ അഥവാ മനുഷ്യന്റെ ലൈംഗിക സദാചാരബോധത്തെ സംരക്ഷിക്കാനെന്ന പോലെ പ്രത്യക്ഷപെട്ട  എച്ച് ഐ വി വൈറസിനെ  അഥവാ എയ് ഡ്സ് വൈറസിനെ ബോധവും മൂല്യബോധവുമില്ലാത്ത,എന്നല്ല യാതൊരു ബോധവും ലകഷ്യവുമില്ലാത്ത പരിണാമ കാരണമല്ല സൃഷ്ടിച്ചത്,മറിച്ച് ബുദ്ധിയും ബോധവും ഉദ്ദേശ്യവുള്ള മനുഷ്യന്റെ ധാര്‍മ്മിക-ലൈംഗിക സദാചാര മൂല്യങ്ങളില്‍ താല്പര്യമുള്ള അതിന് വേണ്ടി മനുഷ്യനെ നിര്‍ബന്ധിക്കുകയും ചെയ്യുന്ന അല്ലാഹുവാണ് സൃഷ്ടിച്ചതെന്ന കാളിദാസന്മാരുടെ വാദമാണ് അംഗീകരിക്കുന്നതെന്ന് ഞാന്‍ നേരത്തെ പറഞ്ഞത്.
അപ്പോള്‍ ലൈംഗിക സദാചാര ബോധത്തെ സംരക്ഷിക്കാന്‍ അല്ലെങ്കില്‍ മനുഷ്യന്റെ ലൈഗിക സദാചാരബോധത്തെ തകര്‍ക്കുന്നവരെ ശിക്ഷികാനാണ്‌ എയ് ഡ്സ് വൈറസിനെ സൃഷ്ടിച്ചതെന്നും അതിനെ സൃഷ്ടിച്ചത് പരിണാമ കാരണമല്ലെന്നും….(പരിണാമ കാരണമെന്താണെന്ന് സത്യാത്തില്‍ എനിക്കും അറിയില്ല,അറിയണമെന്നുള്ളവര്‍ ഏതെങ്കിലും പരിണാമികളെ കണ്ട് മുട്ടിയാല്‍ പുടിച്ച് വെച്ച് ചോദിച്ചാല്‍ മതി )
….അതിനെ സൃഷ്ടിച്ചത് അല്ലാഹുവാണെന്നുമുള്ള  കാളിദാസന്മാരുടെ വാദം അംഗീകരിക്കുമ്പോള്‍,മറ്റൊരു ചോദ്യം ഒരു പക്ഷെ ഗൌരവത്തോടെ ആലോചിക്കാത്തവരില്‍ ഉണ്ടാവാം….

…അതായത്‌,എച്ച് ഐ വി വൈറസ്‌ മൂലം നിരപരാധികളും ശിക്ഷിക്കപെടുന്നില്ലേ,അത് നീതീകരിക്കാന്‍ കഴിയുന്നതാണോ എന്നൊക്കെയുള്ള സംശയങ്ങളാണ്‌  ഉദ്ദേശിക്കുന്നത് .
തീര്‍ച്ചയായും ലൈഗിക സദാചാര ബോധം സമൂഹവുമായി ബന്ധമുള്ളതാണ്,സ്വാഭാവികമായും ലൈഗിക സദാചാര മൂല്യങ്ങളെ സംരക്ഷിക്കലും ഓരോരുത്തരുടെയും സാമൂഹ്യാ ബാധ്യതയാണ്.സ്വാഭാവികമായും ആ മൂല്യങ്ങളെ തകര്‍ക്കുന്നവര്‍ക്കെതിരെയുള്ള ശിക്ഷ സമൂഹത്തിലെ  മറ്റുള്ളവരെയും ബാധിക്കുന്നതില്‍ അനീതിയോ യുക്തിരാഹിത്യമോ ഉണ്ടെന്ന് തോന്നുന്നില്ല.
സമൂഹത്തെ മൊത്തത്തില്‍ ബാധിക്കുന്ന ഇത്തരം ദൈവിക ശികഷകളെ കുറിച്ച് വിശുദ്ധ ഖുര്‍ആന്റെ ചരിത്ര വിവരണത്തിലും മറ്റും പറയുന്നുണ്ട്.അതായത്,സ്വവര്‍ഗ രതിക്കാരായ ജനങ്ങളുള്ള സമുദായങ്ങളെ ഒന്നടങ്കം ശിക്ഷിച്ച സംഭവങ്ങള്‍.സമൂഹത്തെ മൊത്തം ബാധിക്കുന്ന ഇത്തരം ദൈവിക ശിക്ഷകള്‍ സമൂഹത്തില്‍ നിന്ന് പിന്‍വലിക്കാന്‍ അല്ലാഹു തയ്യാറാവണമെങ്കില്‍ ലൈഗിക സദാചാര മ്യൂല്യങ്ങളുടെ സംരക്ഷണം സമൂഹത്തിലെ ഓരോരുത്തരുടെയും ബാധ്യതയായി കണ്ട് അതിന് വേണ്ടി പ്രവര്‍ത്തിക്കണം.
അങ്ങനെ എയ് ഡിസിനെതിരെയുള്ള ഏക പ്രധിരോധമായ ബോധവല്‍ക്കരണത്തിലൂടെ ലൈഗിക സദാചാര മ്യൂല്യങ്ങളെ സംരക്ഷിച്ച് എയ്ഡ്സ് എന്ന ദൈവിക ശിക്ഷയില്‍ നിന്ന് അഥവാ അതൊരു ദൈവിക ശിക്ഷയാണെങ്കില്‍ അതില്‍ നിന്ന് രക്ഷപെടാനുള്ള സാധ്യത നിലനില്‍ക്കുമ്പോള്‍ ഈ രീതിയിലുള്ള ദൈവ ശിക്ഷ അനീതിയാണെന്നോ യുക്തിരഹിതമാണെന്നോ പറയാന്‍ നീതിബോധവും യുക്തിബോധവുമുള്ള ആര്‍ക്കും കഴിയില്ല,ഇവ രണ്ടുമില്ലാത്ത കാളിദാസന്മാരുടെ കാര്യവും ആര്‍ക്കും പറയാന്‍ കഴിയില്ല.

conne    kaalidaasan said...
ദൈവം മനുഷ്യരോട് സംസാരിക്കുമ്പോള്‍ അവര്‍ക്ക് മനസിലാകുന്ന ഭാഷയിലാണ്‌ സംസാരിക്കേണ്ടത്. മനുഷ്യരുടെ നന്മ ആഗ്രഹിക്കുന്ന ഒരു ദൈവം അതാണു ചെയ്യുക. മുസ്ലിം ദൈവം അവിശ്വാസികളെ അവിശ്വാസത്തിലുറപ്പിച്ചു നിറുത്തുന്നു. എന്നിട്ട് അവരെ ശിക്ഷിക്കുന്നു. ഈ വിനോദം തന്നെയാണ്, മനുഷ്യര്‍ക്ക് മനസിലാകാത്ത അസംബന്ധം ഇറക്കിയപ്പോഴും അള്ളാ അഘോഷിക്കുന്നത്.

കുന്ഹിപ്പ    കുഞ്ഞിപ്പ said...
ദൈവം മനുഷ്യരോട് നേരിട്ട് സംസാരിക്കണമേന്നാണോ കാളിദാസന്മാര്‍ പറയുന്നത്?.
മനുഷ്യരോട് നേരിട്ട് സംസാരിക്കുകയെന്ന പരിപാടികളൊക്കെ പണ്ടത്തെ ചിത്രകഥയിലെ ദൈവങ്ങളുടെ ആഘോഷങ്ങളാണ്.മുസ്ലിം ദൈവം പ്രവാചകന്മാരിലൂടെയാണ് മനുഷ്യരോട് സംസാരിക്കുക.യഥാര്‍ത്ഥത്തില്‍ പ്രവാചകന്മാരും മനുഷ്യര്‍ തന്നെയാണെങ്കിലും,മനുഷ്യരിലും വലിയ മനുഷ്യനായി(SuperMan) പ്രവാചകത്വ ദൌത്യത്തിന് വേണ്ടി സംസ്കരിക്കപെട്ടവരാണ്‌.
ദൈവത്തിന്റെയും മനുഷ്യന്റെയും ഇടയിലെ മനുഷ്യരുടെ പ്രതിനിധിയാണ് യഥാര്‍ത്ഥത്തില്‍ പ്രവാചകര്‍.സ്വാഭാവികമായും മാനുഷിക ഗുണങ്ങള്‍ക്ക് തന്നെയാവണം പ്രവാചകന്മാരില്‍ മുന്‍തൂക്കം.അതെ സമയം പ്രവാചകത്വം കൊണ്ടുണ്ടാവുന്ന ചില അമാനുഷികതയും പ്രവാചകന്മാരില്‍ പ്രകടമാവാറുണ്ട്.പ്രധാനമായും മനസ്സിന്റെ വിശാലാത മൂലമുണ്ടാവുന്ന അഥവാ ബുദ്ധി മണ്ഡലത്തിന്റെ വികാസം കാരണമായുണ്ടാവുന്ന ചില അസാധാരണത്വങ്ങള്‍.
മനസ്സിന്റെ വിശാലത പ്രവാചകത്വത്തിന്റെ അംശങ്ങളില്‍ വളരെ പ്രാധാനമാണ്.വിശാലമായ പ്രപഞ്ചത്തിന്റെ വ്യാഖ്യാനം പ്രവാചകന്മാരിലൂടെയാണ് മനുഷ്യന് ലഭിക്കുന്നത്,സ്വാഭാവികമായും പ്രവാചകന്മാരുടെ മനസ്സ്‌ പ്രപഞ്ചത്തോളം വിശാലമാകല്‍ പ്രവാചകത്വത്തിന്റെ അനിവാര്യവാര്യതകളില്‍ ഒന്നായി മനസ്സിലാക്കാന്‍ പ്രയാസമില്ല.
ഇസ്ലാമികദര്‍ശന പ്രകാരം ഒരേഒരു ദൈവവും ഒരേഒരു പ്രപഞ്ചവും ആ പ്രപഞ്ചത്തിന് ഒരേഒരു വ്യാഖ്യാനമേയുള്ളൂ.ആ പ്രപഞ്ചത്തിന്റെ വ്യാഖ്യാനം പൂര്‍ണ്ണമായും അന്ത്യ പ്രാവാചകന് ദിവ്യ ബോധനം മുഖേന ലഭിച്ചിട്ടുണ്ട്.പ്രപഞ്ചത്തിന് മറ്റൊരു വ്യാഖ്യാനമില്ലാത്തത് കൊണ്ട് മറ്റൊരു പ്രവാചകന്‍ ഇനിയും ലോകത്തിന് ഉണ്ടാവില്ല അഥവാ ഇസ്ലാമിക ദര്‍ശന പ്രകാരം പ്രവാചകത്വ പദവി സീല്‍ ചെയ്യപെട്ടതാണ്.
അതെ സമയം പ്രവാചാകത്വത്തിന്റെ അംശങ്ങളില്‍ ചിലത്  ലഭിക്കുന്ന പുണ്യാത്മാക്കള്‍ എല്ലാ കാലത്തും ഉണ്ടാവാം.യഥാര്‍ത്ഥത്തില്‍ പ്രവാചകന്മാരെ ശരിയായ അര്‍ത്ഥത്തില്‍ ഫോളോ ചെയ്യുന്ന ഒരു ഉത്തമ ശിഷ്യന് പ്രവാചകത്വ അംശങ്ങള്‍ ലഭിക്കുന്നത് സ്വാഭാവികമാണ്.
പ്രപഞ്ച നാഥന്‍ മനുഷ്യരോട് നേരിട്ട് സംസാരിക്കുകയില്ല എന്ന തത്വവും അതിന്റെ യുക്തിയും ഉള്‍കൊള്ളാന്‍ കഴിയുന്നവര്‍ക്ക്,പ്രപഞ്ച നാഥന്‍ മാലാഖമാര്‍ മുഖേന ബോധനം നല്‍കിയ പ്രവാചകന്മാരുടെ ചര്യകള്‍ പിന്‍പറ്റാന്‍ പ്രയാസമുണ്ടാവില്ല.പ്രവാചക ശ്രേഷ്ടന്‍ മുഹമ്മദ്‌ നബി(സ.അ) വാക്കുകളും പ്രവര്‍ത്തികളും പ്രപഞ്ച തത്വങ്ങളുടെ ലളിതമായ ആവിഷ്കാരമായിരുന്നു.നിരക്ഷരരായ ജനങ്ങള്‍ക്ക്‌ തത്വശാസ്ത്രം പഠിപ്പിക്കാന്‍ വന്ന നിരക്ഷരനായ പ്രവാചകന്‍ മുഹമ്മദ്‌ നബി(സ.അ) ജീവിക്കുന്ന തത്വശാസ്ത്രം തന്നെയായിരുന്നു.
പ്രവാചകന്മാര്‍ക്ക് ദിവ്യ ബോധനം മുഖേന ലഭിക്കുന്ന പ്രപഞ്ച തത്വങ്ങളും ആ തത്വങ്ങളുടെ കര്‍മ്മ-ധര്‍മ്മ-നിയമ രൂപങ്ങളും മാത്രമല്ല ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട മറ്റെല്ലാ കാര്യങ്ങളും പ്രവാചകന്മാരുടെ ബോധ/മാതൃഭാഷകളില്‍ മാത്രമാണ് ലഭിക്കുക.ആശയ ഭദ്രമാക്കപെട്ട പ്രപഞ്ചത്തിന്‍റെ മൂല തത്വങ്ങളുടെ വിശദീകരണമായ അവയെല്ലാം ജനങ്ങള്‍ പഠിച്ചു പ്രവര്‍ത്തിക്കാനുള്ളതായത് കൊണ്ട് ലളിതമായിരിക്കുകയും വേണം.വിശുദ്ധ ഖുര്‍ആനിലെ വലിയൊരു ഭാഗവും ഇങ്ങനെയുള്ള ലളിത വചനങ്ങളുമാണ്.
എന്നാല്‍ അത്തരം വചനങ്ങളുടെ അടിസ്ഥാനമായ അഥവാ മേല്‍ പറഞ്ഞ പ്രപഞ്ചത്തിന്‍റെ മൂല തത്വങ്ങള്‍  ബോധ/മാതൃഭാഷകളുടെ ഉള്ളിന്റെ ഉള്ളിലുള്ള മറ്റൊരു ഭാഷയായ പ്രാപഞ്ചിക ഭാഷയിലാണ് അവതരിച്ചിട്ടുള്ളത്.ഇസ്ലാമിക ദര്‍ശനത്തില്‍ അത്തരം വചനങ്ങള്‍ അറിയപ്പെടുന്നത് മുത്തശാബിഹാത്ത് വചനങ്ങള്‍ എന്നാണ്.
പ്രപഞ്ച വ്യാഖ്യാനത്തിന്റെ മൂല തത്വങ്ങള്‍ പ്രാപഞ്ചിക ഭാഷയിലായിരിക്കുന്നതും ആ പ്രപഞ്ച തത്വവുമായും അതുവഴി  പ്രപഞ്ച നാഥനുമായും ബന്ധം സ്ഥാപിക്കുന്ന മൂല തത്വങ്ങളുടെ വിശദീകരണമായ അഥവാ ആ തത്വങ്ങളുടെ കര്‍മ്മ-ധര്‍മ്മ-നിയമ ആവിഷ്ക്കാര വചനങ്ങള്‍ ലളിതമായിരിക്കുന്നതും യുക്തി ഭദ്രവും മനോഹരവുമാണ്.
കാല ദേശങ്ങള്‍ക്ക് വിധേയമായി ഒരുപാട് ഒരുപാട് ബോധ/മാതൃഭാഷകള്‍ ഉണ്ടെന്നും നമുക്കറിയാം.ഈ ഭാഷകളുടെ ഉത്ഭവത്തെ കുറിച്ചും ഈ ബോധ/മാതൃഭാഷകള്‍ അടിസ്ഥാനമാക്കുന്ന സര്‍വ്വ ലോകത്തിനും ബാധമായ ഒരേഒരു അടിസ്ഥാന ഭാഷയായ പ്രാപഞ്ചിക  ഭാഷയെ കുറിച്ചുമുള്ള അറിവ്‌ തര്‍ക്കിക്കാനോന്നും ആവശ്യമില്ലാത്തത് കൊണ്ട് ആരും അവയെ കുറിച്ച് അറിയാന്‍ ശ്രമിക്കാറുമില്ല.
നരവംശ ശാസ്ത്രത്തിന്റെയും അതിന്റെ ശാഖയായ ഭാഷാശാസ്ത്രത്തിന്റെയും അതോടപ്പം മനശാസ്ത്രത്തിന്റെയും അടിസ്ഥാനത്തില്‍ വേദങ്ങളുടെ വ്യാഖ്യാന വ്യാകരണം എന്നൊരു പോസ്റ്റ്‌ എഴുതണമെന്ന വിചാരം ഉള്ളത് കൊണ്ട് പ്രാപഞ്ചിക ഭാഷയെ കുറിച്ച് കൂടുതലൊന്നും ഇപ്പോള്‍ പറയുന്നില്ല.
എന്നാല്‍ കമ്പൂട്ടറിന് യന്ത്ര ഭാഷ എന്നൊരു ഹൈലെവെല്‍ ഭാഷയുള്ളത് പോലെ ആദമിന്റെ സന്തതികള്‍ക്കും ഒരു ഹൈലെവെല്‍ ഭാഷയുണ്ട്,അതിനെയാണ് ഞാന്‍ പ്രാപഞ്ചിക ഭാഷയെന്ന് പറയുന്നത്.ആ ഭാഷയുടെ ലിപിയെന്ന് പറയുന്നത് പ്രപഞ്ചത്തിലെ മൂര്‍ത്ത വസ്തുക്കളാണ്‌.
എല്ലാ പ്രവാചകന്മാരും മറ്റ് മഹാത്മാക്കളും പ്രാപഞ്ചിക ഭാഷ വിദഗ്ദ്ധന്മാരാണ്.ആശയങ്ങളെ പദാര്‍ത്ഥ രൂപത്തില്‍(മൂര്‍ത്ത) കാണാനും,അത് പോലെ തന്നെ ആശയങ്ങളും തത്വങ്ങളും മൂര്‍ത്തവല്‍ക്കരിച്ചു പറയാനുമുള്ള കഴിവ്‌ പ്രവാചകന്റെ സ്വഭാവസവിശേഷതകളില്‍ ഒന്നായിരുന്നെന്ന് പ്രവാചക ശ്രേഷ്ടന്റെ ജീവ ചരിത്രം അറിയുന്നവര്‍ക്കറിയാം.
ഈയടുത്ത കാലത്ത് വിവാദമായൊരു നോവലാണ് ഡാവിഞ്ചി കോഡ്.അതൊരു പക്ഷെ കഥയായിരിക്കാം എങ്കില്‍ പോലും അതൊരു ചരിത്ര സംഭാവമായി അനുഭവപ്പെടാനുള്ള കാരണം അതിന്റെ കര്‍ത്താവിന്റെ ഹാര്‍ഡ്‌ വര്‍ക്കായിരിക്കാം.ഓരോ കൊച്ചു കൊച്ചു സംഭവങ്ങള്‍ക്കും ഓരോ കഥാ പാത്രത്തിനും സ്വാഭാവികത നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.യേശുക്രിസ്തുവിന്റെ അനന്തരാവകാശിയായ കഥാപാത്രത്തിന്‍റെ വ്യാക്തിത്വം എങ്ങനെ രൂപപ്പെടുത്തും എന്ന കാര്യത്തില്‍ അദ്ദേഹത്തിന് യാതൊരു ആശയകുഴപ്പവും ഉണ്ടായില്ലെന്ന് തോന്നുന്നു.അതെ പ്രവാചകന്റെ അനന്തരാവകാശിയായ ആ സ്ത്രീ കഥാപാത്രമൊരു പ്രാപഞ്ചിക ഭാഷ വിദഗ്ദ്ധയായിരുന്നു!.അതായത് പ്രതീക ഭാഷ വിദഗ്ദ്ധ!!
അപ്പോള്‍,ബുദ്ധിയും ബോധവും ആത്മാവുമുള്ള ആദമിന്റെ സന്തതികളായ മനുഷ്യര്‍ക്ക്‌ വിശുദ്ധ ഖുര്‍ആന്‍ മനസ്സിലാവുമെന്ന് മനസ്സിലാക്കി അവസാനിപ്പിക്കുന്നു.

Friday 3 June 2011

കാളിദാസന്മാരുടെ ഇസ്ലാമോഫോബിയയും അവയ്ക്കുള്ള പ്രതിവിധിയും1.

എന്തിനോടെങ്കിലും അകാരണമായ സംശയവും ഭയവും ഉണ്ടാകുന്നതിനെയാണ് ഫോബിയ എന്ന് പറയുക.കാളിദാസന്‍ എന്ന പ്രൊഫൈല്‍ നാമത്തില്‍ എഴുതുന്നയാള്‍ ബ്ലോഗിലെ ഇസ്ലമോഫോബിയ ബാധിച്ചവരുടെ പ്രതീകവും പ്രതിനിധിയുമാണ്.

ഇസ്ലാമോഫോബിയ കാരണം സമാധാനം നഷ്ടപെട്ട കാളിദാസന്മാര്‍ക്ക് തീര്‍ച്ചയായും സമാധാനമായ ഇസ്ലാം ആവശ്യമുണ്ട്.ഇസ്ലാമായ സമാധാനം ലഭിക്കണമെങ്കില്‍ ഒന്നാമതായി വേണ്ടത് സമാധാനത്തോടുള്ള അഥവാ ഇസ്ലാമിനോടുള്ള വിരോധവും അകാരണമായ തെറ്റിദ്ധാരണയും സംശയവും അവരില്‍ നിന്ന് ദുരീകരിക്കുകയാണ് .പക്ഷെ സമാധാനത്തോട് അഥവാ സത്യാ ദര്‍ശനമായ ഇസ്ലാമിനോടുള്ള ഭയത്തോടപ്പം തന്നെ ഇവര്‍ക്ക്‌ സത്യാത്തോടും ഭയമുണ്ടെന്നതും ഒരു അനുഭവ യാഥാര്‍ത്യമാണ്.സ്വാഭാവികമായും ഇവര്‍ക്ക് സത്യ ദര്‍ശനത്തോടുള്ള സംശയങ്ങളോ തെറ്റിദ്ധാരണയോ ചോദിച്ചറിഞ്ഞ് അവ ക്ലിയര്‍ ചെയ്ത് സത്യം ഗ്രഹിക്കാന്‍ ഒരിക്കലും തയ്യാറാവില്ല.പിന്നെയുള്ള മാര്‍ഗം ഇവരുടെ കമെന്റുകളില്‍ നിന്ന് ഇവരുടെ സംശയങ്ങളും മറ്റും മനസ്സിലാക്കി അവ ക്ലിയര്‍ ചെയ്ത് കൊടുക്കുകയാണ്.ആ ഉദ്ദേശ്യത്തോടെ മറ്റ് ഇസ്ലാം പ്രചാരകരോടപ്പം കുറച്ച് കാലമായി ഞാനും ശ്രമിച്ചികൊണ്ടിരിക്കയായിരുന്നു.സുശീല്‍ കുമാറിന്റെ യുക്തിദര്‍ശനം എന്ന ബ്ലോഗില്‍ സംവാദത്തില്‍ സംഭവിച്ചത് എന്ന പോസ്റ്റിലും അവസാനമായി മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും 'പൂജ്യ'മിരിക്കുന്നു എന്ന പോസ്റ്റിലുമായി ആനക്കാരന്‍ കുഞ്ഞിപ്പ എന്ന പ്രൊഫൈല്‍ നാമത്തില്‍ ഞാന്‍ പ്രതികരിക്കാറുണ്ടായിരുന്നു.എന്നാല്‍ ഞാന്‍ പോസ്റ്റ്‌ ചെയ്തിരുന്ന,കഴിഞ്ഞ കുറെ കമെന്റുകള്‍ മേല്‍ പറഞ്ഞ പോസ്റ്റില്‍ വരുന്നില്ലായിരുന്നു.തീര്‍ച്ചയായും കാരണമില്ലാതൊരു കാര്യമില്ലെന്ന് ഓര്‍ക്കുമ്പോള്‍ പോസ്റ്റ്‌ ചെയ്യുന്ന കമെന്റുകള്‍ പോസ്റ്റില്‍ വരാതിരിക്കുന്നതിനും കാരണമുണ്ടാവുമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്,മ്യൂട്ടെഷന് കാരണമില്ലെന്ന് പരിണാമികള്‍ പറയുമ്പോലെ ഇതിനും കാരണമില്ലെന്നും പറഞ്ഞ് ആരെങ്കിലും വരുവോ?.ഏതായാലും നാസ്ഥികനായ ബ്ലോഗ്‌ ഉടമയുടെ ബ്ലോഗിലെ പോസ്റ്റില്‍ ഇസ്ലാം പ്രചാരകനായ എന്റെ കമെന്റ് വരാതിരിക്കുന്നതിന്റെ കാരണം സാധാരണയായി സംശയിക്കപെടുന്നത് പോലെയാണെങ്കില്‍  ആ കാരണം അറിഞ്ഞിട്ടും വലിയ കാര്യമൊന്നുമില്ല.ഞാന്‍ പറഞ്ഞ് വരുന്നത് ഈ ബ്ലോഗ്‌ തുടങ്ങാനുള്ള കാര്യകാരണങ്ങളെ കുറിച്ചാണ്.ഈ സാഹചര്യത്തിലാണ് എന്നെ ആപേക്ഷിച്ച് സീനിയര്‍ ബ്ലോഗറും ബ്ലോഗിലെ സ്ഥിരം ഇസ്ലാം പ്രചാരകനുമായ Abdul Khader EK,പ്രസ്തുത ബ്ലോഗില്‍ വരാന്‍ മടിക്കുന്ന എന്റെ കമെന്റുകള്‍ ചേര്‍ത്ത് ഒരു പോസ്റ്റാക്കാന്‍ ഉപദേശിച്ചത്.കമെന്റുകള്‍ തന്നെ പോസ്റ്റാക്കുന്ന ആ  രീതി വളരെയധികം സൗകര്യപ്രദവും സാധ്യതയുള്ളതുമാണെന്ന് എനിക്കും തോന്നി.അനുഭവസ്ഥനായ അദ്ദേഹം നല്‍കിയ ഉപദേശം നല്ലൊരു ആശയമായി ഞാനും മനസ്സിലാക്കുന്നു.എനിക്കും എന്നെ പോലുള്ളവര്‍ക്കും ഈ രീതി വളരെ അനുയോജ്യമായിരിക്കുമെന്ന് ഞാന്‍ കരുതുന്നു.അങ്ങനെ സുശീല്‍ കുമാറിന്റെ മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും 'പൂജ്യ'മിരിക്കുന്നു എന്ന പോസ്റ്റില്‍ ഞാന്‍ അവസാനമായി പോസ്റ്റ്‌ ചെയ്തതും,എന്നാല്‍ ആ പോസ്റ്റില്‍ വന്നിട്ടില്ലാത്തതുമായ ആറ് കമെന്റുകള്‍ ചേര്‍ത്ത്  “കാളിദാസന്മാരുടെ ഇസ്ലാമോഫോബിയയും അവയ്ക്കുള്ള പ്രതിവിധിയും1.” എന്ന പേരില്‍ ഇങ്ങനെയൊരു പോസ്റ്റ്‌ രൂപപ്പെടുത്തി ബ്ലോഗിന്റെ ഗുരുക്കന്മാരെ ഓര്‍ത്ത്‌ കൊണ്ട് ബ്ലോഗിലേക്ക് ഞാനും പ്രവേശിക്കുന്നു.
പ്രപഞ്ച സൃഷ്ടികളിലെ പരസ്പ്പര ബന്ധം പോലെ പ്രപഞ്ച നാഥന്റെ ഓരോ വചനങ്ങളും പരസ്പ്പരം ബന്ധപെട്ടാണിരിക്കുന്നത്.ജീവവായുവായ ഓക്സിജനെ കുറിച്ചറിയാത്തവരോട് ജീവജലമായ വെള്ളത്തെ കുറിച്ച് വിശദീകരിക്കാന്‍ കഴിയാത്തത് പോലെ പരസ്പ്പരം ബന്ധപെട്ടിരിക്കുന്ന വിശുദ്ധ വചനങ്ങളില്‍ ഒരു വചനം മാത്രമെടുത്ത് അതിന്റെ ആശയം വിശദീകരിക്കാന്‍ കഴിയില്ല.ഓരോ വചനത്തെയും മറ്റ് വചനങ്ങളും,വിശുദ്ധ വചനങ്ങളുടെ വ്യാഖ്യാനമായ നബി വചനങ്ങളും എങ്ങനെയാണ് വിശദീകരിക്കുന്നതെന്ന് പരിശോധിക്കേണ്ടതുണ്ട്.
കാളിദാസന്മാര്‍ ഇപ്പോളെന്നല്ല എല്ലായ്പ്പോഴും ഏതെങ്കിലുമൊരു വിശുദ്ധ വചനമെടുത്തു ദുര്‍വ്യാഖ്യാനിക്കുകയാണ് പതിവ്‌.പ്രസ്തുത വചനത്തെ കുറിച്ച് മറ്റ് ഖുര്‍ആന്‍ വചനങ്ങളോ നബിവചനങ്ങളോ എന്ത് പറയുന്നുവെന്ന് കാളിദാസന്മാര്‍ക്ക് അറിയുകയേ വേണ്ട.എന്നല്ല,ഇസ്ലാമിനെതിരെയുള്ള കാളിദാസന്മാരുടെ ദുഷ്പ്രചരണം എന്ന അപ്രഖ്യാപിത ലകഷ്യത്തിന് തടസമായത് കൊണ്ട് കാളിദാസന്മാര്‍ ദുര്‍വ്യാഖ്യാനിക്കുന്ന വചനത്തെ വിശദീകരിക്കുന്ന മറ്റു വിശുദ്ധ വചനങ്ങളുടെയും നബിവചനങ്ങളുടെയും  അടിസ്ഥാനത്തിലുള്ള വിശദീകരണം കാളിദാസന്മാര്‍ ഭയപ്പെടുകയും ചെയ്യുന്നു.

തീര്‍ച്ചയായും,സത്യന്വാഷണത്തിന്റെ ഒരു പണത്തൂക്കമോ തലയില്‍ രണ്ട് വറ്റ് 'ചോറോ' കാളിദാസന്മാര്‍ എന്ന പരിണാമ ജീവികളില്‍ കാണാത്തത് കാരണം,ഇസ്ലാമിക ദര്‍ശനങ്ങളുടെ തകര്‍ച്ചയെന്ന ഒരേഒരു ലകഷ്യത്തിന് വേണ്ടി മാത്രം കമെന്റുന്ന കാളിദാസന്മാര്‍ക്ക്  സത്യം വളരെയധികം ഭയാനകമായി അനുഭവപ്പെടുക സ്വാഭാവികമാണ്.അത് കൊണ്ട് തന്നെ ഈ കമെന്റ് പരിപാടികളില്‍ നിന്നൊന്നും പ്രയോജനകരമായ യാതൊരു ചര്‍ച്ചയും കാളിദാസന്മാര്‍  ഉദ്ദേശിക്കുന്നില്ലെന്ന് മറ്റുള്ളവര്‍ മനസ്സിലാക്കിയ വിവരം മനസ്സിലാക്കാനുള്ള "മനസ്സ്‌"പോലും അമൂര്‍ത്തമായ എല്ലാത്തിനെയും നിഷേധിക്കുന്ന കാളിദാസന്മാര്‍ക്കില്ല.അത് മാത്രമല്ല ഇസ്ലാമുമായി ബന്ധപെട്ട ഏതൊരു ചര്‍ച്ചയും "കൊളമാക്കാന്‍" ഇസ്ലാമിക ദര്‍ശനങ്ങളുടെ യുക്തിഭദ്രതയെ ഭയപെട്ട് കൊണ്ട് കാളിദാസന്മാര്‍  ശ്രമിക്കുമെന്ന് ആരെങ്കിലും പറഞ്ഞാല്‍,അക്കാര്യം എന്റെ അറിവിനെയും  അനുഭവങ്ങളെയും നിരീക്ഷിച്ചത്തിന്റെ അടിസ്ഥാനത്തില്‍ അതൊരു ആരോപണമാണെന്ന് പറഞ്ഞ് നിഷേധിക്കാനുള്ള കഴിവ്‌ എനിക്കില്ല.
ഏതു പോസ്റ്റിലെ ഏതു ചര്‍ച്ചയിലും ഇസ്ലാമിനെതിരെ പറയാന്‍ കാളിദാസന്മാര്‍ അവസരമുണ്ടാക്കിയെടുക്കും.ഇസ്ലാമിനെതിരെ പറയുമ്പോള്‍ അതിന്റെ പ്രചാരകര്‍ ശക്തമായി പ്രതികരിക്കുമെന്ന് അറിയാമെങ്കിലും കാളിദാസന്മാര്‍ക്കത് അസഹ്യമാണ്.ആ അസഹ്യത കാളിദാസന്മാര്‍ പല രീതിയിലും പ്രകടിപ്പിക്കാറുണ്ട്.പ്രധാനമായും വിശ്വാസികള്‍ക്ക്‌ "വിലക്കുള്ള" വൃത്തികെട്ട കളികളിലൂടെയാണ് കാളിദാസന്മാര്‍,സത്യാ ദര്‍ശനത്തോടുള്ള അസഹ്യത പ്രകടിപ്പിക്കാറുള്ളത്.
എയ് ഡസ് വൈറസിന്റെ പരിണാമം അഥവാ എച്ച് ഐ വി വൈറസ്‌ പരിണമിച്ചു ഉണ്ടായതാണോ എന്ന ചോദ്യം,ചോദ്യത്തരത്തിലൂടെ പരിണാമമൊരു ശാസ്ത്ര സത്യമായി സ്ഥാപിക്കുമെന്ന് വീമ്പ് പറയുന്ന പരിണാമികളായ കാളിദാസന്മാരോട് ചോദിക്കണമെന്ന് കരുതിയിരുന്നു.എന്നാല്‍ കാളിദാസന്മാരുടെ ചില വൃത്തികെട്ട കളികള്‍ കാണുമ്പോള്‍ എച്ച് ഐ വി വൈറസിന്റെ ആക്രമണ രീതിയാണ് പലര്‍ക്കും ഓര്‍മ്മ വരിക.
മനുഷ്യശരീരത്തില്‍ കയറിക്കൂടി മനുഷ്യരുടെ രോഗ പ്രതിരോധ സംവിധാനത്തെ കബളിപ്പിച്ച്,പ്രതിരോധത്തിന്റെ നിയന്ത്രണം സ്വയം ഏറ്റെടുക്കുകയും പിന്നീട് സര്‍വ്വവിധ രോഗാണുക്കള്‍ക്കും രോഗങ്ങള്‍ക്കും ശരീരത്തില്‍ പ്രവേശിക്കാന്‍ വഴിയൊരുക്കുകയും ചെയ്യുകയാണ് എച്ച് ഐ വി വൈറസിന്റെ കുതന്ത്രം
ഇവിടെ കാളിദാസനെന്ന വൈറസ്‌ ക്രിസ്തു മതത്തില്‍ കയറിക്കൂടി ആ മതത്തെ ഒരു വഴിക്ക്‌ അഥവാ വലിയൊരു വഴിക്ക്  അല്ലെങ്കില്‍ "പെരു" വഴി'യില്‍ ആക്കിയിരിക്കയാണ്‌.എന്നാല്‍ ഇപ്പോള്‍,കമെന്റെന്നു പറയുന്ന ചില കാളിദാസവചനങ്ങള്‍ അഥവാ സാത്താനിക് വേഴ്സസ് കാണുമ്പോള്‍ കാളിദാസന്‍ന്മാര്‍ മേല്പറഞ്ഞ ഉദ്ദേശത്തോടെ ഇസ്ലാമിലും കയറിക്കൂടാനുള്ള ശ്രമം നടത്തുകയാണോ എന്ന സംശയം സൂക്ഷ്മബുദ്ധിയുള്ളവര്‍ക്കുണ്ടായാല്‍,അതവരുടെ സൂക്ഷ്മബുദ്ധിക്കുള്ള തെളിവായി കാണാം.
ഇസ്ലാമിന്റെ പ്രചാരകരെ അവരുടെ കമെന്റുകളിലെ വാക്കുകള്‍ വളച്ചൊടിച്ച് ഇസ്ലാമിന്റെ വിമര്‍ശകരാണെന്ന്
തോന്നത്തക്കരീതിയിലും താന്‍ അതിന്റെ സംരക്ഷകനാണെന്ന തെറ്റിദ്ധാരണ ഉണ്ടാക്കുന്ന രീതിയിലുമുള്ള കാളിദാസ വചനങ്ങള്‍ കാണുമ്പോള്‍ കാളിദാസ പുരാണമറിയുന്ന പഴയ വായനക്കാര്‍ക്ക്‌ കാര്യമറിയുമെങ്കിലും പുതുവായനക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുമെന്ന് കാളിദാസന്മാര്‍ കരുതുന്നു.അങ്ങനെ ആ തെറ്റിദ്ധാരണയോടെ പുതു വായനക്കാര്‍ ചര്‍ച്ചയില്‍ ഇടപെട്ട് ചര്‍ച്ചയെ ഇസ്ലാമിക കുടുംബത്തിലെ കൊച്ചു കൊച്ചു കുടുംബ വഴക്കുകളിലേക്ക് വഴിതിരിച്ചു വിടാന്‍ കഴിയുമെന്നും കാളിദാസന്മാര്‍ ദിവാസ്വപ്നം കാണുന്നു.

വിശുദ്ധ വചനങ്ങളുടെ തര്‍ജ്ജമ വ്യാഖ്യാന സഹിതമാല്ലാതെ വായിച്ചാല്‍ വായിക്കുന്നവര്‍ അവിശ്വസികളാകുമെന്ന് കാളിദാസന്മാര്‍ വ്യാമോഹിക്കുന്നു.കാളിദാസന്മാരുടെ ആ മോഹം "പുഗ്ഗ് "അണിയാന്‍ സത്യാന്വാഷികള്‍ വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനസഹിതമല്ലാതെ വായിക്കണമെന്ന് കാളിദാസന്മാര്‍ കണക്ക്‌ കൂട്ടുന്നു.അതിന് വേണ്ടി വിശുദ്ധ ഖുര്‍ആനിലെ മുഴുവചനങ്ങളും മലയാള ഭാഷാജ്ഞാനം മാത്രമുള്ള ആര്‍ക്കും,എന്തിന്!,ആലോചന ശീലം പോലുമില്ലാത്ത ആര്‍ക്കും മനസ്സിലാവുമെന്ന് കാളിദാസന്മാര്‍ നിരന്തരം പ്രചരിപ്പിക്കുന്നു.മേല്‍ പറഞ്ഞ കാളിദാസന്മാരുടെ സങ്കല്‍പ്പം,ഇങ്ങനെയാണ് കാളിദാസന്മാര്‍ പറയാറുള്ളത് "ഗഹനവും തത്വസമ്പുഷ്ടമായ യാതൊന്നുമില്ലാത്ത ലളിതമായൊരു കൊച്ചു പോത്തകമാണ് ഖുറാന്‍"
യുക്തിഭദ്രമായ ഇസ്ലാമിക ദര്‍ശനത്തിന്റെ തകര്‍ച്ച സ്വപ്നം കണ്ടിറങ്ങി തിരിച്ച കാളിദാസന്മാരുടെ  മേല്‍പ്പറഞ്ഞ "സങ്കല്പം" പ്രചരിപ്പിക്കാനാണ് കാളിദാസന്മാര്‍  കൂടുതലും കമെന്റുന്നത്‌.എന്നാല്‍ ദയനീയമായ ആഗ്രഹത്തില്‍ നിന്നുണ്ടാവുന്ന സങ്കല്‍പ്പവും യാഥാര്‍ത്യവും തമ്മിലുള്ള അന്തരമറിയാന്‍ കഴിയാത്തവരല്ല ബ്ലോഗ്‌ വായക്കാരെന്ന യാഥാര്‍ത്ഥ്യം പോലും ഓര്‍ക്കാന്‍ കഴിയാത്തവിധം ഇസ്ലാമോഫോബിയ ബാധിച്ചവരാണ് കാളിദാസന്മാര്‍.
വിശുദ്ധ ഖുര്‍ആനിലെ സുവ്യക്തമായ(ലളിത) വചനങ്ങളെ കുറിച്ചും അവ്യക്തമായ(സങ്കീര്‍ണ്ണ) വചനങ്ങളെ കുറിച്ചും വിശുദ്ധ ഖുര്‍ആനിലെ മൂന്നാം അദ്ധ്യായത്തിലെ ഏഴാം വചനത്തിന്റെയും മറ്റ് ചില വചനങ്ങളുടെയും അടിസ്ഥാനത്തില്‍ പല പ്രാവശ്യം ഞാന്‍ വിശദീകരിച്ചിട്ടുണ്ട്.അവയെ കുറിച്ചൊന്നും ഒരക്ഷരം പോലും മിണ്ടാതെ പിന്നെയും പിന്നെയും പരസ്പ്പരം ബന്ധപെട്ടിരിക്കുന്ന വിശുദ്ധ ഖുര്‍ആനിലെ വചനങ്ങളില്‍ നിന്ന്,സന്ദര്‍ഭങ്ങളില്‍ നിന്ന് അടര്‍ത്തി മാറ്റിയ ചില വചനങ്ങള്‍ ഉപയോഗിച്ച് വിശുദ്ധ വചനങ്ങള്‍ മുഴുവനും ലളിതമാണെന്ന ആശയം ഉത്പാദിപ്പിക്കുന്ന കാളിദാസന്മാരുടെ(കടപ്പാട്,മൌദൂദി സാഹിബ്) ഉദ്ദേശ്യം എന്താണെന്ന് ബുദ്ധിയുള്ളവര്‍ മനസ്സിലാക്കിയിട്ടുണ്ട്.
മേല്‍ പറഞ്ഞ വിശുദ്ധ വചനത്തിന്റെ മൌദൂദി സാഹിബിന്റെ വിവര്‍ത്തനം കാളിദാസന്മാര്‍ക്കും മറ്റുള്ളവര്‍ക്കും ഇങ്ങനെ വായിക്കാം ....
പ്രവാചകാ, അവനാകുന്നു നിനക്ക് ഈ വേദം അവതരിപ്പിച്ചുതന്നിട്ടുള്ളത്. ഇതില്‍ രണ്ടുതരം സൂക്തങ്ങളുണ്ട്: ഒന്ന്, മുഹ്കമാത്ത്.അതാണ് വേദത്തിന്റെ മൂലഘടകം. രണ്ട്, മുതശാബിഹാത്ത്.മനസ്സുകളില്‍ വക്രതയുള്ളവര്‍ എപ്പോഴും കുഴപ്പമാഗ്രഹിച്ചുകൊണ്ട് മുതശാബിഹാത്തുകളുടെ പിമ്പെ നടന്ന് അവയെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നു. മുതശാബിഹാത്തുകളുടെ സാക്ഷാല്‍ ആശയമാകട്ടെ അല്ലാഹുവല്ലാതാരുമറിയുന്നില്ല. നേരെമറിച്ച് ജ്ഞാനത്തില്‍ പക്വതപ്രാപിച്ചവരോ, പറയുന്നു: `ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു; ഇതെല്ലാം ഞങ്ങളുടെ റബ്ബിങ്കല്‍നിന്നുതന്നെയുള്ളതാകുന്നു.ഏതു കാര്യത്തില്‍നിന്നും ശരിയായ പാഠം പഠിക്കുന്നത് ബുദ്ധിമാന്മാര്‍ മാത്രമായിരിക്കും[3:7]
ഈ വചനവും കാളിദാസന്മാര്‍ ചില സന്ദര്‍ഭങ്ങളില്‍ നിന്ന് മുറിച്ചെടുക്കുന്ന ഖുര്‍ആന്‍ ലളിതമാണെന്ന് ആശയം "വേണമെങ്കില്‍" ഉണ്ടാക്കാവുന്ന വചനവും തമ്മില്‍ യാതൊരു വൈരുദ്ധ്യവുമില്ലെന്ന് ഗ്രാഹ്യശേഷിയുള്ള ആര്‍ക്കും മനസ്സിലാവും.എന്ന് മാത്രമല്ല കാളിദാസന്മാര്‍ ഇന്നേവരെ അവ തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നു സൂചിപ്പിക്കുക പോലും ചെയ്തിട്ടില്ല.
ഈ വചനം തന്നെ സുവ്യക്തമായ(ലളിത) വചനങ്ങളെ കുറിച്ച് പറയുകയും അവ വിശുദ്ധ ഖുര്‍ആനിന്റെ മൂലഘടകമാണെന്ന് ഓര്‍മിപ്പിക്കുകയും ചെയ്യുന്നുണ്ട്.വിശുദ്ധ ഖുര്‍ആനിന്റെ,ഏകദേശം മൂന്നില്‍ രണ്ടു ഭാഗവും സുവ്യക്തമായ/മുഹ്കമാത്ത് വചനങ്ങളുമാണ്.അതോടപ്പം തന്നെ അവ്യക്തമായ /മുതശാബിഹാത്ത് വചനങ്ങളും വിശുദ്ധ ഖുര്‍ആനില്‍ തന്നെയുണ്ടെന്നും ശക്തമായി ഉത്ബോധിപ്പിക്കുന്നു.

യഥാര്‍ത്ഥത്തില്‍ മനസ്സുകളില്‍ വക്രതയുള്ള,വേദങ്ങളുടെ വ്യാഖ്യാന വ്യാകരണങ്ങളെ കുറിച്ച് യാതൊരു ധാരണയുമില്ലാത്ത കാളിദാസനെ പോലെയുള്ളവര്‍ എപ്പോഴും കുഴപ്പമാഗ്രഹിച്ചു മുതശാബിഹാത്തുകളായ വചനങ്ങളുടെ പിമ്പെ നടന്ന് അവയെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയാണ്. ഇവിടെ "മുതശാബിഹാത്തുകളുടെ പിമ്പെ നടന്ന് അവയെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുക" എന്ന് പറയുന്നതില്‍ രണ്ട് ഉദ്ദേശ്യം ഉണ്ടെന്ന് വ്യാക്തമാണ്.
വിശുദ്ധ ഖുര്‍ആനിലെ മുതശാബിഹാത്തുകളായ വചനങ്ങളുടെ പിമ്പേ നടന്ന് ദുര്‍വ്യാഖ്യാനിക്കുകയാണ് ഒന്ന്.രണ്ടാമതായി,മുതശാബിഹാത്തു വചനങ്ങളുടെ സ്വഭാവവുമായി ബന്ധപ്പെട്ടതാണ്.അതായത്‌,അവ ദുര്‍വ്യാഖ്യാനിക്കുന്ന രീതിയുമായി ബന്ധപെട്ടത്‌.സാദൃശ്യ വസ്തുക്കള്‍ എന്നൊക്കെ മുതശാബിഹാത്തിന് അര്‍ത്ഥം പറയാം,നാലോ അഞ്ചോ വചനങ്ങളില്‍ ഈ അര്‍ത്ഥത്തില്‍ വിശുദ്ധ ഖുര്‍ആനില്‍ ഉപയോഗിക്കുന്നുമുണ്ട്.

അമൂര്‍ത്തമായ ആശയം പ്രകടിപ്പിക്കാന്‍ മൂര്‍ത്തമായ വസ്തുക്കള്‍ ഉപയോഗിക്കുന്ന വചനങ്ങളാണ്‌ യഥാര്‍ത്ഥത്തില്‍ മുതശാബിഹാത്തു വചനങ്ങള്‍.
എത്ര പറഞ്ഞിട്ടും "മനസ്സി"ലാവാത്ത കാളിദാസന്മാരുടെ മനസ്സില്‍ തട്ടുന്ന രീതിയില്‍ മുതശാബിഹാത്തു വാക്യത്തിനും മുഹ്കമാത്ത് വാക്യത്തിനും ഓരോ ഉദാഹരണം പറഞ്ഞ് ഒരിക്കല്‍ കൂടി വിശദീകരിക്കാം.....
  1. കാളിദാസന്റെ ഇരു "കൈ" കളും ഒടിഞ്ഞിരിക്കുന്നു.[മുഹ്കമാത്ത് /സുവ്യക്തം]
  2. കാളിദാസന്മാരെ ഞാന്‍ "കൈ" കാര്യം ചെയ്യും.[മുതശാബിഹാത്തു/അവ്യാക്തം]
ഈ രണ്ട് വാചകത്തിലും "കൈ" എന്ന മൂര്‍ത്ത വസ്തു ഉപയോഗിച്ചിട്ടുണ്ട്.അത് കൊണ്ട് തന്നെ ഈ രണ്ട് വാചകത്തിലെയും "കൈ" എന്ന മൂര്‍ത്ത വസ്തുക്കള്‍ തമ്മില്‍ പരസ്പ്പരം സാദൃശ്യമുണ്ടെന്ന് പറയാം.അതേസമയം,ഈ രണ്ട് വാചകത്തിലും"കൈ" എന്ന മൂര്‍ത്ത വസ്തുവിന് ഒരേ അര്‍ത്ഥമല്ലെന്നും ആര്‍ക്കും മനസ്സിലാക്കാനും കഴിയും.
ഒന്നാം ഉദാഹരണത്തിലെ "കൈ"ക്ക് അതിന്റെ സാദൃശ്യമായ രണ്ടാം ഉദാഹരണത്തിലെ "കൈ"യുടെ അര്‍ത്ഥം നല്‍കി വ്യാഖ്യാനിക്കുന്നത്,മുതശാബിഹാത്തുകളുടെ/സാദൃശ്യത്തിന്റെ പിമ്പേ പോയിയുള്ള ദുര്‍വ്യാഖ്യാനിക്കലാണ്‌. അത് പോലെ,രണ്ടാം ഉദാഹരണത്തിലെ "കൈ"ക്ക് അതിന്റെ സാദൃശ്യമായ ഒന്നാം ഉദാഹരണത്തിലെ "കൈ"യുടെ അര്‍ത്ഥം നല്‍കി വ്യാഖ്യാനിക്കലും‍,മുതശാബിഹാത്തുകളുടെ/സാദൃശ്യത്തിന്റെ പിമ്പേ പോയിയുള്ള ദുര്‍വ്യാഖ്യാനിക്കലാണ്‌.
ഒരു അണുമണി തൂക്കം പോലും സത്യന്വാഷണമില്ലാത്ത കാളിദാസന്മാര്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ മനസ്സിലാക്കാനോ നിരൂപണം ചെയ്യാനോ കഴിയില്ല.വിശുദ്ധ ഖുര്‍ആന്റെയും അതിന്റെ ശത്രുക്കളുടെയും ഇടയില്‍ ഒരു മറയുണ്ട് എന്ന ആശയം വിശുദ്ധ ഖുര്‍ആനില്‍ തന്നെയുണ്ട്. തീര്‍ച്ചയായും അങ്ങനെയൊരു മാന്ത്രിക ശക്തി വിശുദ്ധ ഖുര്‍ആനിന് ഉണ്ട്.
വിശുദ്ധ ഖുര്‍ആന്‍ മുഴുവനും ലളിതമായ വചനങ്ങള്‍ ആണെന്ന് സ്ഥാപിക്കാന്‍ കാളിദാസന്മാര്‍ വിശുദ്ധ ഖുര്‍ആനില്‍ നിന്ന് ചില വചനങ്ങള്‍ ഉദ്ധരിച്ചിരുന്നു.അതിന് മുമ്പ് അദ്ദേഹം ഇങ്ങനെയും പറഞ്ഞിരുന്നു….
.>>>>>മൌദൂദി അറിഅയപ്പെടുന്നത് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗത്ഭനായ കുര്‍ആന്‍ പണ്ഡിതനെന്നാണ്. അദേഹം തര്‍ജ്ജമ ചെയ്തു വ്യാഖ്യാനിച്ച കുര്‍ആന്‍ സ്വീകാര്യമല്ലെങ്കില്‍ താങ്കള്‍ സ്വീകരിക്കേണ്ട.<<<<<<
മൌദൂദി സാഹിബ് വ്യാഖ്യാനിച്ച ഏതെങ്കിലും വിശുദ്ധ വചനം ചര്‍ച്ചയില്‍ വരുകയോ മൌദൂദി സാഹിബ് വ്യാഖ്യാനിച്ചത് കൊണ്ട് അത് സ്വീകാര്യമല്ലെന്ന് ഞാന്‍ പറയുകയോ ചെയ്തതിട്ടില്ലെന്ന് മുന്‍ കമെന്റുകള്‍ വായിച്ചവര്‍ക്കും വായിക്കുന്നവര്‍ക്കും മനസ്സിലാവും.ഇത് ഞാന്‍ നേരത്തെ പറഞ്ഞ എയ്ഡ്സ് വൈറസിന്റെ തന്ത്രമാണ്.മൌദൂദി സാഹിബിന് പകരം ഇടക്കൊക്കെ എ.പി ഉസ്താതിന്റെ പേരും ഈ കാളിദാസന്‍ തന്നെ പറയും.അതൊന്നും കാര്യമാക്കാനില്ല.ഏതായാലും അദ്ദേഹം മൌദൂദി സാഹിബിന്റെ വ്യാഖ്യാനം സ്വീകാര്യമാണെന്ന് പറഞ്ഞിട്ടുണ്ട്.
വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണ്ണമായും ലളിതമാണെന്ന് പറയാന്‍ കാളിദാസന്‍ ഉദ്ധരിച്ച വചനങ്ങളുടെ മൌദൂദി സാഹിബിന്റെ വ്യാഖ്യാനം കാളിദാസനും മറ്റുള്ളവര്‍ക്കും ഇങ്ങനെ വായിക്കാം.....
ചില ആളുകള്‍ يسّرنا القرآن എന്ന മൂലവാക്യത്തില്‍നിന്ന് `"ഖുര്‍ആന്‍ ഒരു ലളിതമായ ഗ്രന്ഥമാണ്"` എന്ന ആശയം തെറ്റായി ഉല്‍പാദിപ്പിച്ചിട്ടുണ്ട്. "അത് മനസ്സിലാക്കാന്‍ ഒരു ജ്ഞാനവും ആവശ്യമില്ല. എത്രത്തോളമെന്നാല്‍ അറബിഭാഷാ പരിജ്ഞാനം പോലുമില്ലാതെ തോന്നുന്നവര്‍ക്കൊക്കെ അതു വ്യാഖ്യാനിക്കാന്‍ കഴിയും. ഹദീസിനെയും ഫിഖ്ഹിനെയും അവഗണിച്ചുകൊണ്ട് ആവശ്യമുള്ള വിജ്ഞാനങ്ങള്‍ അതില്‍നിന്ന് നേരിട്ട് നിര്‍ധാരണം ചെയ്യാവുന്നതേയുള്ളൂ.`` എന്നാല്‍, ഈ വാക്യത്തിന്റെ സന്ദര്‍ഭവും പശ്ചാത്തലവും നിരീക്ഷിക്കുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നതിതാണ്: ഈ തിരുവചനങ്ങളുടെ താല്‍പര്യം ജനങ്ങളെ ഇപ്രകാരം ഗ്രഹിപ്പിക്കുകയാണ്: മനുഷ്യരെ ഉദ്ബോധിപ്പിക്കാനുള്ള ഒരു മാധ്യമം ധിക്കാരികളായ ജനതകള്‍ക്കു വന്നെത്തിയ പാഠംപഠിപ്പിക്കുന്ന ശിക്ഷകളാകുന്നു. മറ്റൊരു മാധ്യമം ഉപദേശങ്ങളിലൂടെയും ബോധനങ്ങളിലൂടെയും തെളിവുകളിലൂടെയും നിങ്ങള്‍ക്ക് സന്‍മാര്‍ഗം വ്യക്തമാക്കിത്തരുന്ന ഈ ഖുര്‍ആനാണ്. ആദ്യം പറഞ്ഞ മാധ്യമത്തെ അപേക്ഷിച്ച് ഏറെ ലളിതമായ മാധ്യമം, ഉപദേശത്തിന്റെ മാധ്യമമാണല്ലോ. എന്നിട്ടും നിങ്ങള്‍ എന്തുകൊണ്ട് അത് പ്രയോജനപ്പെടുത്താതെ ശിക്ഷയെ നേരിടുന്നതിന് വാശിപിടിക്കുന്നു? പ്രവാചകന്‍ മുഖേന ഈ വേദമിറക്കി നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കുന്നു എന്നത് അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമാകുന്നു. ഏതു മാര്‍ഗത്തിലാണ് നിങ്ങള്‍ ചലിച്ചുകൊണ്ടിരിക്കുന്നതെന്നും ഏതാണ് നാശത്തിലേക്കുള്ള മാര്‍ഗമെന്നും നിങ്ങളുടെ നന്മയിലേക്കുള്ള മാര്‍ഗം ഏതാണെന്നും അതു നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു. ഉദ്ബോധനത്തിനുവേണ്ടി ഈ മാധ്യമം തെരഞ്ഞെടുത്തിട്ടുള്ളത് നാശഗര്‍ത്തത്തില്‍ വീണുപോകുന്നതിനു മുമ്പ് അത് സ്വീകരിച്ചു നിങ്ങള്‍ രക്ഷപ്പെടുന്നതിനു വേണ്ടിയാണ്. നോക്കൂ, നേര്‍മാര്‍ഗം ചൂണ്ടിക്കാണിച്ചുതരുന്നവരെ അംഗീകരിക്കാതെ, ഗര്‍ത്തത്തില്‍ വീണുകഴിഞ്ഞിട്ടേ അത് ഗര്‍ത്തംതന്നെയാണെന്ന് സമ്മതിക്കൂ എന്ന് ശഠിക്കുന്നവരിലുപരി അവിവേകികളാരാണുള്ളത്?
പിന്നെ വിശുദ്ധ ഖുര്‍ആനിന് വ്യാഖ്യാനം വേണ്ട തര്‍ജ്ജമ മാത്രം മതി എന്ന് പറയുന്ന കാളിദാസന്റെ രഹസ്യ അജണ്ടയെന്താണെന്ന് എല്ലാവര്‍ക്കുമറിയാവുന്നതാണ്.എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ തര്‍ജ്ജമയിലൂടെ മനസ്സിലാക്കുമ്പോള്‍ അബദ്ധം പറ്റാന്‍ വളരെയധികം സാധ്യതയുണ്ടെന്ന് പറയുന്നതിന് തല്‍ക്കാലം ഒരു ഉദാഹരണം പറയാം.
വിശുദ്ധ ഖുര്‍ആനിലെ അദ്ധ്യായം 81ലെ വചനം 15 ന്റെ നെറ്റില്‍ നിന്ന് കിട്ടിയ മൂന്ന് വ്യത്യസ്ത തര്‍ജ്ജമകള്‍ ഇവിടെ ഉദ്ധരിക്കാം.

فَلَا أُقْسِمُ بِالْخُنَّسِ                              
എന്നാൽ പിൻവാങ്ങി പോകുന്നവ കൊണ്ട്‌ ഞാൻ സത്യം ചെയ്ത്‌ പറയുന്നു
പിന്‍വാങ്ങിപ്പോകുന്നവയെ ( നക്ഷത്രങ്ങളെ ) ക്കൊണ്ട്‌ ഞാന്‍ സത്യം ചെയ്തു പറയുന്നു.
 പിന്‍വാങ്ങിക്കൊണ്ടിരിക്കുന്ന നക്ഷത്രങ്ങള്‍ സാക്ഷി.

ഈ തര്‍ജ്ജമയില്‍ രണ്ടിലും മൂന്നിലും ഒരു നക്ഷത്രത്തെ കുറിച്ച് പറയുന്നുണ്ടെങ്കിലും ഒന്നാമത്തെ തര്‍ജ്ജമയില്‍ നക്ഷത്രത്തെ കുറിച്ച് പറയുന്നെയില്ല.എന്നാല്‍ കൂടുതല്‍ തര്‍ജ്ജമയില്‍ നക്ഷത്രത്തെ കുറിച്ച് പറയുന്നത് കൊണ്ട് പ്രസ്തുത ഖുര്‍ആന്‍ വചനത്തിന്റെ ശരിയായ തര്‍ജ്ജമ നക്ഷത്രത്തെ കുറിച്ച് പറയുന്നതാണെന്ന് മനസ്സിലാക്കാമോ?.അങ്ങനെ മനസ്സിലാക്കുന്നതില്‍ സാധാരണ ഗതിയില്‍ കുഴപ്പമോന്നുമില്ല.
എന്നാല്‍ നാളെയോ മറ്റെന്നാളോ ഈ നക്ഷത്രത്തെ കുറിച്ച് പറയുന്ന "തര്‍ജ്ജമ" കൈയില്‍ പിടിച്ച് ആ തര്‍ജ്ജമയില്‍ നക്ഷത്രത്തെ കുറിച്ച് പറയുന്നത് കൊണ്ട് മാത്രം ഖുര്‍ആന്‍ യുക്തിരഹിതമായ ഒരു ഗ്രന്ഥമാണെന്ന് കാളിദാസന്മാര്‍ ദുഷ്പ്രചരണം നടത്തുമ്പോള്‍ കാളിദാസന്‍ പറയുന്നത് ഖുര്‍ആന്‍ അല്ലെന്ന് പറയാതിരിക്കാന്‍ കഴിയില്ല.കാരണം പ്രസ്തുത വചനത്തില്‍ നക്ഷത്രം എന്നൊരു പദം തന്നെയില്ല.അപ്പോള്‍ "വിളക്ക്" എന്ന ബ്ലോഗില്‍ നിന്നെടുത്ത ഒന്നാമത്തെ വചനമാണ് "തര്‍ജ്ജമ" എന്ന രീതിയില്‍ ശരിയെന്ന് മനസ്സിലാക്കാം.
അതേസമയം രണ്ടും മൂന്നും വാക്യങ്ങള്‍ "തര്‍ജ്ജമ" എന്ന രീതിയില്‍ പൂര്‍ണ്ണമായും തെറ്റാണെങ്കിലും നക്ഷത്രം എന്ന വാക്ക്‌ അതില്‍ ഉള്ളത് കൊണ്ട് മാത്രം അതിന്റെ ആശയം യുക്തിരഹിതമായി എന്ന് ബോധ്യപ്പെടാത്തോളം കാലം ആ വിവര്‍ത്തനം തെറ്റാണെന്ന് പറയാനും കഴിയില്ല.മാത്രമല്ല ഈ വചനത്തില്‍ പറയുന്ന "പിൻവാങ്ങി പോകുന്നവ" നക്ഷ്ത്രമാണെന്ന് സാധാരണയായി വ്യാഖ്യാനിക്കാറുണ്ട്.യഥാര്‍ത്ഥത്തില്‍ ഈ വചനവും അതിന്റെ ശേഷം വരുന്ന വചനങ്ങളും ചേര്‍ത്ത് നക്ഷ്ത്രങ്ങളുടെയോ ഗ്രഹങ്ങളുടെയോ ഭ്രമണപഥമായിട്ടാണ് വ്യാഖ്യാനിക്കാറുള്ളത്.
ഇങ്ങനെയുള്ള വ്യാഖ്യാനങ്ങള്‍ എല്ലാം തെറ്റാണെന്ന് ബോധ്യപെട്ടാല്‍ പോലും അത് വിശുദ്ധ വചനങ്ങളെയോ വിശുദ്ധ ഖുര്‍ആനിനെയോ യാതൊരു തരത്തിലും ബാധിക്കില്ല.കാരണം വിശുദ്ധ ഖുര്‍ആനിന്റെ എല്ലാ തരം വ്യാഖ്യാനങ്ങളും വിശുദ്ധ ഖുര്‍ആനിന്റെ പുറത്ത് നിലനില്‍ക്കുന്നത് മാത്രമാണ്.അവ്യക്തമായ വചനങ്ങളെ കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ 3:7ല്‍ ഓര്‍മിപ്പിക്കുന്നത് കൊണ്ട് അങ്ങനെയുള്ള വചനങ്ങളുടെ യഥാര്‍ത്ഥ ആശയം മനസ്സിലാക്കാന്‍ കഴിയില്ലെന്ന് പറയാന്‍ മുസ്ലിങ്ങള്‍ക്ക്‌ കുറച്ചിലോന്നുമില്ല.അതേസമയം ഏതൊരു വചനത്തിനും ഒരു ആശയമുണ്ടായിരിക്കും.ആ ആശയം ,ആര്‍ക്കും ഒരു കാലത്തും നിഷേധിക്കാനാവാത്ത സത്യമായിരിക്കുകയും ചെയ്യും.അത് തന്നെയാണ് വിശുദ്ധ വചനങ്ങളുടെ യഥാര്‍ത്ഥ വ്യാഖ്യാനവും.അവ്യക്തമായ വിശുദ്ധ വചനങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന പ്രപഞ്ച രഹസ്യങ്ങള്‍ ബുദ്ധിയുള്ളവര്‍ കണ്ടെത്താന്‍(3:7) ശ്രമിക്കുന്നത് വലിയ കാര്യം തന്നെയാണ്.അങ്ങനെ വ്യാഖ്യാതാവിന്റെ ബുദ്ധിയെയെയും ജ്ഞാനത്തെ അടിസ്ഥാനമാക്കിയുണ്ടാവുന്ന വിശുദ്ധ ഖുര്‍ആന്റെ തഫ്‌സീറുകളില്‍ നിന്ന് ഖുര്‍ആന്‍ മനസ്സിലാക്കുകയെന്നാല്‍ വ്യാഖ്യാതാവിന്റെ ബുദ്ധിയിലൂടെ ഖുര്‍ആന്‍ മനസ്സിലാക്കുകയെന്നാണര്‍തഥം.
ഏതെങ്കിലും ഒരു മുഫസ്സിറിന്റെ വ്യാഖ്യാനം അല്ലെങ്കില്‍ തര്‍ജ്ജമയെ കാളിദാസനെ പോലുള്ളവര്‍ക്ക് എന്നെങ്കിലും തെറ്റാണെന്ന് സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ പോലും,അത് വിശുദ്ധ ഖുര്‍ആന്‍ തെറ്റാണെന്ന് സ്ഥാപിക്കുകയാണെന്ന് തെറ്റിദ്ധരിക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതും കാളിദാസനെ പോലുള്ളവര്‍ക്ക് സന്തോഷകരമായിരിക്കാം .എന്നാല്‍,അതിന് വേണ്ടി പഠിച്ചതും പറഞ്ഞതും വെറുതെയായി എന്ന് സന്തോഷത്തോടെ തന്നെ അറിയിക്കുന്നു.
മേല്‍ പറഞ്ഞ വചനത്തിന്റെ വ്യാഖ്യാനത്തിലേക്ക്‌ ഞാന്‍ കടക്കുന്നില്ല,അതിന്റെ ആവശ്യവുമില്ല.എന്നാല്‍ ഈ വചനവുമായി ബന്ധപെട്ട് എനിക്ക് വ്യക്തിപരമായി ഉണ്ടായ ഒരു ഒരു കൌതുകം പറയാം. ആ വചനത്തില്‍ "പിന്‍വാങ്ങി പോകുന്നവ" എന്ത് തന്നെയാണെങ്കിലും അവയുടെ പേരിലാണ് സത്യം ചെയ്യുന്നത്.സാധാരണയായി ആര്‍ക്കും നിഷേധികാനാവാത്ത യാഥാര്‍ത്യങ്ങളുടെ പേരിലാണ് വിശുദ്ധ ഖുര്‍ആന്‍ സത്യം ചെയ്യാറുള്ളത്.സ്വാഭാവികമായും സംബോധികരായ ഖുറൈശികള്‍ക്ക് നിഷേധികാനാവാത്ത ഒരു യാഥാര്‍ത്ഥ്യം തന്നെയായിരിക്കണം ഈ വചനത്തില്‍ പറയുന്ന"പിവാങ്ങി പോകുന്നവ അഥവാ ഹുന്നസ് "."ഹുന്നസിന്റെ" മൂലത്തില്‍ നിന്നുള്ള മറ്റൊരു പദമാണ് വിശുദ്ധ ഖുര്‍ആനിലെ അന്ത്യ അദ്ധ്യായമായ സൂറത്തുന്നാസിലെ "ഹന്നാസ്‌" ആ വചനത്തിലും സമാനമായ അര്‍ത്ഥമാണ്‌ തര്‍ജ്ജമയില്‍ നല്‍കാറുള്ളത്.നെറ്റില്‍ അറിയപ്പെടുന്ന ഒരു തര്‍ജ്ജമയില്‍ ആ വചനത്തിന്റെ തര്‍ജ്ജമ ഇങ്ങനെയാണ്...

 

مِن شَرِّ الْوَسْوَاسِ الْخَنَّاسِ

ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്‌.

വിശുദ്ധ ഖുര്‍ആനില്‍ ഉപയോഗിക്കുന്ന ഓരോ പദവും വളരെയധികം അര്‍ത്ഥ ബോധത്തോടെയാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് ഓര്‍ക്കുമ്പോള്‍ ഈ വചനങ്ങള്‍ വ്യാഖ്യാനിക്കുമ്പോള്‍ വളരെയധികം സങ്കീര്‍ണ്ണയുണ്ടാവും.കാരണം,ഒരു വചനത്തില്‍ "പിന്‍വാങ്ങി പോകുന്നവ" നക്ഷത്രങ്ങളും മറ്റൊരു വചനത്തില്‍ "പിന്‍വാങ്ങി പോകുന്നവ" ദുര്‍ബോധാകരുമാണ്.
പിന്നെ കൌതുകം എന്ന്‌ പറയുന്നത് ,വിശുദ്ധ ഖുര്‍ആനിലെ "അവസാന അദ്ധ്യായമായ സൂറത്തുന്നാസിനെ സംബന്ധിച്ച്,അതിലെ "ഹന്നാസ്‌ " എന്ന പദത്തെ കുറിച്ച് ഞാന്‍ പഠിച്ച് കൊണ്ടിരിക്കുന്ന സമയത്ത്,അതായത് ബ്ലോഗില്‍ ഞാന്‍ വീണ്ടും വന്ന സമയത്ത് Muhammed ആ അദ്ധ്യായത്തെ കുറിച്ചും അതിലെ "ഹന്നാസിനെ" കുറിച്ച് പറയുകയും,അവ എന്റെ ശ്രദ്ധയില്‍ പെടുകയും ചെയ്തിരുന്നു.